ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആയുഷ്് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ് വരുന്നു. 15 മുതൽ കനകക്കുന്നിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോട് അനുബന്ധിച്ചാണ് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 9 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന കോൺക്ലേവ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ആയുഷ് മേഖലയിലെ […]

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജ വാർത്ത; പരാതി കൊടുക്കുമെന്ന് താരം

സ്വന്തം ലേഖകൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാർത്താ പ്രചരണം നടക്കുന്നത്. അതേസമയം, വാർത്തകൾക്കെതിരെ സുരേഷ് റെയ്ന രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ദൈവസഹായത്താൽ താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്ന ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചുവെന്നും നിയമനടപടി ഉണ്ടാവുമെന്നും റെയ്ന പറയുന്നു. നേരത്തെ ന്യൂസിലാൻഡ് താരം നഥാൻ മക്കല്ലം മരിച്ചെന്നും സോഷ്യൽമീഡിയയിൽ വാർത്തയുണ്ടായിരുന്നു.

വിവാഹ ദിവസം സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോ എടുത്തതിന് മഹല്ല് കമ്മറ്റി ഊര് വിലക്കി; യുവാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

സ്വന്തം ലേഖകൻ പാലക്കാട്: വിവാഹ ദിവസം സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുത്തെന്നും പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി തന്നെ മഹല്ല് കമ്മിറ്റി ഊര് വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി ഡാനിഷ് റിയാസ് എന്ന യുവാവ്. ഇനി മേലിൽ മഹല്ലിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹകരണവും ഉണ്ടാകില്ലെന്നും കുടുംബത്തിൽ നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും മഹല്ല് കമ്മിറ്റി അറിയിച്ചതായി ഡാനിഷ് പറഞ്ഞു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി എന്ന ആമുഖത്തോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഡാനിഷ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൻറെ […]

സി.കൃഷ്ണൻനായർ മാധ്യമ അവാർഡ് വി പി നിസാറിന്

സ്വന്തം ലേഖകൻ കാസർകോട്: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി. കൃഷ്ണൻനായരുടെ പേരിലുള്ള മാധ്യമ അവാർഡ് മംഗളം മലപ്പുറം ജില്ലാ ലേഖകൻ വി.പി നിസാറിന്. കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് 2018 ജൂൺ 29,30, ജൂലൈ-രണ്ട്,മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ ഏഴുലക്കങ്ങളിലായി മംഗളം ദിനപത്രത്തിൽ പ്രസിദ്ദീകരിച്ച വ്യത്യസ്തരല്ല, ഇവർ വ്യക്തിമുള്ളവർ എന്ന വാർത്താപരമ്പരക്കാണ് അവാർഡ് ലഭിച്ചത്. അവഹേളനകളും പ്രയാസങ്ങളും നേരിട്ട് ജീവിതത്തിൽ വിജയം കൈവരിച്ച കേരളത്തിലെ ട്രാൻസ്ജെൻഡറുകളെ കുറിച്ചുള്ളതായിരുന്നു പരമ്ബര. 2012ൽ മംഗളം ദിനപത്രത്തിൽ ലേഖകനായി പത്രപ്രവർത്തന രംഗത്തെത്തിയ […]

കോൺഗ്രസിന് കനത്ത തിരിച്ചടി; കോഴിക്കോട് എം പി എം കെ രാഘവനെതിരെ അഴിമതി കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില് അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. 2009 മുതല് എംപിയായ രാഘവന് ഇത്തവണയും കോഴിക്കോട് നിന്നു തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില് അന്വേഷണം വരുന്നത്. 2002 മുതൽ 2014 വരെ രാഘവൻ, കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. ഇക്കാലയളവിൽ സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരമുള്ള […]

ഷുക്കൂർ വധക്കേസ്; സി പി എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജിനെതിരായ മൂന്നാമത്തെ കൊലക്കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണിത്. 1994-ൽ ആർഎസ്എസ് കൂത്തുപറ താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂർ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇതുകൂടാതെ നിരവധി കൊലപാതകക്കേസുകളിൽ ജയരാജൻ ആരോപണത്തിന്റെ നിഴലിലായിരുന്നെങ്കിലും കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല.കേരളം ഏറെ ചർച്ച ചെയ്ത ഷുക്കൂർ വധക്കേസിൽ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിനിടെ സഭയെ പ്രതിരോധത്തിലാക്കി വീണ്ടും അഭയക്കേസും: പ്രതികളായ വൈദികരുടെ കേസ് ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ പയസ്‌ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ വിചാരണ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ പുനരാരംഭിക്കും. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സഭയും, സാക്ഷികളായ നാല് കന്യാസ്ത്രീകളും നേർക്കുനേർ പോരാടുമ്പോഴാണ് ഇപ്പോൾ വീണ്ടും അഭയക്കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. 1992 ൽ മരിച്ച അഭയയുടെ മരണത്തിലെ ദുരൂഹതമാറ്റാനാവാതെ സഭ ഇപ്പോഴും പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ്, ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയെ അടക്കം സഭ നീതി നൽകാതെ പിൻതുടർന്ന് വേട്ടയാടുന്നത്. സിസ്റ്റർ അഭയയുടെ ദുരൂഹ […]

സ്വകാര്യ ബസിൽ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചു: തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിലായി. മധുര തിരുപ്പരാംകുണ്ടം വീട്ട് നമ്പർ 111 ൽ മഹേന്ദ്രന്റെ ഭാര്യ മഹ (26)നെയാണ് ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ബാഗാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കല്ലിശേരിയിൽ നിന്നാണ് ജാന്നി ബസിൽ കയറിയത്. ഇടയ്ക്ക് വച്ചാണ് മഹ ബസിൽ കയറിയത്. […]

കർഷക പോരാട്ട ഭൂമിയായ ആലപ്പുഴ കടന്ന് കേരള യാത്ര : കേന്ദ്രസർക്കാർ ഭരണഘടനയെ “വീറ്റോ” ചെയ്യുന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ ആലപ്പുഴ. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്ത ബി.ജെ.പി ഭരണകൂടം ഭരണഘടനയെതന്നെ തിരുത്തി എഴുതാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനമായ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും വികസന സമീപനങ്ങളിലും നിര്‍ണ്ണായക പങ്കുള്ള കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍ ഇല്ലാതാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ആദ്യം ചെയ്തത്. സ്വയം ഭരണ സ്വഭാവമുള്ള റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ […]