ഇൻർനെറ്റ് ഇല്ലാതെ ഒരു കുഞ്ഞിന്റെ പോലും പഠനം മുടങ്ങരുത്..! സിനിമാ താരങ്ങൾ കുഞ്ഞുങ്ങൾക്ക് സഹായവുമായി രംഗത്ത്; മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ നൽകുന്നത് അഞ്ചു ടെലിവിഷൻ

ഇൻർനെറ്റ് ഇല്ലാതെ ഒരു കുഞ്ഞിന്റെ പോലും പഠനം മുടങ്ങരുത്..! സിനിമാ താരങ്ങൾ കുഞ്ഞുങ്ങൾക്ക് സഹായവുമായി രംഗത്ത്; മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ നൽകുന്നത് അഞ്ചു ടെലിവിഷൻ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രതിസന്ധികാലത്തെ ലോക്ക് ഡൗണിനു ശേഷം കേരളം വീണ്ടും വിദ്യാർത്ഥികൾക്കു ക്ലാസുകളുമായി ഒന്നിൽ നിന്നു മുന്നിലേയ്ക്കു നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കു ഓൺലൈൻ ക്ലാസുകളും സർക്കാർ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മലപ്പുറത്ത് ഓൺെൈലെൻ ക്ലാസിൽ പങ്കെടുക്കാനാവാതെ വന്നതിനെ തുടർന്നു പെൺകുട്ടി ജീവനൊടുക്കിയത്.

ഇത് അടക്കം ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത വിദ്യാർത്ഥികളുടെ വാർത്ത പുറത്തു വന്നതോടെയാണ് മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം കുട്ടികൾക്കു സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിന് ഡി.വൈ.എഫ്.ഐ ആരംഭിച്ച ടിവി ചലഞ്ചിന് സിനിമാ രംഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് ടി.വികൾ സംഭാവന ചെയ്തു കൊണ്ട് ചലഞ്ചിൽ ആദ്യം പങ്കാളിയായത് നടി മഞ്ജു വാര്യരാണ്.

‘ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ. ടിവി വാങ്ങി നൽകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യുക’ എന്ന ആവശ്യത്തോടെയാണ് കാമ്പെയിൻ ആരംഭിച്ചത്. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും സംഘടനാ നേതൃത്വത്തെ ബന്ധപ്പെട്ട് തന്റെ സഹകരണം ഉറപ്പു നൽകി.

നേരത്തെ സർക്കാരിന്റെ തന്നെ ബ്രേക്ക് ദ് ചെയിൻ കാമ്പെയിനിലും മഞ്ജു പിന്തുണയുമായി എത്തിയിരുന്നു.

ടി.വി ചലഞ്ച് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി ഫോൺ കോളുകൾ എത്തിയെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അവകാശപ്പെടുന്നു. നേരത്തെ ഹൈബി ഈഡൻ എംപി ഓൺലൈൻ വിദ്യാഭ്യാസം നിറവേറ്റുന്നതിനായി ആരംഭിച്ച ടാബ്ലെറ്റ് വിതരണത്തിൽ അഞ്ചു ടാബ്ലെറ്റുകൾ നൽകി സംവിധായകൻ അരുൺ ഗോപിയും പങ്കാളിയായിരുന്നു.

ഇത് അടക്കം വൻ പിൻതുണയാണ് സംസ്ഥാനത്ത് വിവിധ മേഖലകളിൽ നിന്നും ഓൺലൈൻ ക്ലാസുകൾക്കു ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾക്കു വേണ്ട ക്രമീകരണം ഒരുക്കാൻ നൂറുകണക്കിന് ആളുകൾ രംഗത്ത് എത്തിയിരിക്കുന്നത്.