അഡാർ ലവ് അത്ര അഡാർ അല്ല

സ്വന്തം ലേഖകന്‍ ചിത്രത്തിലെ ഒരു ഗാനരംഗം റിലീസായതോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വളരെ ഹൈപ്പ് നല്‍കി റിലീസ് ചെയ്ത ചിത്രമാണ് ഇത്. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്ലസ്ടു സ്‌കൂള്‍ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയില്‍ പുതുമ പറയാന്‍ ഒന്നും ഇല്ല. ചിത്രത്തില്‍ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടര്‍ന്ന് അവരുടെ സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണില്‍ നിന്ന് അറിയാതെ […]

പാക്കിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് വെയ്ക്കരുത് ; ഒരിക്കൽ കൂടി തോൽപ്പിക്കണം സച്ചിൻ

സ്വന്തം ലേഖകൻ മുംബൈ : പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചു . ഐസിസിയോട് താരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവൻ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മൽസരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആവശ്യപ്പെട്ടു. ഈ വർഷം ഐപിഎല്ലിൽ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ബിസിസിഐ യോഗം. മൽസരത്തിന്റെ ഭാവി […]

സാംസ്‌കാരിക നായകന്മാാർ പക്കാ വേസ്റ്റ്, അഭിപ്രായം പറയുന്നത് പത്മ അവാർഡ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പ് മാത്രം സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ അഭിപ്രായം പറയുന്നത് നവംബർ ഡിസംബർ മാസങ്ങളിൽ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവർക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുന്നത് അതാണ് നവംബർ ഡിസംബർ മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവർ കേരളത്തിലെ കാര്യങ്ങൾക്കൊന്നും അഭിപ്രായം പറയാറില്ല. ഉത്തർപ്രദേശിലെയും ചൈനയിലെയും കാര്യങ്ങൾക്ക് മാത്രമാണ് പറയുക. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ […]

കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; കൂട്ടിയിടിച്ചത് ടോറസും പാണ്ടിലോറിയും

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ന് കോടിമത വിൻസർ കാസിലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ലോറി വിൻസർ കാസിലിനു മുന്നിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ ലോറി ടോറസിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിൻ ഓയിൽ പൊട്ടി റോഡിൽ ഒഴുകി. ഇതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാ […]

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവായ ദളിത് ക്രൈസ്തവ യുവാവിന് പൊലീസിന്റെ ക്രൂര മർദനം: ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ; ബൂട്ടിട്ട് വയറിനേറ്റ ചവിട്ടിൽ അന്തരികാവയങ്ങൾക്ക് ക്ഷതമേറ്റു

സ്വന്തം ലേഖകൻ കോട്ടയം: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ്യ ദളിത് ക്രൈസ്തവ യുവാവിനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. കൈ കാണിച്ചിട്ട് നിർത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് തടഞ്ഞ് നിർത്തി, റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ ഇയാളെ ബൂട്ടിട്ട കാലിന് ചവിട്ടി വീഴ്ത്തുകയും ചെയ്തു. മർദിച്ച് ഗുരുതരാവസ്ഥയിലായിട്ടും ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.  യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും പനച്ചിക്കാട് സ്വദേശിയുമായ ലിബിൻ കെ.ഐസക്കിനാണ് (34) ക്രൂരമായ […]

കെവിന്റേത് മുങ്ങി മരണം: പ്രതികൾക്ക് രക്ഷപെടാൻ പോസ്റ്റുമാർട്ടം റിപ്പോർട്ട്; കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൾ

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പിടിവള്ളിയാക്കി പ്രതിഭാഗം. കേസിൽ കെവിൻ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടും, കുറ്റപത്രവും പറയുമ്പോൾ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന വാദിച്ച് രക്ഷപെടാനാണ് പ്രതിഭാഗത്തിന്റെ തന്ത്രം. വെള്ളിയാഴ്ച പ്രാഥമിക വാദം കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഒന്നാം പ്രതി ഷാനു ചാക്കോ കൊലക്കുറ്റം നിലനിൽക്കില്ലെന്ന വാദം ഉയർത്തിയത്. കെവിനെ കാമുകി നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ – തെന്മല റൂട്ടിൽ ചാലിയേക്കര തോട്ടിൽ തള്ളിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കെവിൻ തോട്ടിൽ വീണ് മുങ്ങിമരിച്ചതായാണ് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിരുന്നത്. കെവിന്റെ ഉള്ളിൽ […]

പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തം. പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

രാജ്യവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ടു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: രാജ്യത്തിൻറെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാംപസിൽ പോസ്റ്റർ പതിച്ച രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെൻറ് കോളേജ് വിദ്യാർത്ഥികൾ ആയ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 124 എ ഇവർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.

പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിൻ തോപ്പിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു പറമ്ബിൽ നിന്ന് രണ്ടു വാളുകൾ കൂടി കണ്ടെടുത്തു. അതിനിടെ പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷർട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. ഞായറാഴ്ച […]

കെ.എം മാണി സെന്റർ ഫോർ  ബഡ്ജറ്റ് റിസർച്ചിന്റെ പേപ്പർപ്രസന്റേഷൻ മത്സരം ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ശനിയാഴ്ച (നാളെ) രാവിലെ 11.30 മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് “കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു.  പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കും. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും […]