എച്ച് എൻ എൽ തൊഴിലാളികൾക്ക് സി.ഐ.ടി യു കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: എച്ച് എൻ എൽ തൊഴിലാളികൾക്ക് സഹായവുമായി സിഐടിയു. കഴിഞ്ഞ 21 മാസക്കാലമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച് എൻ എൽ ലെ എല്ലാ വിഭാഗം തൊഴിലാളികൾക്കുമാണ് സി ഐ ടി യു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്തത്തിൽ കിറ്റ് വിതരണം നടത്തിയത്. സി ഐ ടി യു ജില്ലാ സെക്രട്ടറി എ വി റസ്സൽ പ്രസിഡന്റ് ടി ആർ രഘുനാഥൻ എന്നിവർ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. കേരള ന്യൂസ് പ്രിന്റ് എംപ്ലോയീസ് യൂണിയൻ […]

താഴത്തങ്ങാടി പാറപ്പാടത്തെ കൊലപാതകം: പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവർ തന്നെയെന്നു സൂചന; ഏതു സമയത്തും പ്രതിയ്ക്കു വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നുറപ്പിച്ച് പൊലീസ്; കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക സൂചനകൾ. സംഭവം നടന്ന വീട്ടിൽ നിന്നും മോഷ്ടിച്ചെടുത്ത കാറുമായി പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചൊവ്വാഴ്ച വൈകിട്ട് പൊലീസ് പുറത്തു വിട്ടു. കാറിന്റെ നമ്പർ സഹിതമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60), ഭർത്താവ് മുഹമ്മദ് സാലി (65)എന്നിവരെയാണ് വീടിനുള്ളിൽ വച്ച് ആക്രമിച്ചു […]

ഇന്റർപോൾ ഇടപെട്ടു: കുട്ടികളുടെ ലൈംഗിക വീഡിയോകളും ചിത്രങ്ങളുമായി ആചാരവെടിക്കാർ കുടുങ്ങും; കുട്ടികൾക്കെതിരായ അതിക്രമം തടയാൻ രാജ്യാന്തര ഏജൻസികളുടെ സഹായം; കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നതിൽ മലപ്പുറം മുന്നിൽ

തേർഡ് ഐ ബ്യൂറോ മലപ്പുറം: കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന ആചാരവെടി അഡ്മിൻമാർ പൊലീസിന്റെയും സൈബർ ഡോമിന്റെയും കയ്യിൽ കുടുങ്ങിയത് ഇന്റർപോളിന്റെ ഇടപെടലിനെ തുടർന്ന്. ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നതിലും, വീഡിയോകൾ പങ്കു വയ്ക്കുന്നതിലും സംസ്ഥാനത്ത് ഏറ്റവും മുന്നിൽ മലപ്പുറം ജില്ലയാണ് എന്നു ഇന്റർപോൾ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്യുന്ന ആളുകളുടെ പട്ടിക ഇന്റർപോൾ സൈബർ ഡോമിന് കൈമാറുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് സൈബർ ഡോം പ്രതികളെ കുടുക്കിയത്. കർശന നിബന്ധനകളോടെ പ്രവർത്തിച്ചിരുന്ന ആചാരവെടി പൂട്ടിക്കാൻ […]

ആചാരവെടിയിൽ അശ്ലീല വീഡിയോ: അറസ്റ്റിലായവരുടെ എണ്ണം 33 ആയി; സംസ്ഥാന വ്യാപകമായി അറസ്റ്റിനൊരുങ്ങി പൊലീസ്; സൈബർ ഡോം നിരീക്ഷണം ശക്തമാക്കി

തേർഡ് ഐ ബ്യൂറോ മലപ്പുറം: ആചാരവെടിയെന്ന പേരിൽ നൂറുകണക്കിന് വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കി സംസ്ഥാന വ്യാപകമായി നൂറുകണക്കിന് ആളുകളെ ഉൾപ്പെടുത്തി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിൽ നിന്നു മാത്രം 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 256 പേരടങ്ങുന്ന നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളാണ് ഇത്തരം വീഡിയോകൾ മാത്രം ഷെയർ ചെയ്യുന്നതായിനായി സംഘം നിർമ്മിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കാൻ നേതൃത്വം കൊടുത്ത രണ്ട് അഡ്മിൻമാരെ കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത പൊലീസ് സംഘം […]

