പൊൻകുന്നത്ത് യുവാവിനെ തല്ലിക്കൊല്ലാറാക്കി: പിന്നിൽ റിട്ട.എ.എസ്.ഐയുടെ ക്വട്ടേഷൻ സംഘം

പൊൻകുന്നത്ത് യുവാവിനെ തല്ലിക്കൊല്ലാറാക്കി: പിന്നിൽ റിട്ട.എ.എസ്.ഐയുടെ ക്വട്ടേഷൻ സംഘം

സ്വന്തം ലേഖകൻ

പൊൻകുന്നം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ കണ്ണിൽ മുളക്‌പൊടി സ്‌പ്രേഅടിച്ച് ആക്രമിച്ച് കൊല്ലാറാക്കിയത് റിട്ട.എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമെന്ന് പൊലീസിന് വ്യക്തമായ സൂചന. എ.എസ്.ഐ സർവീസിൽ ഇരുന്നപ്പോൾ മുതലുണ്ടായിരുന്ന അധോലോക ബന്ധങ്ങളാണ് ഇത്തരത്തിൽ ക്വട്ടേഷനിലേയ്ക്കും, മാഫിയ പ്രവർത്തനത്തിലേയ്ക്കും എത്തിച്ചതൈന്നും പൊലീസ് സൂചന നൽകുന്നുണ്ട്. സംഭവത്തിൽ ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തെങ്കിലും ക്വട്ടേഷൻ ഇടനിലകക്കാരനായ എ.എസ്‌ഐയെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബ്രൈറ്റ് ഏജൻസി എന്ന ഇലക്ര്ടിക്കൽ കട നടത്തുന്ന ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോ(39)യെയാണ് കഴിഞ്ഞ ഒരു സംഘം കടയിലെത്തി കുരുമുളക് സ്േ്രപ പ്രയോഗിച്ച് ആക്രമിച്ച് മൃതപ്രായനാക്കിയത്. സംഭവത്തിൽ റിട്ട.ജില്ലാബാങ്ക് ഉദ്യോഗസ്ഥനായ ചെങ്ങളം നെടുമാവ് മാപ്പിളത്താഴെ ഐസക്(63), പാറത്തോട് പുത്തൻപുരയ്ക്കൽ ഫസിലി(41) എന്നിവരെ തിങ്കളാഴ്ച പൊലീസ് സംഘം പിടികൂടി. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരൈന്ന് സംശയിക്കുന്നവരായ പാറത്തോട് പാറയ്ക്കൽ പി.എൻ.നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത്പുളിന്താഴെ അജ്മൽ അബു(39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയിൽ അജേഷ് തങ്കപ്പൻ(അപ്പു23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലൻ തോമസ്(24) എന്നിവരെ സംഭവം നടന്ന് പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർക്കൊപ്പമമുണ്ടായിരുന്ന ക്വട്ടേഷൻ സംഘത്തിലെ അജേഷിനെയും അലനെയും മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയത് റിട്ട.എ.എസ്.ഐയുടെ പങ്ക് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നത്.
ബിനോയുടെ അയൽവാസിയായ ഐസക് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അപായപ്പെടുത്തുന്നതിന് മറ്റ് പ്രതികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് കേസ്. ഇതിന് ഇടനില നിന്നത് ചെങ്ങളം സ്വദേശിയായ റിട്ട.എസ്.ഐയാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാൾ സർവീസിലുണ്ടായിരുന്ന സമയത്തെ ക്വട്ടേഷൻ മാഫിയ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഏർപ്പാട് ചൈയ്ത് നൽകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
ചെങ്ങളം ഈസ്റ്റ് വലിയപറമ്ബിൽ ബിനോ ടോണിയോയെ ശനിയാഴ്ച രാവിലെയാണ് കുന്നുംഭാഗത്തെ കടയിൽ കയറി അജേഷും അലനും ചേർന്ന് ആക്രമിക്കുകയും കടയിലുണ്ടായിരുന്ന 32000 രൂപ അപഹരിക്കുകയും ചെയ്തത്. ബിനോയുടെ കണ്ണിൽ മുളകു സ്പ്രേയടിച്ച് മർദ്ദിച്ചവശനാക്കി ബൈക്കിൽ കയറി പ്രതികൾ രക്ഷപെടുകയായിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജേഷിനെയും അലനെയും തിരിച്ചറിഞ്ഞ് പിടികൂടിയത്.
നൗഷാദ്, ഫസിലി എന്നിവർ ഇടനിലക്കാരായി നിന്ന് ഒട്ടേറെ കേസിൽ പ്രതിയായ അജ്മൽ വഴി ഇവരെ കൃത്യം നിർവഹിക്കാൻ ഏൽപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇവരെ പിടികൂടിയപ്പോഴാണ് ഐസക്കിന്റെ പങ്ക് പുറത്തായത്. വീടിന് സമീപത്തെ കലുങ്കിലെ വെള്ളം വഴിതിരിച്ചു വിടുന്നത് സംബന്ധിച്ചും അതിർത്തി വിഷയത്തിലും ഐസക്കും ബിനോയുടെ വീട്ടുകാരും തമ്മിൽ നേരത്തെ മുതൽ തർക്കങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കേസുമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
ജില്ലാ പോലീസ്മേധാവി ഹരിശങ്കറന്റെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിൽ പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.മോഹൻദാസ്, എസ്.ഐ. കെ.ഒ.സന്തോഷ് കുമാർ, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. പി.വി.വർഗീസ്, എ.എസ്.ഐ. എം.എ.ബിനോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്.അഭിലാഷ്, നവാസ്, റിച്ചാർഡ്, ശ്യാം എസ്.നായർ, വിജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.