പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച താരങ്ങൾക്ക് ഇൻകം ടാക്സിന്റെ കുരുക്ക്: പൃഥ്വിരാജിനും , ടൊവിനോയ്ക്കും എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച താരങ്ങൾക്ക് ഇൻകം ടാക്സിന്റെ കുരുക്ക്: പൃഥ്വിരാജിനും , ടൊവിനോയ്ക്കും എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച താരങ്ങൾക്ക് ഇൻകം ടാക്സിന്റെ ചുവപ്പ് കാർഡുമായി കേന്ദ്ര സർക്കാർ. പൗരത്വ ബില്ലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധിച്ച മലയാള സിനിമ താരങ്ങൾക്കാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കുരുക്ക് ഒരുങ്ങുന്നത്. പൗരത്വ ബില്ലിനെതിരെ മമ്മുട്ടി, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി താരങ്ങളാണ് പ്രതികരിച്ചത്. ഇവർക്കെല്ലാം എതിരെ ഇൻകം ടാക്സ് വകുപ്പിന്റെ നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. നടന്‍ ടിനി ടോം ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച്‌ മാപ്പു പറയുകയുണ്ടായി.

കേന്ദ്ര ഐ.ബിയാണ് താരങ്ങളുടെ ‘ബാക്ക് ഫയല്‍’ ചെക്ക് ചെയ്യുന്നത്. ഇവരുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് മുതല്‍ സര്‍വ്വ കാര്യങ്ങളും പരിശോധിച്ച്‌ വരികയാണെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ വെട്ടിപ്പ് നടത്തുന്നതായി ആദായ നികുതി വകുപ്പ് സംശയിക്കുന്ന താരങ്ങളും കേന്ദ്ര നിലപാടിനെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ഐ.ബി പ്രവര്‍ത്തിക്കുന്നത്.ഏത് നിമിഷവും ഇനി കേന്ദ്രത്തിന്റെ കണ്ണിലെ കരടായ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടക്കാവുന്ന അവസ്ഥയാണുള്ളത്. ഒരു ദയാദാക്ഷിണ്യവും ഇത്തരക്കാരോട് വേണ്ടന്ന നിര്‍ദ്ദേശമാണ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നത്. താരങ്ങളുടെ ബിനാമി ഇടപാട്, ഇടനിലക്കാര്‍ എന്നിവരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്.

താരങ്ങളുടെ നിലപാടിനെതിരെ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. അതേ സമയം നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം താരങ്ങളും പൗരത്വ പ്രശ്‌നത്തില്‍ ഇപ്പോഴും ഒന്നും പ്രതികരിക്കാതെ മൗനം തുടരുന്ന സാഹചര്യമാണുള്ളത്.