നവീകരിച്ച കഞ്ഞിക്കുഴി തോട്ടിൽ വീണ്ടും മാലിന്യം തള്ളി: നവീകരിച്ച തോട് വീണ്ടും മാലിന്യ വാഹിനിയായി

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനിയാക്കി. ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ 21 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച തോടാണ് മലിനജലം ഒഴുക്കി വൃത്തിഹീനമാക്കിയിരിക്കുന്നത്. വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന കഞ്ഞിക്കുഴി പാലത്തിന് അടിയിൽ വർഷങ്ങളോളം മാലിന്യത്തിൽ നീറിയ തോട് മാസങ്ങൾക്ക് മുമ്പാണ് വൃത്തിയാക്കി നീരൊഴുക്ക് പുന:സ്ഥാപിച്ചത്. ജെ.സി.ബി ഉൾപ്പടെയുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ചെളിയും മാലിന്യങ്ങളും എടുത്തുമാറ്റി ആഴം കൂട്ടി […]

കോട്ടയം നഗരമധ്യത്തിലെ വീടിന്റെ രണ്ടാം നിലയിൽ കഞ്ചാവ് ചെടി വളർത്തി: കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ; ഹാഷിഷ് ഓയിൽകേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും പിടിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: നഗരമധ്യത്തിലെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ട യുവാവ് അടക്കം രണ്ടു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വീടിന്റെ ടെറസിൽ രണ്ട് ചെടിച്ചട്ടികളിലായി പന്ത്രണ്ട് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ട് വളർത്തിയിരുന്നത്. നഗരസഭ പരിധിയിൽ വേളൂർ ദേവസ്യാപ്പടി ഭാഗത്തുള്ള ഹാരിസ് മൻസിൽ വീട്ടിൽ സെയ്ദ്മുഹമ്മദിന്റെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കാസർകോഡ് ആലംപാടി ചെറിയാലംപാടി വീട്ടിൽ സുനൈഫി (18)നെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി. അനൂപും പാർട്ടിയും ചേർന്ന് […]

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാക്കുന്നു

സ്വന്തം ലേഖകൻ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കർശനമാക്കുന്നു. രാവിലെ 9 മണിക്ക് മുമ്പ് ഹാജർ രേഖപ്പെടുത്തിയ ശേഷം ജീവനക്കാർ പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു. ഈ സാഹചര്യത്തിൽ അതിരാവിലെ പഞ്ച് ചെയ്ത് പുറത്ത് പോകുന്ന ജീവനക്കാരെ സി.സി.ടി.വി മുഖാന്തരം കണ്ടെത്തും. ഇവർക്കെതിരെ ഗുരുതര ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ ബിശ്വാസ് സിൻഹ വ്യക്തമാക്കുന്നു.

നേരറിയാൻ സിബിഐ വന്നപ്പോൾ കുടുക്കിലായി സിപിഎം: ഷുക്കൂർക്കേസിന്റെ നാൾ വഴികൾ ഇങ്ങനെ

സ്വന്തം ലേഖകൻ കണ്ണൂർ: പാർട്ടിക്കോട്ടയിലെ കരുത്തനായ ജില്ലാ സെക്രട്ടറിയെയും യുവ രക്തമായ എംഎൽഎയും കേസിൽ കുടുക്കിയ ഷുക്കൂർ വധക്കേസ് സിപിഎമ്മിന് ഇരട്ടപ്രഹരമായി മാറുകയാണ്. പഴുതുകളൊന്നുമില്ലാതെ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ സിപിഎമ്മിന്റെ വിപ്ലവ സിംഹമായ കണ്ണൂർ ജില്ലാ സെക്രട്ടറികുടുങ്ങുമെന്ന് ഉറപ്പായി. ജൂലായ് 5 ഡി.വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമായ എ.വി. ബാബു അറസ്റ്റിൽ. 9 കണ്ണൂർ ഗസ്റ്റ് ഹൗസിൽ പി. ജയരാജനെ രണ്ടാമതും ചോദ്യം ചെയ്തു. 29 ടി.വി. രാജേഷിനെ ചോദ്യം ചെയ്തു.

