പൗരത്വ ഭേദഗതി ബിൽ : വിദ്യാർത്ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ ആർ.എസ്.എസ് ആക്രമണം

പൗരത്വ ഭേദഗതി ബിൽ : വിദ്യാർത്ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ ആർ.എസ്.എസ് ആക്രമണം

 

സ്വന്തം ലേഖിക

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ ആർ.എസ്.എസ് അക്രമം. 25ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മമ്പറം രാജീവ്ഗാന്ധി സയൻസ് ആൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അക്രമിക്കപ്പെട്ടത്. കോളജ് കാമ്പസിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോൾ ഒരു സംഘം ആർ.എസ്.എസുകാർ തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേതുടർന്ന് വിദ്യാർഥികൾ ചിതറിയോടി. വിദ്യാർഥികളെ ആർ.എസ്.എ1സുകാർ പിന്തുടർന്ന് മർദ്ദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മമ്പറം ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. പൗരത്വ ഭേദഗതി നിയമത്തിനും ആർ.എസ്.എസ് അക്രമത്തെയും അപലപിച്ച പ്രകടനത്തിന് നേരെയും ആർ.എസ്.എസ് സംഘം രംഗത്തുവന്നു.

പ്രകടനം തടയാനുള്ള ശ്രമത്തെ തുടർന്ന് മമ്പറം ടൗണിൽ സംഘർഷാവസ്ഥയാണ്. ടൗണിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.