പൗരത്വ ഭേദഗതിയിൽ സ്റ്റേ ഇല്ല ; കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

പൗരത്വ ഭേദഗതിയിൽ സ്റ്റേ ഇല്ല ; കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

 

സ്വന്തം ലേഖിക

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രത്തിന് ആശ്വാസമായി പൗരത്വ ഭേദഗതി ബിൽ സ്റ്റേ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല. ബില്ലുമായി ബന്ധപ്പെട്ട 59 ഹർജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബിൽ സംബന്ധിച്ച എല്ലാ ഹർജികളും ഇനി ജനുവരി 22നാണ് കോടതി കേൾക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കോടതി ഉത്തരവ് എന്തായാലും നരേന്ദ്ര മോഡി സർക്കാരിന് ആശ്വാസകരമായ കാര്യമാണ്. രാജ്യത്ത് ബിൽ അവതരിപ്പിച്ചതിന് ശേഷം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സജീവമായിരുന്നു.