താഴത്തങ്ങാടി പാറപ്പാടത്തെ കൊലപാതകം: പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവർ തന്നെയെന്നു സൂചന; ഏതു സമയത്തും പ്രതിയ്ക്കു വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നുറപ്പിച്ച് പൊലീസ്; കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു

താഴത്തങ്ങാടി പാറപ്പാടത്തെ കൊലപാതകം: പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവർ തന്നെയെന്നു സൂചന; ഏതു സമയത്തും പ്രതിയ്ക്കു വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നുറപ്പിച്ച് പൊലീസ്; കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക സൂചനകൾ. സംഭവം നടന്ന വീട്ടിൽ നിന്നും മോഷ്ടിച്ചെടുത്ത കാറുമായി പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചൊവ്വാഴ്ച വൈകിട്ട് പൊലീസ് പുറത്തു വിട്ടു. കാറിന്റെ നമ്പർ സഹിതമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60), ഭർത്താവ് മുഹമ്മദ് സാലി (65)എന്നിവരെയാണ് വീടിനുള്ളിൽ വച്ച് ആക്രമിച്ചു വീഴ്ത്തിയത്. മൂർച്ചയില്ലാത്ത ഭാരമേറിയ ആയുധം കൊണ്ടു പ്രതികൾ ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുഎന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്ക് മാരകമായി ഏറ്റ ഇത്തരം അടിയാണ് മരണകാരണമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനു ശേഷം പ്രതി സാലിയുടെയും, ഷീബയുടെയും ഫോണുമായി കടന്നതായാണ് പൊലീസിനു ലഭിക്കുന്ന വിവരം. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ നിന്നും ഒരു ഫോൺ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ, ഈ ഫോൺ ആരുടേതാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഫോണുകളുടെ വിശദാംശങ്ങൾ കണ്ടെത്തുന്നതായി സംഭവം ദിവസം രാവിലെ എട്ടു മണിമുതൽ രാത്രി പത്തു മണിവരെ താഴത്തങ്ങാടി ടവറിന്റെ പരിധിയിലെ മുഴുവൻ കോൾ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മോഷണം തന്നെയോ
ഉറപ്പിക്കാനാവാതെ പൊലീസ്
മോഷണത്തിനു വേണ്ടി ദമ്പതിമാരെ അതിക്രൂരമായി തലയ്ക്കടിച്ചു വീഴ്ത്തിയാണ് എന്നത് പൊലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. വീട്ടിൽ താമസിച്ചിരുന്ന ഷീബയും, സാലിയുമായി ആർക്കെങ്കിലും വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നോ, ഇവർ ആർക്കെങ്കിലും പണം നൽകിയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായി പൊലീസ് ശേഖരിക്കുന്നത്.

കാർ മോഷണം പൊലീസ് അറിയിപ്പ്

കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ക്രൈം 685/20 u/s 302,307,449 IPC പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ കോട്ടയം താഴത്തങ്ങടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഗൃഹനാഥനെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ ടി വീട്ടില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന KL 05 Y 1820 WAGON-R (PASSION RED COLOUR) കാറുമായി കടന്നുകളഞ്ഞിരിക്കുകയാണ്. ടി പ്രതികളെകുറിച്ചോ ,വാഹനത്തെകുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.
ഡി.വൈ.സ്.പി കോട്ടയം- 9497990050
എസ്.എച്ച്. ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍- 9497987072
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ – 0481 2567210.