പാർട്ടി ഓഫിസിലെ റെയ്ഡ്: `പ്രതി’ ചൈത്ര തന്നെ; കുറ്റാന്വേണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും: തീവ്രത കുറച്ച നടപടിയുണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ഓഫിസിൽ കയറി പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തിയ എസി പി ചൈത്ര തെരേസ ജോണിന് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ചൈത്രതെരേസക്ക് ജാഗ്രത കുറവുണ്ടായതായാണ് അന്വേഷണ റിപ്പോർട്ട്.പ്രതികൾ ഇവിടെ ഉണ്ടെന്ന് ഉറപ്പില്ലായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന സാഹചര്യം പരിശോധിച്ചില്ലന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ , ചൈത്രയ്ക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശിച്ച സർക്കാർ ഇവർക്കെതിരെ പേരിന് മാത്രം നടപടി എടുത്താൽ മതിയെന്ന നിലപാടിലേയ്ക്ക് മയപ്പെട്ടു. മാധ്യമങ്ങുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദം സഹിക്കാനാവാതെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ഇതാടെ ചൈത്രയ്ക്കെതിരായി പേരിന് മാത്രം നടപടി […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകൾക്ക് പിൻതുണയുമായി സാംസ്‌കാരിക പ്രവർത്തകർ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി ഒതുക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി സാംസ്‌കാരിക നായകർ. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചാണ് സാംസ്‌കാരിക നായകർ രംഗത്ത് എത്തിയയത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് 55 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നാണെന്നും മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും […]

യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്ക: ലക്ഷ്യം മുസ്ലിം ബ്രാഹ്മണ വോട്ടുകളുടെ ഏകീകരണം: കുംഭമേളയിൽ ഗംഗാസ്‌നാനവുമായി രാഷ്ട്രീയ പ്രവേശം; സഖ്യസാധ്യത നില നിർത്തി പ്രിയങ്കയ്‌ക്കൊപ്പം ശിവസേനയും

സ്വന്തം ലേഖകൻ അലഹാബാദ്: യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കയെ മുന്നിൽ നിർത്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിൽ ധാരണ. ഏതുവിധേനയും യുപി പിടിച്ച് കോൺഗ്രസിന്റെ ശക്തി വർധിപ്പിക്കുന്നതിനാണ് പ്രിയങ്കയെ തന്നെ മുന്നിൽ നിർത്തി പോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഉത്തർപ്രദേശിലെ ബ്രാഹ്മണ – മുസ്ലീം വോട്ടുകൾ ഏകോപിപ്പിച്ച് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പ്രിയങ്കയുടെ വരിൽ ബിജെപിക്കും ആശങ്കകൾ ഉണ്ടെന്ന് വ്യക്തതമാകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പ്രിയങ്കയെ ആക്രമിക്കുന്നതിനു നേതൃത്വം നൽകുകയാണ്. ഇന്ദിര ഗാന്ധിയുടെ മുഖച്ഛായയും സംസാരശൈലിയും കൈമുതലാക്കിയ പ്രിയങ്ക ഗാന്ധിക്ക് […]

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിൽ: രാഷ്ട്രീയ പ്രസംഗത്തിന് കാതോർത്ത് കേരളം

സ്വന്തം ലേഖകൻ കൊച്ചി: ഒരു മാസത്തിനിടെ രണ്ടാം തവണയും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് കാതോർത്ത് കേരളം. ഞായറാഴ്ച തൃശൂരിൽ യുവമോർച്ചാ സംംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. കൊച്ചി നാവികസേനാ വിമാനത്താളത്തിൽ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തിൽ നിന്നും ഹെലികോപ്ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും […]

കോട്ടയം ഭാരത് ആശുപത്രിയും, അങ്കമാലി ലിറ്റിൽ ഫ്‌ളവറും , വാസൻ ഐ കെയർ സെന്ററും, ചേർത്തല കെ.വി.എമ്മും സർക്കാരിനെപ്പറ്റിച്ചു: നഴ്‌സുമാർക്ക് ശമ്പളം നൽകാത്ത സ്വകാര്യ ആശുപത്രികൾ സർക്കാരിൽ നിന്ന് വെട്ടിച്ചത് 8.98 കോടി; സർക്കാരിനെപ്പറ്റിച്ച 67 സ്വകാര്യ ആശുപത്രികളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കോട്ടയം: നഴ്‌സുമാർക്ക് ഒരു രൂപ നൽകാൻ മടികാട്ടുന്ന സംസ്ഥാനത്തെ 67 സ്വകാര്യ ആശുപത്രികൾ സർക്കാരിനെപ്പറ്റിച്ച് വെട്ടിച്ചെടുത്തത് 8.98 കോടി..! വൈദ്യുതി വകുപ്പിന് കുടിശിക ഇനത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ നൽകാനുള്ള കണക്കാണ് ഇത്. 8.98 കോടി രൂപയിൽ കേസിൽ കുടുങ്ങിക്കിടക്കുന്ന 3.68 കോടി രൂപ കിഴിച്ചാൽ പോലും 5.29 കോടി രൂപയാണ് കുടിശികയായി അടയ്ക്കാനുള്ളത്. 2010 മുതൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കാണ് തേർഡ് ഐ ന്യൂസ് ലൈവിന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ചത്. രോഗികളെ ഞെക്കിപ്പിഴിഞ്ഞ് കോടികൾ ഊറ്റിയെടുക്കുന്ന […]

അവിവാഹിതരെ ഇതിലേ വരിക: ഞങ്ങളുടെ യുവതികളെ സ്വീകരിക്കൂ; സൗജന്യ ബിയറും വീടും മാസശമ്പളവും നിങ്ങളെ കാത്തിരിക്കുന്നു..!

