മകൾക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല, ആ പോസ്റ്റ് സത്യമല്ല : ഗാംഗുലി

  സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ചുള്ള മകൾ സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രതികരണവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം.   ഈ വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴക്കരുത്. ആ പോസ്റ്റ് സത്യമല്ല. അവൾക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. ഗാംഗുലി ട്വീറ്റിൽ പറയുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായിരുന്നു. നിരവധി പേർ സനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. യുവതലമുറയുടെ ആർജ്ജവം എന്നാണ് ആളുകൾ സനയുടെ ഇൻസ്റ്റാ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ”രാജ്യത്ത് നിന്നും പുറത്താക്കുന്നവരുടെ നികുതി പണം തിരിച്ചു നൽകുമോ”

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. രാജ്യത്തു നിന്നും പുറത്താക്കുന്നവരെ അവർ ഇതുവരെ സർക്കാരിലേക്ക് നൽകിയ നികുതി പണമൊക്കെ തിരിച്ചു നൽകുമോ എന്നാണ് ഷാൻ റഹ്മാന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ള തന്റെ പ്രതികരണം ഷാൻ റഹ്മാൻ രേഖപ്പെടുത്തിയത്. ‘നിങ്ങൾ ഈ ആളുകളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതികൾ നിങ്ങൾ തിരികെ നൽകുമോ, ഐടി, ജിഎസ്ടി അടക്കം കാരണം നിങ്ങൾ ഇതുവരെ അതുപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല, […]

ദില്ലിയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

  സ്വന്തം ലേഖിക ദില്ലി : ദില്ലിയിലെ വിവിധ മേഖലകളിൽ മൊബൈൽ,ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എസ്.എം.എസ്,വോയിസ് കോൾ,മൊബൈൽ ഡാറ്റ സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.നിലവിൽ എയർടെൽ സർവ്വീസാണ് ദില്ലിയിൽ സേവനം നിർത്തിയത്. അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടന്നത്.സേവനങ്ങൾ നിർത്തിവയ്ക്കുന്നത് മുന്നോടിയായ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.ദില്ലിയിലെ വടക്കൻ ജില്ലകളിലും മധ്യ ദില്ലി പ്രദേശങ്ങളിലും,മണ്ടിഹൗസ്, സീലാംപൂർ,ജഫർബാദ്,മുസ്തഫാബാദ്,ജാമിയ നഗർ,ഷയിൻ ബാഗ്,ബവാന എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലും ബംഗലൂരുവിലും പ്രതിഷേധിച്ച ഇടതു നേതാക്കളെ അറസ്റ്റു ചെയ്തു .

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഡി രാജ അടക്കം പ്രമുഖ നേതാക്കൾ അറസ്റ്റിൽ

  സ്വന്തം ലേഖകൻ ഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സ്വരാജ് പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സീതാറാം യെച്ചൂരിയേയും ഡി രാജയേയും അറസ്റ്റ് ചെയ്തത്. രാമചന്ദ്ര ഗുഹയെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബംഗലൂരു ടൗൺഹാളിനു മുന്നിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗുഹയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു മാധ്യമത്തോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ […]

വീണ്ടും ഫോർമാലിൻ ഭീഷണി ; രണ്ടര ടൺ മത്സ്യം പിടികൂടി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ കലർത്തിയ രണ്ടര ടൺ മത്സ്യം നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ ഓപ്പറേഷൻ ഈഗിൾ ഐ സ്‌ക്വാഡ് പിടിച്ചു. ഇന്ന് പുലർച്ചെ പട്ടത്ത് വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്‌ട്രേഷൻ ലോറിയിൽ 95 പെട്ടികളിലായി നിറച്ച് കൊണ്ടുവന്ന നവര മത്സ്യം പിടികൂടിയത്. സ്‌ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഫോർമാലിൻ ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഈഗിൾ ഐ സ്‌ക്വാഡ് ചോദ്യം ചെയ്തു. പാങ്ങോട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി മംഗലാപുരത്ത് […]

ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും ; ലാൽസിങ്ങായി അമീർഖാൻ

  സ്വന്തം ലേഖിക അഞ്ചൽ: ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും. സൂപ്പർതാരം അമീർ ഖാന്റെ പുതിയ സിനിമയായ ലാൽസിങ് ഛദ്ദയിലാണ് ജടായുപ്പാറ വിസ്മയമാകുന്നത്. ഇന്നലെയാണ് അമീറും കൂട്ടരും ഇവിടെയെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായാണ് സൂപ്പർതാരം എത്തിയത്. ജടായുപ്പാറയിൽ തന്നെ പിൻതുടരുന്ന മൂന്ന് പേരുടെ മുന്നിൽ അമീർ ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. ഹെലിക്യാം ഉപയോഗിച്ച് ജടായുപ്പാറയുടെ ആകാശ ദൃശ്യം സിനിമയ്ക്ക് വേണ്ടി പകർത്തിക്കഴിഞ്ഞു. ബോളിവുഡിലേക്ക് എത്തുന്നതോടെ ജടായുപ്പാറ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ജടായുപ്പാറയിൽ ജടായു എർത്ത് സെൻഡർ എംഡി രാജീവ് അഞ്ചൽ അമീർ ഖാനെ സ്വീകരിച്ചു. ജടായു […]

പിതാവിനെ പരിശോധിക്കുന്നതിനിടെ ഡോക്ടർ ക്ലാസ്സ് എടുക്കാൻ പോയി ; മറ്റ് ഡോക്ടർമാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്

  സ്വന്തം ലേഖിക കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടർ ക്ലാസെടുക്കാൻ പോയതിന്റെ ദേഷ്യത്തിൽ മറ്റ് ഡോക്ടർമാരെ പൂട്ടിയിട്ട് യുവാവ്. എടത്തല സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. ശ്വാസകോശവിഭാഗത്തിൽ പിതാവിനെ കാണിക്കാൻ എത്തിയതായിരുന്നു മുജീബ്. ആ സമയം പരിശോധനയ്ക്ക് വകുപ്പ് മേധാവി ഡോ ജി മല്ലനും , ഡോ എബ്രഹാമും ഉണ്ടായുന്നു. എന്നാൽ ഒരു മണി ആയപ്പോൾ ഡോ.ജി മല്ലൻ പിജി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ പോയി. ഇതേത്തുടർന്നാണ് പ്രശനങ്ങൾ ഉണ്ടാകുന്നത്. ഡോ.മല്ലനെ കാണൻ ക്യൂ നിന്നിരുന്ന മുജീബ് പ്രശനമുണ്ടാക്കാൻ തുടങ്ങി. […]

നടിയെ അക്രമിച്ച കേസ് : ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

  സ്വന്തം ലേഖിക കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടു.ദിലീപ് ഉൾപെടെ ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്. കൂട്ടുപ്രതികൾക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് ദൃശ്യങ്ങൾ കാണണമെന്നതാണ് ദിലീപിന്റെ ആവശ്യം. ദിലീപ് ഉൾപെടെയുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചു കാണിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ദൃശ്യങ്ങൾ കൂട്ടുപ്രതികൾക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം ദിലീപ് മുന്നോട്ടുവെച്ചത്. അഡീ. […]

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി ; കോടതി റദ്ദ് ചെയ്തു

  സ്വന്തം ലേഖിക വയനാട്: ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരസ്യമായി രംഗത്ത് വന്ന സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താൽകാലികമായി റദ്ദ് ചെയ്തു.മാനന്തവാടി മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ജസ്റ്റിസ് ഫോർ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഇതിന് […]

സർക്കാരിന്റെ അവാർഡ് ആയിരുന്നെങ്കിൽ പുരസ്‌കാരം നിരസിച്ചേനെ ,സാഹിത്യകാരന്മാർ തീരുമാനിച്ചതാണ് ; അതുകൊണ്ട് ഒരു കാരണവശാലും നിരസിക്കില്ല : ശശി തരൂർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു.പുരസ്‌കാരം സർക്കാരിന്റെതല്ലെന്നും അതിനാൽ തിരിച്ചു നൽകേണ്ടതില്ല എന്നുമാണ് ശശിതരൂർ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് അവാർഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂർ. ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരമാണ് ‘ആൻ എറാ ഓഫ് ഡാർക്‌നെസ്’ എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്. ‘സർക്കാരിന്റെ അവാർഡാണെങ്കിൽ പുരസ്‌കാരം തിരിച്ചു നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാൽ ഇത് സാഹിത്യകാരന്മാർ തീരുമാനിച്ച ഒരു അവാർഡാണ്. തിരിച്ചു നൽകാൻ […]