ഇൻർനെറ്റ് ഇല്ലാതെ ഒരു കുഞ്ഞിന്റെ പോലും പഠനം മുടങ്ങരുത്..! സിനിമാ താരങ്ങൾ കുഞ്ഞുങ്ങൾക്ക് സഹായവുമായി രംഗത്ത്; മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ നൽകുന്നത് അഞ്ചു ടെലിവിഷൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രതിസന്ധികാലത്തെ ലോക്ക് ഡൗണിനു ശേഷം കേരളം വീണ്ടും വിദ്യാർത്ഥികൾക്കു ക്ലാസുകളുമായി ഒന്നിൽ നിന്നു മുന്നിലേയ്ക്കു നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കു ഓൺലൈൻ ക്ലാസുകളും സർക്കാർ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മലപ്പുറത്ത് ഓൺെൈലെൻ ക്ലാസിൽ പങ്കെടുക്കാനാവാതെ വന്നതിനെ തുടർന്നു പെൺകുട്ടി ജീവനൊടുക്കിയത്. ഇത് അടക്കം ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത വിദ്യാർത്ഥികളുടെ വാർത്ത പുറത്തു വന്നതോടെയാണ് മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം കുട്ടികൾക്കു സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിന് ഡി.വൈ.എഫ്.ഐ ആരംഭിച്ച ടിവി […]

എം.കെ പ്രസാദ് നിര്യാതനായി

മൂലവട്ടം മണ്ണഞ്ചേരി പരേതനായ കേശവൻ ആചാരിയുടെ മകൻ എം.കെ പ്രസാദ് (62) നിര്യാതനായി സംസ്ക്കാരം നടത്തി. ഭാര്യ ലീലാമണി ചെങ്ങളം ഇരുപതിൽ കുടുംബാംഗം ആണ്. മക്കൾ പ്രിയ, രേവതി, വിഷ്ണു മരുമക്കൾ:രതീഷ് (വെമ്പള്ളി), രതീഷ് (കുമളി)

ആപ്പില്ലാതെ മദ്യം വിൽപ്പന: കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻ്റ് ചെയ്തു; കർശന നടപടിയുമായി എക്‌സൈസ് വകുപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ആപ്പില്ലാതെ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ കോട്ടയം നഗരത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് എക്‌സൈസ് വകുപ്പ് സസ്‌പെന്റ് ചെയ്തു. പതിനഞ്ചു ദിവസത്തേയ്ക്കാണ് സസ്‌പെൻഷൻ നടപടി. കൃത്യമായ കാരണം കാണിച്ചില്ലെങ്കിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്നതിനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. മേയ് 29 നാണ് നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഞ്ജലി പാർക്ക് ഹോട്ടലിൽ നിന്നും അനധികൃതമായി മദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയത്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി സർക്കാർ ക്രമീകരിച്ചിരുന്ന ബിവ് ക്യൂ ആപ്പില്ലാതെ മദ്യം […]

അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു; ജില്ലയിൽനിന്ന് ഇതുവരെ പോയത് 9937 പേർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിൻ ജൂൺ രണ്ടിനു ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 1320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച്ച രാത്രി ബീഹാറിലേക്ക് 1153 പേർ മടങ്ങി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ അതിഥി തൊഴിലാളികളുടെ എണ്ണം 9937 ആയി. ചങ്ങനാശേരി -350, മീനച്ചിൽ- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി – 205, വൈക്കം- 120 എന്നിങ്ങനെയാണ് ഇന്നലെ പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് […]

കെ.ജി ജോർജ് ദുബായിയിൽ നിര്യാതനായി

ദുബായ്: ഇലന്തൂർ പുളിന്തിട്ട സ്വദേശി കോയിക്കലേത്തു കെ.ജി ജോർജ് (ജോർജച്ചായൻ – 71) ദുബായിയിൽ നിര്യാതനായി. പുളിന്തിട്ട സെന്റ് തോമസ് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. വർഷങ്ങളായി ഇദ്ദേഹം കുടുംബ സമേതം ദുബായിയിലാണ് താമസം.

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം; കൊച്ചി റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിനു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നേതൃത്വവും മേൽനോട്ടവും വഹിക്കും. സംഭവം നടന്ന സബ് ഡിവിഷൻ ഡിവൈ.എസ്.പിയായ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രികുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരും സംഘത്തിലുണ്ട്. മൂന്നു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ […]