വ്യാജവൈദ്യ ചികിത്സ വിഷയത്തിൽ ഒത്തു കളിച്ചു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും; വ്യത്യസ്ത അഭിപ്രായത്തിലൂടെ ഇരുവരും ജനങ്ങളെ വിഡ്ഢികളാക്കുന്നുവോ??

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജവൈദ്യ വിഷയത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും എടുത്തു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ചികിൽസിക്കാൻ അയോഗ്യരല്ലാ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ പാരമ്പര്യ ചികിത്സകർക്കു രജിസ്‌ട്രേഷൻ നൽകാനാകില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നു. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളെടുത്തു മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുന്നതു എന്തിനു എന്ന ചോദ്യം ഈ അവസരത്തിൽ പ്രസക്തമാകുന്നു. 100000 ത്തോളം വരുന്ന വ്യാജ വൈദ്യ വോട്ട് മുന്നിൽ കണ്ടുകൊണ്ടുള്ള ഇടതു സർക്കാരിന്റെ ഒത്തു കളിയാണോ ഈ വ്യത്യസ്ത […]

തച്ചങ്കരി പോയതോടെ എല്ലാം കുളമായി; ജീവനക്കാർ വെള്ളമടിച്ച് ഡിപ്പോയിൽ തമ്മിൽ തല്ലാൻ തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിൽ യാത്രക്കാർ നോക്കിനിൽക്കെ മദ്യലഹരിയിൽ തമ്മിൽതല്ലിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മാനേജ്മെന്റ്. യൂണിഫോമിൽ തമ്മിൽതല്ലിയ ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇക്കാര്യത്തിൽ കോർപ്പറേഷൻ ഇടപെട്ടത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നും കോർപറേഷന് മുഴുവൻ നാണക്കേടുണ്ടാക്കിയ ഇവരെ ജോലിയിൽ നിന്ന് നീക്കണമെന്നുമാണ് ആവശ്യം. തല്ലുകൂടിയ ഷൈൻ, ഡ്രൈവർ ബാബു എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഭവം അന്വേഷിച്ച പെരുമ്ബാവൂർ യൂണിറ്റ് വിജിലൻസ് ഇൻസ്പെക്ടറും കോർപറേഷന് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.

യുവതാരം ജയശ്രീ ശിവദാസിന് വാഹനമിടിച്ച് പരിക്കേറ്റു

സ്വന്തം ലേഖകൻ മൂന്നാർ: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്ക്. മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ […]

ജീവനക്കാർ പണിമുടക്കിയാലും കൃത്യ ദിവസം വായ്പ തിരിച്ചടയ്ക്കണം ഇല്ലങ്കിൽ സബ്‌സിഡി നഷ്ടപ്പെടും ; 7000 പേർക്ക് പണം നഷ്ടം

സ്വന്തം ലേഖകൻ കൊച്ചി : ബാങ്ക് ജീവനകാരുടെ പണിമുടക്ക് മൂലം ലോൺ തിരിച്ചടച്ചില്ലെങ്കിലും സബ്‌സിഡി ലഭിക്കില്ല.ഇത്തരത്തിൽ കാർഷികവായ്പയെടുത്ത 7000 പേർക്ക് സബ്സിഡി നഷ്ടം സംഭവിച്ചു. നബാർഡ് നൽകുന്ന മൂന്നുശതമാനം പലിശ സബ്സിഡിയാണ് നഷ്ടമായിരിക്കുന്നത്. മാത്രമല്ല, കേരള ഗ്രാമീൺബാങ്കിലെ ജീവനക്കാർ ഡിസംബർ 17 മുതൽ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നവർക്കാണ് സബ്സിഡി നഷ്ടപ്പെട്ടത്. കൂടാതെ, ബാങ്കിന്റെ വിവിധ ശാഖകളിൽനിന്ന് കാർഷികവായ്പ എടുത്തവരാണിവർ. ഒരുലക്ഷത്തിന് ഏഴുശതമാണ് പലിശ വരുന്നത്. അതുകൊണ്ട് തന്നെ വായ്പ യഥാസമയം തിരിച്ചടച്ചാൽ മൂന്നുശതമാനം പലിശ സബ്സിഡിയായി […]

മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശിനി പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ആലപ്പുഴക്കാരി പാലക്കാട് അറസ്റ്റിലായി. തുറവൂർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീതയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശാേധനയിലാണ് അരക്കിലോ കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്തത്. 29കാരിയായ യുവതി കെഎസ്ആർടിസി ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബാഗിൽ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവ് നിറച്ച ശേഷം മണം പുറത്ത് വരാതിരിക്കാൻ അതിനുമുകളിൽ മുല്ലപ്പൂവ് നിറച്ചിരിക്കുകയായിരുന്നു. പ്രീത കോയമ്ബത്തൂർ കേന്ദ്രീകരിച്ചുള്ള […]

