താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം; കൊച്ചി റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം; കൊച്ചി റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.

അന്വേഷണ സംഘത്തിനു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നേതൃത്വവും മേൽനോട്ടവും വഹിക്കും. സംഭവം നടന്ന സബ് ഡിവിഷൻ ഡിവൈ.എസ്.പിയായ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രികുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരും സംഘത്തിലുണ്ട്. മൂന്നു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ മൂന്നായി അന്വേഷണ സംഘത്തെ വിഭജിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ പ്രത്യേക കാര്യങ്ങളും വിശദമായി അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ഇൻസ്‌പെക്ടർമാരാണ് അന്വേഷണം സംഘത്തിലുള്ളത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത്, കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബു സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണസംഘത്തിലെ ഇൻസ്‌പെക്ടർമാർ. എസ്.ഐമാരായ ടി.എസ് റെനീഷ്, ടി.ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച് 13 പൊലീസ് ഉദ്യോഗസ്ഥരും, സൈബർ സെൽ സംഘവും അന്വേഷണത്തിനു നേതൃത്വം നൽകുന്നു.

അന്വേഷണ സംഘത്തെ മൂന്നായി വിഭജിച്ചാണ് ജോലികൾ നൽകിയിരിക്കുന്നത്. കാർ പോയ വഴിയും, മൊബൈൽ ഫോൺ ടവർ ലൊക്കേഷനും, മൊബൈൽ ഫോൺ വിവരങ്ങളുമാണ് ഒരു സംഘം അന്വേഷിക്കുന്നത്. ആക്രമണത്തിന് ഇരയായ കുടുംബവുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘം അന്വേഷണം നടത്തുന്നത്. മൂന്നാമത്തെ സംഘം കൊല്ലപ്പെട്ടവരുടെ ഇടപാടുകളും, ഇവരുടെ ബന്ധങ്ങളും സൗഹൃദങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.