രാജേന്ദ്രനെ തള്ളി വി എസും

സ്വന്തം ലേഖകൻ കോഴിക്കോട്: ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. എംഎൽഎയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി എസ് തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. എസ് രാജേന്ദ്രൻ ഭൂമാഫിയുടെ ആളാണെന്ന് നേരത്തെ വിഎസ് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അനധികൃത നിർമ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടർ രേണു രാജിനെതിരായ പരാമർശത്തിൽ എംഎൽഎയെ വിമർശിച്ച് വിഎസ് രംഗത്തെത്തുന്നത്. അതേസമയം രേണുരാജിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ രംഗത്തെത്തിയിരുന്നു. […]

ഡൽഹി ഹോട്ടലിൽ തീപിടുത്തം; 17 മരണം,മരിച്ചവരിൽ ഒരാൾ മലയാളിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേർ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കൽ, പഴങ്ങനാട്ട് ജയശ്രീ കണ്ണൻ ( 53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഡൽഹി കരോൾബാഗിലെ അർപിത് പാലസ് എന്ന ഹോട്ടലിന് തീ പിടിച്ചത്. രണ്ട് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചേരാനെല്ലുരിൽനിന്നുള്ള നളിനിഅമ്മ, വിദ്യാസാഗർ എന്നിവർക്കാണ് പരിക്കേറ്റതെന്ന് സംശയിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ് ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്. സംഘത്തിലെ10 പേരും സുരക്ഷിതരാണ്. ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക് […]

‘നേരറിയാന്‍ സി ബി ഐ’ ; ഷുക്കൂര്‍ വധക്കേസ് നാള്‍ വഴികളിലൂടെ

സ്വന്തം ലേഖകൻ 27 25000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതയുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി.ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സി.ബി.ഐ ഡയറക്ടറെ ഒരു ദിവസത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും സുപ്രീം കോടതി ശിക്ഷിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോടതി നിർദേശം മറികടന്ന് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സിബിഐ ഉന്നത ഉദ്യോഗസ്ഥനും മുൻ ഇടക്കാല ഡയറക്ടറുമായ എം.നാഗേശ്വർ റാ വുവിനെ ഒരു ദിവസം തടവിനു ശിക്ഷിച്ച് സുപ്രീം കോടതി. റാവുവിന്റെ നടപടി കോടതിയ ലക്ഷ്യമാണെന്ന് കണ്ടെത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. ഭസു റാമും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇദ്ദേഹത്തിനും ഒരു ലക്ഷം രൂപയും ഒരു ദിവസത്തെ തടവുമാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ ഇരുവരും പുറത്തുപോകരുതെന്നായിരുന്നു ശിക്ഷ. ഇതൊരു […]

രൂക്ഷമായ ഭാഷയിൽ ബിഗ് ബജറ്റ് സിനിമകളെ വിമർശിച്ച് അടൂർഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ ചങ്ങനാശേരി: ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ലെന്ന് അടൂർ ഗോപാല കൃഷ്ണൻ. ബിഗ് ബജറ്റ് സിനിമകളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ. ആയിരം കോടിയുടെ സിനിമകൾ ആവശ്യമില്ലെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രമുഖ കേളേജിൽ നടന്ന പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂർ വിമർശിച്ചത്. ‘സിനിമ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്ബത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അടൂർ പറഞ്ഞു. സിനിമയിലെ സെൻസർഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു. […]

പൊൻകുന്നത്ത് യുവാവിനെ തല്ലിക്കൊല്ലാറാക്കി: പിന്നിൽ റിട്ട.എ.എസ്.ഐയുടെ ക്വട്ടേഷൻ സംഘം

സ്വന്തം ലേഖകൻ പൊൻകുന്നം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ കണ്ണിൽ മുളക്‌പൊടി സ്‌പ്രേഅടിച്ച് ആക്രമിച്ച് കൊല്ലാറാക്കിയത് റിട്ട.എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമെന്ന് പൊലീസിന് വ്യക്തമായ സൂചന. എ.എസ്.ഐ സർവീസിൽ ഇരുന്നപ്പോൾ മുതലുണ്ടായിരുന്ന അധോലോക ബന്ധങ്ങളാണ് ഇത്തരത്തിൽ ക്വട്ടേഷനിലേയ്ക്കും, മാഫിയ പ്രവർത്തനത്തിലേയ്ക്കും എത്തിച്ചതൈന്നും പൊലീസ് സൂചന നൽകുന്നുണ്ട്. സംഭവത്തിൽ ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തെങ്കിലും ക്വട്ടേഷൻ ഇടനിലകക്കാരനായ എ.എസ്‌ഐയെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബ്രൈറ്റ് ഏജൻസി എന്ന ഇലക്ര്ടിക്കൽ കട നടത്തുന്ന ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോ(39)യെയാണ് കഴിഞ്ഞ ഒരു സംഘം കടയിലെത്തി […]