പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിൻ തോപ്പിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു പറമ്ബിൽ നിന്ന് രണ്ടു വാളുകൾ കൂടി കണ്ടെടുത്തു. അതിനിടെ പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷർട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. ഞായറാഴ്ച […]

കെ.എം മാണി സെന്റർ ഫോർ  ബഡ്ജറ്റ് റിസർച്ചിന്റെ പേപ്പർപ്രസന്റേഷൻ മത്സരം ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ശനിയാഴ്ച (നാളെ) രാവിലെ 11.30 മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് “കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു.  പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കും. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും […]

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം

സ്വന്തം ലേഖകൻ കാസർകോട്: ഔദ്യോഗിക പരിപാടികൾക്കായി കാസർകോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കാസർകോട് പൊയ്‌നാച്ചിയിലാണ് സംഭവം. പൊയ്‌നാച്ചിയിൽ പരിപാടിക്കെത്തിയ പിണറായിക്കെതിരെ കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുകയെന്ന മുഖ്യമന്ത്രിയുടെ പരിപാടി പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ഇംഗ്ലീഷ് മരുന്നിന്റെ പേരിൽ മലയാളി കഴിക്കുന്നത് കാൻസർ: വിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ മലയാളി തിന്നു തീർക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: രോഗം മാറാനുള്ള ഇംഗ്ലീഷ് മരുന്നിന്റെ പേരിൽ മലയാളി കഴിച്ചു കൂട്ടുന്നത് കൊടും വിഷം. മലയാളികൾ സ്ഥിരമായി കഴിക്കുന്ന പല ഇംഗ്ലീഷ് മരുന്നുകളിലും കാൻസറിനു കാരണമാകുന്ന മൂലകങ്ങളുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധനായ ഡോ.ജേക്കബ് വടക്കുംഞ്ചേരി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിലും വിവിധ മെഡിക്കൽ ജേണലുകളിലും ജേക്കബ് വടക്കും ചേരി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലാണ് കൊടും വിഷമുള്ള കാൻസർ മരുന്നുകളെപ്പറ്റി പരാമർശമുള്ളത്. ബ്ലഡ്പ്രഷർ കുറയ്ക്കുന്നതിനുള്ള ഇംഗ്ലീഷ് മരുന്നുകളിൽ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ കണ്ടതിനെ തുടർന്ന് ലോകം ഭീതിയിൽ. കോടിക്കണക്കിനാളുകൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളിൽ കാൻസറുണ്ടാക്കുന്ന ഘടകങ്ങൾ […]

ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

സ്വന്തം ലേഖകൻ കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻഡീൻ കുര്യാക്കോസ് കുടുങ്ങിയപ്പോൾ ആകെ വെട്ടിലായത് ശബരിമല കർമസമിതിയാണ്. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹർത്താൽ അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മാതാ അമൃതാനന്ദമയിയാണ് ശബരിമല കർമസമിതി രക്ഷാധികാരികളിൽ ഒരാൾ. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാർ വർമ്മ, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി , കൊളത്തൂർ […]

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേക്ക് സമീപം പുൽക്കാടിന് തീപിടിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനങ്ങൾ ലാൻഡിങ് നടത്താൻ കഴിയാതെ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. പൊന്നറ പാലത്തിന് സമീപമുള്ള റൺവേക്ക് സമീപത്തെ പുൽക്കാടിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി റൺവേയിൽനിന്ന് പക്ഷികളെ തുരത്താനായി എർപോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാർ എറിഞ്ഞ പടക്കത്തിൽ നിന്നാണ് തീ പടർന്നത്.തീപടർന്ന് പിടിക്കുന്ന വിവരം ശ്രദ്ധയിൽപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാർ എയർപോർട്ട് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. വിമാനത്താവളത്തിൽ ആദ്യമായാണ് പുൽക്കാടിന് തീ പിടിച്ച് വിമാനത്തിന് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായത്.

പാർലമെന്റ് തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക; നിർദേശങ്ങൾ സ്വീകരിച്ച് തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ ജില്ലയിൽ സ്വീകരിച്ച് തുടങ്ങി. നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം റിട്ട്.ചീഫ് ജസ്റ്റിസ് കെടി തോമസ് നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ,ഹിന്ദുസേവ സമിതി സെക്രട്ടറി വെങ്കിട കൃഷ്ണൻ പോറ്റി,നമ്മുടെ കോട്ടയം പ്രസിഡന്റ് പ്രിൻസ് കിഷോർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ബിനു ആർ വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് […]

മൂന്നിലെത്തി മുന്നിലെത്താൻ മുംബൈ: നിലയുറപ്പിക്കാൻ കൊൽക്കത്ത

സ്‌പോട്‌സ് ഡെസ്‌ക് കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി എടികെയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിലയേറിയ മൂന്നു പോയന്റ് നേടാനാകും മുംബൈയുടെ ലക്ഷ്യം. ഇന്നത്തെ ജയം മുംബൈയെ നോർത്ത് ഈസ്റ്റിനു മുകളിൽ മൂന്നാം സ്ഥാനത്തെത്തിക്കും . കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പോരാട്ടത്തെ ആവേശകരമാക്കുന്നത് ഇതൊക്കെയാണ്, ഇന്ത്യൻ സമയം 7.30ുാ ആണ് കിക്കോഫ്. കൊപ്പൽ ആശാന്റെ എടികെ ഈ സീസണിന്റെ തുടക്കത്തിൽ കിതച്ചെങ്കിലും ജനുവരി മുതൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സൂപ്പർ താരം എടു ഗാർസിയയുടെ വരവോടു കൂടി എടികെ […]

‘കെഎസ്ആർടിസിയെ കുട്ടിച്ചോറാക്കാൻ’ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾ ഡിപ്പോകളുടെ നിയന്ത്രണം ഏറ്റെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ രായ്ക്കുരാമാനം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററായി! മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാർശ ചെയ്തിട്ടെന്നു വ്യാജപ്രചാരണം. മേലുദ്യോഗസ്ഥർക്കു വട്ടിപ്പലിശയ്ക്കും അല്ലാതെയും പണം കടം കൊടുക്കുന്ന കണ്ടക്ടറാണു കഴിഞ്ഞദിവസം പൊടുന്നനേ അദർ ഡ്യൂട്ടിയുടെ മറവിൽ സ്റ്റേഷൻ മാസ്റ്ററായത്. ടോമിൻ ജെ. തച്ചങ്കരി സി.എം.ഡി. സ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ, തട്ടിക്കൂട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ, കോർപറേഷനിൽ അദർഡ്യൂട്ടി സംവിധാനവും മടങ്ങിയെത്തി. തച്ചങ്കരി സി.എം.ഡിയായിരിക്കേ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇടപെടുന്നതിൽനിന്നു യൂണിയനുകളെ കർശനമായി വിലക്കിയിരുന്നു. അദ്ദേഹത്തെ തെറിപ്പിച്ചതോടെ ഭരണകാര്യങ്ങൾ വീണ്ടും സി.ഐ.ടി.യു. യൂണിയന്റെ […]

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയിൽനിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാൽ കിലോ […]