തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം : ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 12 വാർഡ് പിടിച്ചെടുത്തു എൽഡിഎഫ് തൊട്ടുപിന്നിലെത്തി.രണ്ട് വാർഡുകളിൽ ബിജെപിക്കാണ് വിജയം. യുഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നാല് സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇതിൽ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലത്തൂർ പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡ് കോൺഗ്രസിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ 21-ാം വാർഡ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി […]

ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ എത്ര ദൂരം പോകാനാകുമോ അത്രയും ദൂരം പോവുക ; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് വിനീത് ശ്രീനിവാസനും രംഗത്ത്

  സ്വന്തം ലേഖകൻ കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിക്ഷേധം ശക്തമാവുകയാണ്. മലയാളത്തിൽ നിന്നും ഹിന്ദിയിൽ നിന്നുമടക്കമുള്ള താരങ്ങൾ വിഷത്തിൽ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി വിനീത് ശ്രീനിവാസനും രംഗത്ത്. നിങ്ങൾക്ക് അവർ ന്യൂനപക്ഷമമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരനും സഹോദരിയുമാണ്. വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരൻമാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ നിന്ന് എത്രയും ദൂരം പോകാനാകമോ അത്രയും ദൂരം പോകുക. നിങ്ങൾ പോകുമ്പോൾ ദയവായി […]

നിർഭയ കേസ് : അക്ഷയ് സിംഗ് ഠാക്കൂറിന് തൂക്കുകയർ തന്നെ ; വധശിക്ഷക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

  സ്വന്തം ലേഖിക ദില്ലി: നിർഭയ കേസിലെ പ്രതി സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. അക്ഷയ് സിങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്. അതേസമയം, തിരുത്തൽ ഹർജി സമർപ്പിക്കുമെന്ന് അക്ഷയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് സോളിസിറ്റിർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു. റിവ്യൂ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കഴിഞ്ഞദിവസം പിൻമാറിയിരുന്നു. നിർഭയ കേസിൽ നാല് പ്രതികൾക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മൂന്നു […]

സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ

  സ്വന്തം ലേഖകൻ ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ്.നഗറിൽ സി.പി.എം. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി .തിരുവത്ര പുതുപറമ്പിൽ മനാഫ് (30), സഹോദരൻ നിസാമുദ്ദീൻ (27) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത് . കഴിഞ്ഞ ഒക്ടോബർ 31-ന് രാത്രി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . പുത്തൻകടപ്പുറം സെന്ററിൽ നിൽക്കുകയായിരുന്ന സി.പി.എം. പ്രവർത്തകനും കടലോര ജാഗ്രത സമിതി അംഗവുമായ പുത്തൻ കടപ്പുറം ഇ.എം.എസ്. നഗറിൽ ചാടീരകത്ത് നൗഷാദി(36)നെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു . നൗഷാദുമായി പ്രതികൾക്കുണ്ടായിരുന്ന പൂർവവൈരാഗ്യമാണ് അക്രമണത്തിന് പിന്നിലുള്ള കാരണമെന്നു […]

പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വസിക്കാം ; ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23 മുതൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വാസിക്കാം. സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23ന് തുടങ്ങും. കഴിഞ്ഞ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുമാണ് വിതരണം ചെയ്യുന്നത്. 49,76,668 പേർക്കാണ് അർഹത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതിനാവശ്യമായ 1127.68 കോടി ധനവകുപ്പ് ലഭ്യമാക്കി. സഹകരണ സംഘങ്ങൾവഴിയും ബാങ്ക് അക്കൗണ്ടുവഴിയുമായിരിക്കും ഉപഭോക്താക്കൾക്ക് പെൻഷൻ നൽകുക. ക്ഷേമനിധി പെൻഷൻ അതത് ബോർഡുകൾ വഴി നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹർ നിലവിലെ കണക്കിൽ 41,29,321 പേരാണ്. 3,80,314 കർഷകത്തൊഴിലാളികൾ, 21,13,205 വയോധികർ, 3,38,338 ഭിന്നശേഷിക്കാർ, 76,848 […]

