പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാർ ; കേരളവർമ കോളേജിൽ എബിവിപി പ്രവർത്തകരെ മർദ്ദിച്ച് എസ്എഫ്‌ഐ

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാർ ; കേരളവർമ കോളേജിൽ എബിവിപി പ്രവർത്തകരെ മർദ്ദിച്ച് എസ്എഫ്‌ഐ

Spread the love

 

സ്വന്തം ലേഖിക

തൃശൂർ: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങിയ എബിവിപി പ്രവർത്തകർക്കുനേരെ തൃശ്ശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐക്കാരുടെ മർദ്ദനം.

കോളേജിലെ എബിപിവി പ്രവർത്തകരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങിയതിനാണ് എബിവിപിക്കാരെ മർദിച്ചത്. ബുധനാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ക്യാംമ്പസുകളിൽ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാറുകൾ നടത്താൻ എബിവിപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേരള വർമയിലും സെമിനാർ നടത്താൻ എബിവിപി യൂണിറ്റ് തീരുമാനിച്ചത്.

എന്നാൽ, സെമിനാർ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ക്ലാസുകളിൽ പഠിച്ചുകൊണ്ടിരുന്ന എബിവിപിക്കാരെ ക്ലാസിനുള്ളിൽ കയറി എസ്എഫ്ഐക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് ക്ലാസിൽ നിന്ന് പിടിച്ചിറക്കി വരാന്തയിൽ വച്ചും മർദനം തുടർന്നു. മിനിറ്റുകളോളം തുടർന്ന മർദനത്തിനൊടുവിൽ അധ്യാപകർ ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയത്.