ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പ്ലാൻ്റ് പദ്ധതിയുമായി അദാനി ഗ്രീൻ

ഗാന്ധിനഗർ : ഗുജറാത്തിലെ കച്ച്‌ പ്രവിശ്യയിലെ ഖവ്ദയില്‍ 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തരിശുഭൂമിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് നിർമ്മിക്കാൻ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ഒരുങ്ങുന്നു. 2030 ഓടെ 1.5 ലക്ഷം കോടി രൂപയാണ് കമ്ബനി നിക്ഷേപിക്കുക. 45 ഗിഗാ വാട്ട് ഊര്‍ജ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ 26 ഗിഗാ വാട്ട് സോളാര്‍ വഴിയും നാല് ഗിഗാവാട്ട് കാറ്റാടിയന്ത്രം വഴിയുമാണ് ഉത്പാദിപ്പിക്കുക. അദാനി ഗ്രീനിന്റെ ഏറ്റവും നവീനമായ പദ്ധതിയാണ് ഖവ്ദയില്‍ വരാനിരിക്കുന്നത്. പുനരുപയോഗ ഊർജ പദ്ധതി […]

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നല്‍കുമെന്ന് കെസി വേണുഗോപാല്‍.

ആലപ്പുഴ : തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെസി വേണുഗോപാല്‍.ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തില്‍ സിനിമാ താരം രമേശ്‌ പിഷാരടിയ്ക്കൊപ്പം വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലയില്‍ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെല്‍ക്കർഷകയായ സുശീലയുടെ ആശങ്ക. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഉത്പന്നങ്ങള്‍ക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ നല്‍കി കർഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി. കാർഷിക […]

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ എറണാകുളം പോക്സോ കോടതി.

കൊച്ചി : തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസില്‍ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.

ഹൈറിച്ച്‌ തട്ടിപ്പ് കേസ്‌അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരം: ഹൈറിച്ച്‌ തട്ടിപ്പ് കേസ്‌അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി.നിലവില്‍ ക്രൈം ബ്രാഞ്ചിന്‍റെ സാമ്ബത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.ഇഡിയും കേസന്വേഷണം നടത്തുകയാണ്.750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്. മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച്‌ ഉടമകള്‍ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .ഓഹരി വാഗ്ദാനം […]

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനായി വയനാട്ടിലേക്ക്

വയനാട് : സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയില്‍ എത്തിയേക്കും.കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥനെ മർദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചിരുന്നു. സിബിഐയുടെ എഫ്‌ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നാളെ സിദ്ധാർത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും.സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച സിബിഐ സംഘം സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശിനോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിർദേശം. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ […]

സാഹിത്യത്തോടൊപ്പം മട്ടുപ്പാവ് കൃഷിയും പരീക്ഷിച്ച് സിന്ധു ഉല്ലാസ്

മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയില്‍ സിന്ധു ഉല്ലാസ്.വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്. കാച്ചില്‍, ചേമ്ബ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ എന്നിവക്കൊപ്പം തന്റെ ചെറിയ ടെറസില്‍ പച്ചക്കറി കൂടി കൃഷി ചെയ്യുന്നുണ്ട് സിന്ധു. നിരവധി ഗ്രോ ബാഗുകളിലായി പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്തു വരുന്നത്. കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ ഈ കൃഷിയില്‍ നിന്ന് കിട്ടാറുണ്ടെന്ന് സിന്ധു പറയുന്നു. കേരള […]

ആരാധകരെ ആവേശത്തിരയിലാക്കി നടൻറെ പിറന്നാൾ ദിവസം തന്നെ പുഷ്പ 2 ന്റെ ടീസർ പുറത്ത്

ആന്ധ്ര : അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്ബന്‍ വിരുന്നൊരുക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി.ജാത്ര ആഘോഷത്തോടനുബന്ധിച്ച്‌ ദേവീരൂപത്തില്‍ എത്തി എതിരാളികളെ നിലംപരിശാക്കി നടന്നുവരുന്ന പുഷ്പരാജിനെ ടീസറില്‍ കാണാനാകും. പശ്ചാത്തലസംഗീതവും വര്‍ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്റെ സ്വാഗും ചേര്‍ന്ന് ഗംഭീരമായൊരു ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസര്‍. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ […]

അതിരൂപതയിൽ കേരളാ സ്റ്റോറിയുടെ പ്രദർശനം വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടുക്കി അതിരൂപത

ഇടുക്കി : നാടെങ്ങും പ്രതിഷേധം നിലനിൽക്കെ കേരള സ്റ്റോറി എന്ന വിവാദ സിനിമയുടെ പ്രദർശനം നടത്തി വിമർശനങ്ങൾക്ക് ഇരയായിരിക്കുകയാണ് ഇടുക്കി അതിരൂപത. ഇപ്പോൾ വിവാദം കടുത്ത അവസ്ഥയിൽ വിശദീകരണമായി എത്തിയിരിക്കുകയാണ് അതിരുപത.10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരമായിട്ടാണ് സിനിമയുടെ പ്രദർശനം നടത്തിയെന്നാണ് അതിരൂപത പറയുന്നത്. വഴിതെറ്റുന്ന കുട്ടികൾക്കായുള്ള ബോധവൽക്കരണം ആണെന്നാണ് അതിരൂപതയുടെ അധ്യക്ഷൻ പറയുന്നത്.കേരളത്തിൽ ഇപ്പോളും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട്. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികള്‍ […]

കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു.കുളത്തുപ്പുഴയിലെ ആദിവാസി കുടുംബങ്ങളുടെ കുടിവെള്ളം ചോദ്യചിഹ്നത്തിൽ

കുളത്തുപ്പുഴ : ആദിവാസി കോളനിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു.കുടിവെള്ളംമുട്ടി ആദിവാസി കുടുംബങ്ങള്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല ആദിവാസി കോളനിയിലെ അമ്ബതോളം കുടുംബങ്ങളാണ് വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. അഞ്ചുവര്‍ഷം മുമ്ബ് ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ 18 ലക്ഷം രൂപ മുടക്കി കോളനിയില്‍ കിണറും പൈപ്പും ടാങ്കും സ്ഥാപിച്ച്‌ പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍, പമ്ബ് തകരാറിലാ‍യതോടെ ജലവിതരണം മുടങ്ങി. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.പരാതികള്‍ വർധിച്ചതോടെ പഴയ കിണറിലെ മോട്ടോറും അനുബന്ധ സാമഗ്രികളും […]

ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങൾ ഇല്ല

തിരുവനന്തപുരം: ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. നിലവില്‍ സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം.13 സബ്‌സിഡി ഉത്‌പന്നങ്ങള്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവില്‍ ലഭിക്കുമെന്നുറപ്പുള്ളത്. സബ്‌സിഡി ഇനത്തില്‍ നാലെണ്ണം അരിയാണ്. കുറുവ അരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ജയയും മട്ടയും ലഭിക്കുന്നുണ്ട്. കെ-അരി സപ്ലൈകോ വില്‍പ്പനശാലകളില്‍ സുലഭമാണ്. കിലോഗ്രാമിന് 28 രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാമാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. വൻകടല, വൻപയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, […]