വർഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യൂമോണിയ ; പരിശോധനയിൽ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മീൻതല

വർഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യൂമോണിയ ; പരിശോധനയിൽ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മീൻതല

 

സ്വന്തം ലേഖകൻ

കൊച്ചി : വർഷങ്ങളായി വിട്ടുമാറാതെ ന്യുമോണിയ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് മീൻതല .

വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയിൽ നട്ടം തിരിഞ്ഞാണ് ഖത്തറിൽ നിന്ന് 52വയസ്സുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരശോധനയിലാണ് മീൻതല കണ്ടെത്തിയത്. തുടർന്ന് ശ്വാസകോശത്തിൽ നിന്ന് മീൻതല പുറത്തെടുക്കുകയായിരുന്നു.
വർഷങ്ങളോളം മീൻതല ശ്വാസകോശത്തിൽ കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ടിങ്കു ജോസഫ് പറഞ്ഞു. രോഗബാധിതനായി ഖത്തറിലെ നിരവധി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും മീൻതല കണ്ടെത്തിയിരുന്നില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group