വാഗമണ്ണിലെ തൂക്ക് പാലം പൊട്ടിവീണു: വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്; അപകടം നിർദേശം ലംഘിച്ച് ആളുകൾ തിങ്ങിക്കയറിയത്; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ വാഗമൺ: അധികൃതരുടെ നിർദേശങ്ങളെല്ലാം ലംഘിച്ച് വാഗമണ്ണിലെ നിർമ്മാണത്തിലിരിക്കുന്ന തൂക്ക് പാലത്തിൽ ആളുകൾ തിങ്ങിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഈ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 ലേറെ ആളുകൾക്കാണ് പരിക്കേറ്റത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളി സൺഡേ സ്‌കൂളിൽ നിന്നെത്തിയവരാണ് അപകടത്തിൽ പെട്ടത്. വൈദികനും കന്യാസ്ത്രീകളും സൺഡേ സ്‌കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 25 പേരടങ്ങുന്ന സംഘത്തിലെ 12 പേരാണ് അപകടത്തിൽ പെട്ടത്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്ബിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിധിയിൽ അധികം ആളുകൾ റോപ് […]

വിവാഹമോചന ഹർജിയിൽ വിധി പറയാൻ ആഴ്ചകൾ മാത്രം ബാക്കി; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെൽവരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊന്നത് . സംഭവ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന ഇവരുടെ മകൾ സുജിതയ്ക്ക് സാരമായി പരുക്കേറ്റു. വർഷങ്ങളായി സെൽവരാജും ശശികലയും പിരിഞ്ഞാണ് താമസിക്കുന്നത് . സെൽവരാജുമായി പിരിഞ്ഞ ശേഷം ശശികല മകൾക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം സെൽവരാജ്, ശശികലയെയും മകളെയും ധാദിക്കൊമ്പ് മാർക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് […]

വാഗമണ്ണിൽ തൂക്കുപാലം പൊട്ടി വീണ് അപകടം: നിരവധി പേർക്ക് പരിക്ക്;ചിലരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ തൂക്കൂപാലം പൊട്ടി വീണ് അപകടം. 15 പേർക്ക് പരിക്ക്. അഞ്ചിലധികം പേരുടെ നില ഗുരുതരം. അങ്കമാലിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. പലരുടെയും കാലിൻറെയും കൈയുടെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. പരിക്കേറ്റ ഒമ്പതു പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ച് ഒരു മണിയോടെ വാഗമൺ കോലാഹലമേടിന് സമീപത്തെ സൂയിസൈഡ് പോയിൻറിലെ തൂക്കൂപാലമാണ് പൊട്ടി വീണത്. അപകട സമയത്ത് 30 പേർ പാലത്തിൽ ഉണ്ടായിരുന്നു. നിശ്ചയിച്ചതിലും അധികം പേർ റോപ്പ് വേയിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന […]

എൻഎസ്എസിന് എതിരെ വീണ്ടും വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോടിയേരിയുടെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ്. കോടിയേരി അതിരുകടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി പറഞ്ഞതിനൊക്കെ തക്കതായ മറുപടിയുണ്ട്. എന്നാൽ അത് പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ല. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകൽച്ചക്ക് കാരണം. എൻ.എസ്.എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൻഎസ്എസിനെതിരെ കടുത്ത വിമർശനമാണ് കോടിയേരി ഉയർത്തിയത്. മാടമ്പിത്തരം എൻഎസ്എസ് മനസിൽ വച്ചാൽ […]

ഹെൽമറ്റ് ധരിക്കാത്ത നേതാവിന് പൊലീസ് മർദനം: കോൺഗ്രസ് പ്രതിഷേധം ശക്തമായി; ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഹെൽമറ്റ് ധരിക്കാതിരുന്നതിന്റെ പേരിൽ പൊലീസ് മർദിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പനച്ചിക്കാട് കരടിക്കുഴിയിൽ ലിബിൻ കെ.ഐസക്കിനെയാണ് (34) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ലിബിനെ സന്ദർശിച്ചു. ലിബിൻ അപകട നില തരണം ചെയ്തിട്ടുണ്ട്. ലിബിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രകടനം നടത്തി. […]

തേജസിൽ പറന്ന് പി വി സിന്ധു ചരിത്രത്തിലേക്ക്

സ്വന്തം ലേഖകൻ ബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിർമിത ലഘു പോർവിമാനമായ തേജസിൽ പറന്ന് ബാഡ്മിൻറൺ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനർ വിമാനത്തിൻറെ സഹപൈലറ്റിൻറെ സീറ്റിലാണ് സിന്ധു പറന്നത്. ബംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായി ഉച്ചക്ക് 12നാണ് പി.വി. സിന്ധു തേജസിൽ പറന്നത്.