സ്വന്തം ലേഖകൻ ഐസ് ലൻഡ്: അവിവാഹിതരായ യുവാക്കളെ ഇതിലേ വരിക, ഞങ്ങളുടെ സുന്ദരികളായ യുവതികളെ സ്വീകരിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ആവേശകരമായ സമ്മാനങ്ങളാണ്. സുന്ദരികളായ പെൺകുട്ടികളെയും, ഒപ്പം ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് ക്ഷണിക്കുന്നത് മറ്റൊരുമല്ല.. ഒരു രാജ്യത്തെ സർക്കാർ തന്നെയാണ്. ഐസ് ലൻഡിലെ സർക്കാരാണ് യുവാക്കൾക്ക് എല്ലാ വിധി സൗജന്യങ്ങളും നൽകി ഇവരെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകർഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പുരുഷൻമാരേക്കാൾ സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് സർക്കാർ കടുംകൈയ്്ക്ക് ഇറങ്ങിത്തിരുന്നത്. രാജ്യത്ത് ഒരു പുരുഷന് പതിനഞ്ച് സ്ത്രീകൾ വീതമുണ്ട്. ഇതോടെ […]

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച വയോധിക മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: റോഡ്് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെ്ത്തിയ ബൈക്കിടിച്ച് വയോധിക മരിച്ചു. കോട്ടയം തെക്കുംഗോപുരം ദേവീവിലാസത്തിൽ പരേതനായ ഹരിഹര അമ്മാളുടെ ഭാര്യ സരസ്വതി അമ്മാൾ (82)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തെക്കുംഗോപുരത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ റോഡ് മുറിച്ച് കടക്കാൻ നിന്ന ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെസ്റ്റ് പൊലീസ് കേസെടുത്തു. കോട്ടയം മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട അദ്ധ്യാപികയാണ് സരസ്വതി അമ്മാൾ.

ഏറ്റുമാനൂരിൽ ഇനി ഹൈമാസ്റ്റിന്റെ പ്രകാശം: 13 ഇടത്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : നഗരസഭ 2018 – 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചിലവിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം സുരേഷ് കുറുപ്പ് എം.എൽ.എ പുന്നത്തുറകവലയിൽ നിർവ്വഹിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ അദ്ധ്യക്ഷത വഹിച്ചു .വികസന കാര്യ ചെയർമാൻ പി.എസ് വിനോദ് സ്വാഗതം ആശംസിച്ച യോഗത്തിൽ പൊതുമരാമത്ത് ചെയർപേഴ്സൺ വിജി ഫ്രാൻസീസ് ,കൗൺസിലർമാരായ ബോബൻ ദേവസ്യാ ,ബിജു കുമ്പിക്കൽ എന്നിവർ സംസാരിച്ചു . സംസ്ഥാന സർക്കാർ ഏജൻസി […]

ഒന്നര പതിറ്റാണ്ടിന്റെ സ്‌നേഹം; ഭാര്യയ്ക്കുള്ള ജയസൂര്യയുടെ സോഷ്യൽ മീഡിയക്കുറിപ്പ് വൈറൽ.

സ്വന്തം ലേഖകൻ മാലി ദ്വീപിലെ റിസോർട്ടിൽ ഓളങ്ങൾക്ക് നടുവിലൂടെ തെളിയുന്ന പാതയിൽ ജയസൂര്യയും ഭാര്യ സരിതയും. 15 വർഷം നീണ്ട യാത്രക്കിടയിൽ ഒരു ചെറിയ വിശ്രമം. ഒന്നര പതിറ്റാണ്ടായി, ജയസൂര്യ എന്ന നടനൊപ്പം ജീവിതത്തിലെ റീ-ടേക്കുകൾ ഇല്ലാത്ത നിമിഷങ്ങൾ ഭംഗിയായി ജീവിച്ചു മുന്നേറുന്ന നായികയാണ് സരിത. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിവാഹ വാർഷികം. എന്നാൽ നാലാളറിഞ്ഞുള്ള വിവാഹമെന്നോണം നാടൊട്ടുക്കും അറിയിച്ചുള്ളതായി മാറി ഇവരുടെ വാർഷിക ആഘോഷവും. ഹൃദയത്തിൽ നിന്നും വാക്കുകൾ ഒപ്പിയെടുത്ത് ഭാര്യക്കുള്ള കുറിപ്പ് ആരാധകർക്ക് മുൻപിൽ പങ്കു വച്ചാണ് ജയസൂര്യ ആ സുദിനം ആഘോഷിച്ചത്. […]

പത്മഭൂക്ഷൺ നേട്ടത്തിൽ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി.

സ്വന്തം ലേഖകൻ പത്മഭൂഷൺ നേടിയ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി സഹ പ്രവർത്തകന് ലഭിച്ച രാജ്യത്തിന്റെ ആദരത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസയർപ്പിച്ചത്. ‘പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങൾ’. ലാലിൻറെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകൾ. പ്രേം നസീറിന് ശേഷം ആദ്യമായി പത്മഭൂഷൺ ലഭിച്ച മലയാളി താരമാണ് മോഹൻലാൽ. മലയാളത്തിലെ രണ്ടു താര രാജാക്കന്മാരും എപ്പോൾ ഒന്നിച്ചു വന്നാലും ആരാധകർക്ക് ഇരട്ടി സന്തോഷമാണ്. 55 ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചവരാണ് മോഹൻലാലും മമ്മൂട്ടിയും. പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല […]