രൂക്ഷമായ ഭാഷയിൽ ബിഗ് ബജറ്റ് സിനിമകളെ വിമർശിച്ച് അടൂർഗോപാലകൃഷ്ണൻ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ലെന്ന് അടൂർ ഗോപാല കൃഷ്ണൻ. ബിഗ് ബജറ്റ് സിനിമകളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ. ആയിരം കോടിയുടെ സിനിമകൾ ആവശ്യമില്ലെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രമുഖ കേളേജിൽ നടന്ന പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂർ വിമർശിച്ചത്.
‘സിനിമ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്ബത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അടൂർ പറഞ്ഞു. സിനിമയിലെ സെൻസർഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു. വാണിജ്യ സിനിമകൾക്ക് വേണ്ടിയാണ് സെൻസർഷിപ്പ് നിലനിൽക്കുന്നത്, അത് നിരോധിക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകരെയാണ് സെൻസർഷിപ്പ് ബാധിക്കുക. ഏതെങ്കിലും സീനിൽ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവർ പുലിമുരുകൻ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെൻസർ നൽകിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ല. ഇതിൽ സാമ്ബത്തിക തിരിമറി നടന്നിട്ടുണ്ടാകുമെന്നും’ അടൂർ കൂട്ടിച്ചേർത്തു.