സുരേഷ് ഗോപി രാജ്യ സഭയിൽ തെന്നി വീണു; നിങ്ങൾ പ്രതിപക്ഷ നിരയിലേക്ക് പോയതു കൊണ്ടാണ് തെന്നി വീണതെന്ന് വെങ്കയ്യ നായിഡു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യ സഭയിൽ ബിജെപി അംഗവും നടനുമായ സുരേഷ് ഗോപി തെന്ന്ി വീണു. ഇന്നലെ രാവിലെ സഭയിൽ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റിൽനിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയിൽ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി […]

പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ല, ബാങ്കുകളോട് സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ സർക്കാർ ഇക്കാര്യം ബാങ്കുകളെ അറിയിക്കും. ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുക. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകൾക്കും ബാങ്കുകൾ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

പ്രസവശസ്ത്രക്രിയ കഴിഞ്ഞ് റൂമിലേക്ക് ട്രോളിയിൽ കൊണ്ടുവന്ന യുവതി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ അറ്റൻഡർമാർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ പ്രസവശസ്ത്രക്രിയക്കുശേഷം ട്രോളിയിൽ നിന്ന് ബെഡിലേക്ക് മാറ്റുന്നതിനിടയിൽ രോഗി താഴെവീണ് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ രണ്ട് അറ്റൻഡർമാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. അറ്റൻഡർമാരുടെ അനാസ്ഥ കാരണമാണ് തന്റെ ഭാര്യ രാജി എസ്.എം ന് പരിക്കേറ്റതെന്ന വെഞ്ഞാറമൂട് സ്വദേശി മനോജ്. ജി യുടെ പരാതിയെത്തുടർന്നാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയത്.

വീട്ടുകാരുടെ വഴി കയ്യേറി മണിപ്പുഴ പാംഗ്രോവ് ഹോളിഡേയ്‌സ് റിസോർട്ട്; വാഹനങ്ങൾ നിരത്തി നാട്ടുകാരുടെ വഴിയടച്ചു; നഗരസഭ കോൺക്രീറ്റ് ചെയ്ത വഴി തങ്ങളുടേതെന്ന് റിസോർട്ടുകാർ; ദുരിതത്തിലായി നിരവധി വീട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: മൂന്നരപതിറ്റാണ്ടായി നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴി കയ്യേറി മണിപ്പുഴയിലെ പാംഗ്രോവ് റിസോർട്ട്. നഗരസഭ നാട്ടുകാർക്കായി കോൺക്രീറ്റ് ചെയ്തു നൽകിയ വഴിയാണ് തങ്ങളുടേതാണെന്ന് അടുത്തിടെ മാത്രം പ്രവർത്തനം ആരംഭിച്ച റിസോർട്ട് ഉടമകൾ അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനായി ഇവർ റോഡിൽ വാഹനങ്ങൾ നിരത്തി വഴി തടയുകയും ചെയ്തു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അധികൃതരെല്ലാം റിസോർട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിൽ പ്രതിഷേധിച്ച് രാവിലെ റിസോർട്ടിലേയ്ക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തും. മണിപ്പുഴ ബെൽമൗണ്ട് വടക്കേപ്പറമ്പ് ലെയിനാണ് തങ്ങളുടേതാണെന്ന് […]

ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ: തൂത്തൂകൂട്ടിയ മാലിന്യങ്ങൾ പരസ്യമായി കത്തിച്ചത് പതിനാല് സ്ഥലത്ത്; മാലിന്യം സംസ്‌കരിക്കാൻ മാർഗമില്ലാതെ നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ. അതിരാവിലെ നഗരസഭ ജീവനക്കാരാണ് റോഡരികിൽ 14 സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. ശാസ്ത്രി റോഡിൽ റോഡരികിൽ തൂത്ത് കൂട്ടിയ മാലിന്യങ്ങളാണ് ഇത്തരത്തിൽ കത്തിച്ചത്. പല സ്ഥാപനങ്ങളുടെയും വാതിലിലിട്ടായിരുന്നു മാലിന്യം കത്തിക്കൽ. ഇതോടെ ഇതുവഴി കടന്നു പോയ ബൈക്ക് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. റോഡ് പുകയിൽ മുങ്ങിയതോടെ പലരും ക്ഷുഭിതരാകുന്നതും കാണാമായിരുന്നു. ബുധനാഴ്ച പുലർച്ചെ മുതലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തിക്കാൻ തുടങ്ങിയത്. നേരത്തെ ഇത്തരത്തിൽ […]