നിയമം കാറ്റിൽ പറത്തി വീണ്ടും കുട്ടി ഡ്രൈവർമാർ ; നഗരത്തിലൂടെ അഞ്ച് വയസ്സുകാരി സ്‌കൂട്ടർ ഓടിച്ചത് 200 മീറ്ററിലധികം ; പിതാവിനും വാഹനഉടമയ്ക്കുമെതിരെ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്

നിയമം കാറ്റിൽ പറത്തി വീണ്ടും കുട്ടി ഡ്രൈവർമാർ ; നഗരത്തിലൂടെ അഞ്ച് വയസ്സുകാരി സ്‌കൂട്ടർ ഓടിച്ചത് 200 മീറ്ററിലധികം ; പിതാവിനും വാഹനഉടമയ്ക്കുമെതിരെ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്

 

സ്വന്തം ലേഖിക

കൊല്ലം: പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കെ കരുനാഗപ്പള്ളിയിൽ 5 വയസുകാരിയെ കൊണ്ട് വാഹനം ഓടിപ്പിച്ച പിതാവിനും വാഹനഉടമയ്ക്കുമെതിരെ മോട്ടോർവാഹന വകുപ്പിന്റെ നടപടി.

കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി പുത്തൻതെരുവ് ഷംനാ മൻസിലിൽ ഷംനാദ്, വാഹന ഉടമ ചവറ പന്മന സ്വദേശി സബീന എന്നിവർക്ക് നോട്ടീസ് നൽകി.കരുനാഗപ്പള്ളി ടൗണിലൂടെ അച്ഛന് മുന്നിലിരുന്ന് നാലു വയസുകാരി സ്‌കൂട്ടർ ഓടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലൂടെ 200 മീറ്ററോളം ദൂരം കുട്ടിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌കൂട്ടർ. ദേശീയപാതയിലൂടെ പോയവരും മറ്റും ഇത് കണ്ടമ്പരന്നു. ദൃശ്യങ്ങൾ പകർത്തുന്നതായി മനസ്സിലായതോടെയാണ് ഷംനാദ് സ്‌കൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇവർ ഹെൽമറ്റ് ധരിക്കുക പോലും ചെയ്തിട്ടില്ല. വാർത്ത വന്നതോടെ മോട്ടോർവാഹന വകുപ്പ് അന്വേഷണം തുടങ്ങി.

ഇത് സമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇടപെട്ടത്.വാഹന ഉടമയായ സബീനയ്ക്കും ഷംനാദിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി ലഭിക്കുന്ന മുറയ്ക്ക് വാഹനത്തിന്റെ രജിസ്ട്രേഷനും ഷംനാദിന്റെ ലൈസൻസും റദ്ദാക്കുമെന്ന് കരുനാഗപ്പള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ദിലീപ് അറിയിച്ചു.