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാർ ; കേരളവർമ കോളേജിൽ എബിവിപി പ്രവർത്തകരെ മർദ്ദിച്ച് എസ്എഫ്‌ഐ

  സ്വന്തം ലേഖിക തൃശൂർ: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങിയ എബിവിപി പ്രവർത്തകർക്കുനേരെ തൃശ്ശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐക്കാരുടെ മർദ്ദനം. കോളേജിലെ എബിപിവി പ്രവർത്തകരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങിയതിനാണ് എബിവിപിക്കാരെ മർദിച്ചത്. ബുധനാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ക്യാംമ്പസുകളിൽ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാറുകൾ നടത്താൻ എബിവിപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേരള വർമയിലും സെമിനാർ […]

രണ്ടുപേരുടെ പൗരത്വം റദ്ദാക്കി കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടെ ശാന്തം സമാധാനം ; വൈറലായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖിക തൃശ്ശൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിക്ഷേധങ്ങളും പ്രക്ഷോപങ്ങളും ശക്തമാകുന്നതിനിടെ ബിജെപിയേയും സംഘപരിവാറിനെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.   ബലാത്സംഗക്കേസിലും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയായ ആൾഡൈവം നിത്യാനന്ദ സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തെ കുറിച്ചായിരുന്നു പോസ്റ്റിലെ പരാമാർശം. അതേസമയം, ഈ പോസ്റ്റിന് കീഴിൽ വന്ന കമന്റും അതിന് സന്ദീപാനന്ദ […]

പൗരത്വ ഭേദഗതിയിൽ സ്റ്റേ ഇല്ല ; കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

  സ്വന്തം ലേഖിക ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന് ആശ്വാസമായി പൗരത്വ ഭേദഗതി ബിൽ സ്റ്റേ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല. ബില്ലുമായി ബന്ധപ്പെട്ട 59 ഹർജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബിൽ സംബന്ധിച്ച എല്ലാ ഹർജികളും ഇനി ജനുവരി 22നാണ് കോടതി കേൾക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. […]

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനനഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

  സ്വന്തം ലേഖിക ഹൈദരാബാദ്:ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങൾ നിർമ്മിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയെന്ന ഒറ്റ തലസ്ഥാന ആശയത്തിന് ബദലായാണ് ജഗന്റെ മൂന്ന് തലസ്ഥാനം നിർമ്മാണെന്ന ആശയം. വിശാഖപട്ടണവും അമരാവതിയും പിന്നെ കൂർണൂലും നഗരവുമാണ് ജഗൻ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയിൽ നിയമസഭയും കുർണൂലിൽ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. ത്രിതലസ്ഥാന പദ്ധതി ആന്ധ്രാ നിയമസഭയിൽ ജഗൻ അവതരിപ്പിച്ചു. മൂന്ന് തലസ്ഥാനങ്ങൾ നിർമ്മിക്കുന്നത് വഴി മൂന്നുമേഖലയിലെ ജനങ്ങൾക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാന പദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി […]

വർഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യൂമോണിയ ; പരിശോധനയിൽ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മീൻതല

  സ്വന്തം ലേഖകൻ കൊച്ചി : വർഷങ്ങളായി വിട്ടുമാറാതെ ന്യുമോണിയ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് മീൻതല . വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയിൽ നട്ടം തിരിഞ്ഞാണ് ഖത്തറിൽ നിന്ന് 52വയസ്സുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരശോധനയിലാണ് മീൻതല കണ്ടെത്തിയത്. തുടർന്ന് ശ്വാസകോശത്തിൽ നിന്ന് മീൻതല പുറത്തെടുക്കുകയായിരുന്നു. വർഷങ്ങളോളം മീൻതല ശ്വാസകോശത്തിൽ കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ടിങ്കു ജോസഫ് പറഞ്ഞു. രോഗബാധിതനായി ഖത്തറിലെ നിരവധി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും […]