ഹിറ്റ്മാന്റെ പോരാട്ട വീര്യം : കുൽദീപിന്റെ ഹാട്രിക് : അഭിമാനം കാത്ത് ടീം ഇന്ത്യ

ഹിറ്റ്മാന്റെ പോരാട്ട വീര്യം : കുൽദീപിന്റെ ഹാട്രിക് : അഭിമാനം കാത്ത് ടീം ഇന്ത്യ

സ്പോട്സ് ഡെസ്ക്

ന്യുഡൽഹി : പതിയെ തുടങ്ങി തകർത്തടിച്ച രോഹിത്തും , വളരെ കഷ്ടപ്പെട്ട് ഫോം കണ്ടെത്തിയ ബൗളിംങ്ങ് നിരയും ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്വല വിജയം.
107 റണ്‍സിന് വിന്‍ഡീസിനെ തകര്‍ത്ത് രണ്ടാം ഏകദിനം ജയിച്ചുകയറുമ്പോള്‍ കോഹ്ലിയും കൂട്ടരും പരമ്പര സമനിലയിലാക്കി. അഞ്ചിന് 387 റണ്‍സ് എന്ന് ഭീമന്‍ടോട്ടല്‍ ഉയര്‍ത്തിയാണ് ടോസ് നേടിയ വിന്‍ഡീസിനെ ഇന്ത്യ വെല്ലുവിളിച്ചത്. കുല്‍ദീപിന്റെയും മുഹമ്മദ് ഷമിയുടെയും സ്വപ്‌ന തുല്യമായ സ്‌പെല്ലുകള്‍ കൂടിയായതോടെ കരീബിയന്‍ പട 43.3 ഓവറില്‍ 280 റണ്‍സിലൊതുങ്ങി.

നേരത്തെ രോഹിത് ശര്‍മയുടെയുടെയും (159) കെ.എല്‍.രാഹുലിന്റെയും (102)തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇന്ത്യയുടെ റണ്‍മല ഉയര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

400ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഗോള്‍ഡന്‍ ഡക്ക് നിരാശപ്പെടുത്തിയെങ്കിലും, അവസാനഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 53), റിഷഭ് പന്തിന്റെയും(16 പന്തില്‍ 39) ഉജ്ജ്വല പ്രകടനവും ടോട്ടല്‍ ഉയര്‍ത്തി. റണ്‍മല താണ്ടാന്‍ ഉന്നം വച്ചെത്തിയ വിന്‍ഡീസ് ഷായി ഹോപ്പ്-നിക്കോളസ് പൂരാന്‍ നാലാംവിക്കറ്റ് കൂട്ടുകെട്ടില്‍ 106 റണ്‍സ് വാരിക്കൂട്ടി ഭീഷണി ഉയര്‍ത്തി. പുരാന്‍ 47 പന്തില്‍ ആറു വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു.

ഹോപ്പ് 85 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 78 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീമോ പോളാണ് (42 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 46) വിന്‍ഡീസിന്റെ തോല്‍വിഭാരം കുറച്ചത്. ഓപ്പണര്‍ എവിന്‍ ലൂയിസ് (35 പന്തില്‍ 30), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (ഏഴു പന്തില്‍ നാല്), റോസ്റ്റണ്‍ ചെയ്‌സ് (ഒന്‍പതു പന്തില്‍ നാല്), നിക്കോളാസ് പുരാന്‍ (47 പന്തില്‍ 75), കീറോണ്‍ പൊള്ളാര്‍ഡ് (0), ജെയ്‌സന്‍ ഹോള്‍ഡര്‍ (13 പന്തില്‍ 11), അല്‍സാരി ജോസഫ് (0), ഖാരി പിയറി (18 പന്തില്‍ 21) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍

30 ാം ഓവറില്‍ ഷമി വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. രവീന്ദ ജഡേജ്ക്ക് രണ്ടുവിക്കറ്റും, ശാര്‍ദ്ദുല്‍ താക്കൂറിന് ഒരുവിക്കറ്റും കിട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടുഹാട്രിക് സ്വന്തമാക്കുന്ന ആദ്യഇന്ത്യന്‍ താരമാണ് കുല്‍ദീപ് യാദവ്. വിന്‍ഡീസ് ഇന്നിങ്‌സിന്റെ 33 ാം ഓവറിലാണ് കുല്‍ദീപിന്റെ ഹാട്രിക് നേട്ടം. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ ഷായി ഹോപ്പാണ് കുല്‍ദീപ് തന്ത്രത്തില്‍ ആദ്യം വീണത്. ഓവറിലെ മൂന്നാം പന്ത് സ്വീപ്പ് ചെയ്ത് ഹോപ്പ് ബൗണ്ടറി പ്രതീക്ഷിച്ചെങ്കിലും കോഹ്‌ലിയുടെ കൈകളില്‍ ഒതുങ്ങി. 85 പന്തില്‍ 78 റണ്‍സാണ് നേടിയത്. അടുത്ത ഇര ജേസണ്‍ ഹോള്‍ഡറായിരുന്നു. മൂളി വന്ന ഗൂഗ്ലി ഹോള്‍ഡറിനെ കബളിപ്പിച്ചു. വിക്കപ്പ് കീപ്പര്‍ റിഷഭ് പന്ത് അവസരം പാഴാക്കിയതുമില്ല. അല്‍സാരി ജോസഫായിരുന്നു മൂന്നാം ഇര. 2017 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്ബരയില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച്‌ കുല്‍ദീപ് ഹാട്രിക് നേടിയിരുന്നു. അണ്ടര്‍ 19 തലത്തിലും കുല്‍ദീപ് ഹാട്രിക്ക് സ്വന്തമാക്കി.

ചെന്നൈയില്‍ നടന്ന ആദ്യ മത്സരം വിന്‍ഡീസ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു.പരമ്ബര നിര്‍ണയിക്കുന്ന മത്സരം ഞായറാഴ്ച കട്ടക്കില്‍ നടക്കും.