play-sharp-fill
അഡാർ ലവ് അത്ര അഡാർ അല്ല

അഡാർ ലവ് അത്ര അഡാർ അല്ല

സ്വന്തം ലേഖകന്‍

ചിത്രത്തിലെ ഒരു ഗാനരംഗം റിലീസായതോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വളരെ ഹൈപ്പ് നല്‍കി റിലീസ് ചെയ്ത ചിത്രമാണ് ഇത്. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്ലസ്ടു സ്‌കൂള്‍ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയില്‍ പുതുമ പറയാന്‍ ഒന്നും ഇല്ല. ചിത്രത്തില്‍ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടര്‍ന്ന് അവരുടെ സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണില്‍ നിന്ന് അറിയാതെ പോകുന്ന അശ്ളീല ക്ലിപ്പുകളെ തുടര്‍ന്ന് പ്രിയയും റോഷനും തമ്മില്‍ പിണങ്ങുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഥയുടെ പുതുമയില്ലായ്മയും തിരക്കഥയുടെ പോരായ്മയും ചിത്രത്തെ മോശമാക്കി. തമാശകളും നന്നായില്ല. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. ഗാനങ്ങളുണ്ടാക്കിയ ഓളത്തിനപ്പുറം ചിത്രത്തില്‍ ഒന്നും തന്നെ ഇല്ല എന്ന് പറയേണ്ടിവരും.

അദ്ധ്യാപികയെ പ്രണയിക്കുന്ന കുട്ടിയും, പ്രണയത്തിന്റെ എല്ലാ സീമകളും കഴിഞ്ഞിട്ടും പച്ചക്കൊടി കാണിക്കാന്‍ വൈകുന്ന നായികയുമൊക്കെയാണ് ചിത്രത്തിലുള്ളത്.

ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഒറ്റ ഗാനത്തോടെ പ്രിയ പ്രകാശ് വാര്യര്‍ ഹിറ്റായി.