കലോത്സവത്തിനിടെ യുവതിയ്ക്ക് നേരെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം

സ്വന്തം ലേഖകൻ ഒല്ലൂർ: കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോൽസവത്തിനിടെ യുവതിയേയും പോലീസുകാരേയും ആക്രമിച്ച കേസിൽ എസ്എഫ്ഐക്കാരാണെന്ന് സ്ഥിരീകരണം. കേസിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. കുട്ടനെല്ലൂർ ഗവ. കോളജിൽ കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ കലോൽസവത്തിനിടെ യുവതിയെ പ്രതികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയെയും 2യുവാക്കളെയും ബാഡ്ജ് ധരിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പോലീസുകാരെയും പ്രതികൾ ആക്രമിച്ചു. എസ്ഐ സിദ്ധിഖ്, […]

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരും ; ധനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മാർച്ച് ആദ്യവാരത്തോടെ പ്രതിസന്ധിയിൽ അയവ് വരുമെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തുടരുന്നത് മൂലം സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ബില്ലുകൾ മാറി നൽകാത്തതിനാൽ പ്രവൃത്തികൾ നിർത്തി വയ്ക്കുമെന്ന് കരാറുകാർ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാരാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിമർശനം. അവസാന 3 മാസം 6000 കോടി രൂപ വായ്പ […]

കൊച്ചി നഗരത്തെ പുക മൂടി; ശ്വാസം മുട്ടൽ അനുഭവപ്പെട്ട് അനവധിപ്പേർ നഗരം വിട്ടു, തീ അണയ്ക്കാനാവാതെ അഗ്നിശമന സേന

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിന്റെ പലയിടത്തും പുക വ്യാപകമായി പടരുന്നു. നിലവിൽ അമ്പലമുകൾ മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈൻ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. പുകയ്‌ക്കൊപ്പം രൂക്ഷഗന്ധം പടരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗർ, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്. ആളുകൾക്ക് കണ്ണെരിച്ചിലും, ശ്വാസം മുട്ടലും മറ്റു ശരീര അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. ബ്രഹ്മപുരത്ത് ഇന്നലെ വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പ്രദേശത്ത് ഏറെയും ഉണ്ടായിരുന്നത്. […]

പൊള്ളലേറ്റ പിഞ്ചു ബാലനെ ടാറിങ്ങിനുപയോഗിക്കുന്ന പെട്ടി ഓട്ടോയിൽ കയറ്റിവിട്ടു, സംഭവം നടന്നത് ഉത്തർപ്രദേശത്തിലല്ല ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൂവാറ്റു പുഴയിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: റോഡുപണിക്കുവന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടര വയസ്സുള്ള കുട്ടിക്ക് തിളച്ച ടാറിൽ വീണ് പൊള്ളലേറ്റു. വേദനകൊണ്ടു പുളഞ്ഞ കുട്ടിയെയും മാതാപിതാക്കളെയും കരാറുകാരൻ ടാറിങ്ങിനുപയോഗിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. ഇവരുടെ ദയനീയ സ്ഥിതികണ്ട് നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ആയവന പഞ്ചായത്തിൽ ടാറിങ് നടത്തുന്ന പായിപ്ര സ്വദേശിയായ കരാറുകാരന്റെ ജോലിക്കാരായിരുന്ന ദമ്പതികളുടെ കുട്ടിക്കാണ് പൊള്ളലേറ്റത്. കുട്ടിയെ റോഡരികിലിരുത്തി മാതാപിതാക്കൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കരയുന്ന കുട്ടിയുമായി പെട്ടിഓട്ടോയിൽ പോകുന്ന മാതാപിതാക്കളെ കണ്ട് ഇതുവഴി ബൈക്കിൽവന്ന കോഴിപ്പിള്ളി സ്വദേശി കെ എം അഫ്സലും സുഹൃത്തുക്കളായ മുഹമ്മദ് സാലിമും […]