രാജ്യവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ടു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

രാജ്യവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ടു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: രാജ്യത്തിൻറെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാംപസിൽ പോസ്റ്റർ പതിച്ച രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെൻറ് കോളേജ് വിദ്യാർത്ഥികൾ ആയ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 124 എ ഇവർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group