ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനനഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനനഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

 

സ്വന്തം ലേഖിക

ഹൈദരാബാദ്:ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങൾ നിർമ്മിക്കാനൊരുങ്ങി
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.

മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയെന്ന ഒറ്റ തലസ്ഥാന ആശയത്തിന് ബദലായാണ് ജഗന്റെ മൂന്ന് തലസ്ഥാനം നിർമ്മാണെന്ന ആശയം. വിശാഖപട്ടണവും അമരാവതിയും പിന്നെ കൂർണൂലും നഗരവുമാണ് ജഗൻ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയിൽ നിയമസഭയും കുർണൂലിൽ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിതലസ്ഥാന പദ്ധതി ആന്ധ്രാ നിയമസഭയിൽ ജഗൻ അവതരിപ്പിച്ചു. മൂന്ന് തലസ്ഥാനങ്ങൾ നിർമ്മിക്കുന്നത് വഴി മൂന്നുമേഖലയിലെ ജനങ്ങൾക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാന പദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിശാഖപട്ടണം ആന്ധ്രയുടെ വടക്കൻ തീരമേഖലയിലും, 1950-കളിലെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന കുർനൂൽ റായലസീമയിലുമാണ്. അമരാവതി തീരമേഖലയിലുമാണ്.

അമരാവതിയെന്ന ഒറ്റ തലസ്ഥാനം എന്നത് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന പദ്ധതിയായിരുന്നു. മേയ് 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ അമരാവതി നഗരത്തിന്റെ നിർമ്മാണം ജഗൻ നിർത്തിവെച്ചിരുന്നു. അമരാവതിയുടെ നിർമ്മാണത്തിന് നായിഡു സർക്കാർ 9000 കോടി രൂപയാണ് മുടക്കിയത്.