കോട്ടയം നഗരമധ്യത്തിലെ വീടിന്റെ രണ്ടാം നിലയിൽ കഞ്ചാവ് ചെടി വളർത്തി: കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ; ഹാഷിഷ് ഓയിൽകേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും പിടിയിൽ

കോട്ടയം നഗരമധ്യത്തിലെ വീടിന്റെ രണ്ടാം നിലയിൽ കഞ്ചാവ് ചെടി വളർത്തി: കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ; ഹാഷിഷ് ഓയിൽകേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും പിടിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: നഗരമധ്യത്തിലെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ട യുവാവ് അടക്കം രണ്ടു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വീടിന്റെ ടെറസിൽ രണ്ട് ചെടിച്ചട്ടികളിലായി പന്ത്രണ്ട് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ട് വളർത്തിയിരുന്നത്. നഗരസഭ പരിധിയിൽ വേളൂർ ദേവസ്യാപ്പടി ഭാഗത്തുള്ള ഹാരിസ് മൻസിൽ വീട്ടിൽ സെയ്ദ്മുഹമ്മദിന്റെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കാസർകോഡ് ആലംപാടി ചെറിയാലംപാടി വീട്ടിൽ സുനൈഫി (18)നെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി. അനൂപും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
മൂന്നു മാസം മുൻപാണ് സുനൈഫ് നഗരത്തിൽ എത്തിയത്.

ഫൈസൽ

നഗരത്തിലെ ഒരു ബേക്കറിയിലെ ജീവനക്കാരനായിരുന്നു സുനൈഫ്. ഇവിടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ കഞ്ചാവ് ഇടയ്ക്ക് സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാൾക്ക് കമ്പത്തു നിന്നും കഞ്ചാവ് തൈകൾ ലഭിച്ചത്. തുടർന്ന് ഇയാൾ വീട്ടിൽ എത്തിച്ച് ടെറസിന്റെ മുകളിൽ രണ്ട് ചെടിച്ചട്ടികളിലായി വളർത്തുകയായിരുന്നു. ഇതു സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് ചെടിച്ചട്ടികളിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനൈഫ്


രണ്ടു മാസം മുതൽ ഒരു മാസം വരെ പ്രായമുള്ളതാണ് കഞ്ചാവ് ചെടികളെല്ലാം. 65 സെന്റീമീറ്റർ വരെ ഒരു ചെടിയ്ക്ക് ഉയരമുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേഷ് പി.ജി., സിവിൽ എക്‌സൈസ് ഓഫീസർമാരും അസി.എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗമായ കെ.എൻ.സുരേഷ്‌കുമാർ, ഷിജു കെ, ജി.അജിത്, അജിത്കുമാർ കെ.എൻ., വനിത സിവിൽ എക്‌സൈസ് ഓഫീസർ സുജാത സി.ബി., റോഷി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു.
ആറു മാസം മുൻപ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കൊച്ചുപറമ്പിൽ ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത ഹാഷിഷ് ഓയിൽ കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.