ആചാരവെടിയിൽ അശ്ലീല വീഡിയോ: അറസ്റ്റിലായവരുടെ എണ്ണം 33 ആയി; സംസ്ഥാന വ്യാപകമായി അറസ്റ്റിനൊരുങ്ങി പൊലീസ്; സൈബർ ഡോം നിരീക്ഷണം ശക്തമാക്കി

ആചാരവെടിയിൽ അശ്ലീല വീഡിയോ: അറസ്റ്റിലായവരുടെ എണ്ണം 33 ആയി; സംസ്ഥാന വ്യാപകമായി അറസ്റ്റിനൊരുങ്ങി പൊലീസ്; സൈബർ ഡോം നിരീക്ഷണം ശക്തമാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: ആചാരവെടിയെന്ന പേരിൽ നൂറുകണക്കിന് വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കി സംസ്ഥാന വ്യാപകമായി നൂറുകണക്കിന് ആളുകളെ ഉൾപ്പെടുത്തി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിൽ നിന്നു മാത്രം 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 256 പേരടങ്ങുന്ന നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളാണ് ഇത്തരം വീഡിയോകൾ മാത്രം ഷെയർ ചെയ്യുന്നതായിനായി സംഘം നിർമ്മിച്ചിരുന്നത്.

സംസ്ഥാന വ്യാപകമായി വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കാൻ നേതൃത്വം കൊടുത്ത രണ്ട് അഡ്മിൻമാരെ കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ ആളുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നിരന്തരം കുട്ടികളുടെ ലൈംഗിക വീഡിയോകൾ ഷെയർ ചെയ്യുന്നവരാണ് ഇവരെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ നിന്നുള്ള 33 പേരെ ചൊവ്വാഴ്ച പൊലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പിന്റെ അഡമിൻമാരായ വട്ടുകളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21) , ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ സ്ഥിരമായി കുട്ടികളുടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്യുന്ന 33 പേരുടെ പട്ടിക പൊലീസിനു ലഭിച്ചത്. ഈ വീഡിയോകൾ സ്ഥിരമായി ഷെയർ ചെയ്യുന്ന ആളുകളെ കണ്ടെത്തിയ സൈബർ ഡോം ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഏതാണ്ട് അഞ്ഞൂറോളം ആളുകൾ ഈ ഗ്രൂപ്പുകളിൽ സ്ഥിരമായി അശ്ലീല വീഡിയോ ഷെയർ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അശ്ലീല വീഡിയോ ഷെയർ ചെയ്യുന്നവരെല്ലാം നൂറുകണക്കിന് ഗ്രൂപ്പുകളിൽ അംഗങ്ങളുമാണ്. മധ്യകേരളത്തിലെ നാലു ജില്ലകളിലെ അൻപതിലേറെ ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഗ്രൂപ്പുകളും ഇത്തരത്തിൽ നിരീക്ഷണത്തിലാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുകയാണ്. ഇതാണ് സൈബർ ഡോമിനെ വീണ്ടും വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. ഇത്തരത്തിൽ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ നിരീക്ഷണമാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ലൈംഗിക പ്രേമികളെ കുടുക്കിയിരിക്കുന്നത്.