പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച താരങ്ങൾക്ക് ഇൻകം ടാക്സിന്റെ കുരുക്ക്: പൃഥ്വിരാജിനും , ടൊവിനോയ്ക്കും എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച താരങ്ങൾക്ക് ഇൻകം ടാക്സിന്റെ ചുവപ്പ് കാർഡുമായി കേന്ദ്ര സർക്കാർ. പൗരത്വ ബില്ലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധിച്ച മലയാള സിനിമ താരങ്ങൾക്കാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കുരുക്ക് ഒരുങ്ങുന്നത്. പൗരത്വ ബില്ലിനെതിരെ മമ്മുട്ടി, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി താരങ്ങളാണ് പ്രതികരിച്ചത്. ഇവർക്കെല്ലാം എതിരെ ഇൻകം ടാക്സ് വകുപ്പിന്റെ നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. നടന്‍ ടിനി ടോം ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച്‌ മാപ്പു പറയുകയുണ്ടായി. […]

വീട്ടുമുറ്റത്ത് ബെൻസ് കാറുകളുടെ നീണ്ട നിര; പൂജയ്ക്കും വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി വീട്ടുവളപ്പിൽ ക്ഷേത്രം; മലയാളവും ഇംഗ്ലീഷും പച്ച വെള്ളം പോലെ: കോട്ടയത്തെ തട്ടിപ്പുകാരൻ ജയകുമാർ കുടുങ്ങിയത് നോട്ടിരട്ടിപ്പ് തട്ടിപ്പിൽ

ക്രൈം ഡെസ്ക് കോട്ടയം: ആരെയും വാക്കിൽ മയക്കാനുള്ള കഴിവുണ്ടായിരുന്നു തട്ടിപ്പുകാരൻ ജയകുമാറിന്. ഒരു കോടി കൊടുത്താൽ മുപ്പത് കോടി രൂപയാക്കി തിരിച്ച് നൽകുമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. കോടികൾ സ്വപ്നം കണ്ട് ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ചെരുവില്‍ ജയകുമാറിന്റെ വീട്ടിലെത്തുന്ന ആരെയും വളയ്ക്കാനുള്ളതെല്ലാം വീട്ടിൽ തന്നെ ഒരുക്കിയിരുന്നു. അഞ്ചും ആറും ബെൻസ് കാറുകൾ വീട്ടിൽ തന്നെ നിരത്തിയിട്ടിരിക്കുകയാണ്. ചൈതന്യം നിറയുന്ന ചെറിയൊരു അമ്പലം. വീടും അമ്പലവുമെല്ലാം ടിന്‍ ഷീറ്റുകൊണ്ട് 15 അടി ഉയരത്തില്‍ മറച്ചിട്ടുണ്ട്. ചുറ്റിലും സി.സി ടി.വി നിരീക്ഷണവും. പിന്നെ വ്യക്തവും വടിവൊത്തതുമായ […]

പൗരത്വ ഭേദഗതി ബിൽ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വൈകുന്നേരം കോളേജിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലവുമായി വിദ്യാർഥികൾ ഈരാറ്റുപേട്ട ടൗണിലേക്ക് പ്രകടനവും നടത്തി. ടൗൺ ചുറ്റി സെൻട്രൽ ജംക്ഷനിൽ പ്രകടനം അവസാനിച്ചു. തുടർന്ന് ബില്ലിന്റെ കോപ്പിയും ഇരുവരുടെയും കോലവും വിദ്യാർഥികൾ കത്തിച്ചു. യൂണിയൻ ഭാരവാഹികളായ സുരേഷ് എം, അശ്വിൻ രാജ്, നൂറുൽ അബ്രാർ, അലി അസർ, അഞ്ചു ജോസ്, ക്രിസ്‌പീന, വിദ്യാർത്ഥി […]

ഹിറ്റ്മാന്റെ പോരാട്ട വീര്യം : കുൽദീപിന്റെ ഹാട്രിക് : അഭിമാനം കാത്ത് ടീം ഇന്ത്യ

സ്പോട്സ് ഡെസ്ക് ന്യുഡൽഹി : പതിയെ തുടങ്ങി തകർത്തടിച്ച രോഹിത്തും , വളരെ കഷ്ടപ്പെട്ട് ഫോം കണ്ടെത്തിയ ബൗളിംങ്ങ് നിരയും ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്വല വിജയം. 107 റണ്‍സിന് വിന്‍ഡീസിനെ തകര്‍ത്ത് രണ്ടാം ഏകദിനം ജയിച്ചുകയറുമ്പോള്‍ കോഹ്ലിയും കൂട്ടരും പരമ്പര സമനിലയിലാക്കി. അഞ്ചിന് 387 റണ്‍സ് എന്ന് ഭീമന്‍ടോട്ടല്‍ ഉയര്‍ത്തിയാണ് ടോസ് നേടിയ വിന്‍ഡീസിനെ ഇന്ത്യ വെല്ലുവിളിച്ചത്. കുല്‍ദീപിന്റെയും മുഹമ്മദ് ഷമിയുടെയും സ്വപ്‌ന തുല്യമായ സ്‌പെല്ലുകള്‍ കൂടിയായതോടെ കരീബിയന്‍ പട 43.3 ഓവറില്‍ 280 റണ്‍സിലൊതുങ്ങി. നേരത്തെ രോഹിത് ശര്‍മയുടെയുടെയും (159) കെ.എല്‍.രാഹുലിന്റെയും […]

മുസ്ലീങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട് ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല : നിതിൻ ഗഡ്കരി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു ഗഡ്കരി അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല. മുൻപ് ഹിന്ദു രാജ്യമായി നേപ്പാൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കൾക്കായി ഇല്ല. അപ്പോൾ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം […]

പ്രധാനമന്ത്രിയെ കൊന്നു തിന്നണം: ഫെയ്‌സ്ബുക്കിൽ വിവാദ പരാമർശവുമായി ടിനി ടോം; ബിജെപി പരാതിയുമായി എത്തിയതോടെ ലൈവിലെത്തി മാപ്പു പറഞ്ഞു രക്ഷപെടാൻ നീക്കം; ടിനി ടോമിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ബിൽ വിഷയത്തിൽ താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോൾ ഇവർക്കു പിൻതുണയുമായി എത്തിയ ടിനി ടോം അതിരുവിട്ട പ്രതികരണത്തിന്റെ പേരിൽ പുലിവാൽ പിടിച്ചു. പ്രധാനമന്ത്രിയെ കൊന്നു തിന്നണമെന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ പ്രതികരണം നടത്തിയ ടിനി ടോം ഒടുവിൽ ലൈവിൽ എത്തി മാപ്പ് പറയുകയായിരുന്നു. ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ബിജെപി പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ടിനി ടോമിനെതിരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണനാണ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ […]

ശശി തരൂരിനും വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

  സ്വന്തം ലേഖിക ന്യൂഡൽഹി: ശശി തരൂർ എംപിക്കും പ്രശസ്ത കവി വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനൻ പുരസ്‌കാരത്തിന് അർഹനായത്. ഇംഗ്ലീഷ് വിഭാഗത്തിൽ ‘ആൻ ഇറ ഓഫ് ഡാർക്ക്‌നസ്’ എന്ന നോൺ ഫിക്ഷൻ പുസ്തകത്തിനാണ് ശശി തരൂർ എംപിക്ക് പുരസ്‌കാരം. ഡോ. ചന്ദ്രമതി, എൻഎസ് മാധവൻ, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തിൽ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജിഎൻ ദേവി, പ്രൊഫ. കെ സച്ചിദാനന്ദൻ, പ്രൊഫ. സുഗന്ധ ചൗധരി […]

പൗരത്വ ഭേദഗതി ബിൽ : വിദ്യാർത്ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ ആർ.എസ്.എസ് ആക്രമണം

  സ്വന്തം ലേഖിക കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ ആർ.എസ്.എസ് അക്രമം. 25ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പറം രാജീവ്ഗാന്ധി സയൻസ് ആൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അക്രമിക്കപ്പെട്ടത്. കോളജ് കാമ്പസിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോൾ ഒരു സംഘം ആർ.എസ്.എസുകാർ തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേതുടർന്ന് വിദ്യാർഥികൾ ചിതറിയോടി. വിദ്യാർഥികളെ ആർ.എസ്.എ1സുകാർ പിന്തുടർന്ന് മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മമ്പറം ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. പൗരത്വ […]

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗീക പീഡനം : നിർണ്ണായക നീക്കവുമായി പോപ്പ് ; സഭാ രഹസ്യം പരസ്യമാക്കാം

  സ്വന്തം ലേഖകൻ റോം: പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാരേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്ന് കാണിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പിറക്കി. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ 83ാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്റെ ചരിത്രപരമായ നയം മാറ്റം. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയായാൽ ഇതുസംബന്ധിച്ച സഭാരേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ […]

നിയമം കാറ്റിൽ പറത്തി വീണ്ടും കുട്ടി ഡ്രൈവർമാർ ; നഗരത്തിലൂടെ അഞ്ച് വയസ്സുകാരി സ്‌കൂട്ടർ ഓടിച്ചത് 200 മീറ്ററിലധികം ; പിതാവിനും വാഹനഉടമയ്ക്കുമെതിരെ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്

  സ്വന്തം ലേഖിക കൊല്ലം: പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കെ കരുനാഗപ്പള്ളിയിൽ 5 വയസുകാരിയെ കൊണ്ട് വാഹനം ഓടിപ്പിച്ച പിതാവിനും വാഹനഉടമയ്ക്കുമെതിരെ മോട്ടോർവാഹന വകുപ്പിന്റെ നടപടി. കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി പുത്തൻതെരുവ് ഷംനാ മൻസിലിൽ ഷംനാദ്, വാഹന ഉടമ ചവറ പന്മന സ്വദേശി സബീന എന്നിവർക്ക് നോട്ടീസ് നൽകി.കരുനാഗപ്പള്ളി ടൗണിലൂടെ അച്ഛന് മുന്നിലിരുന്ന് നാലു വയസുകാരി സ്‌കൂട്ടർ ഓടിച്ചത്. നഗരത്തിലൂടെ 200 മീറ്ററോളം ദൂരം കുട്ടിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌കൂട്ടർ. ദേശീയപാതയിലൂടെ പോയവരും മറ്റും ഇത് കണ്ടമ്പരന്നു. ദൃശ്യങ്ങൾ […]