ആപ്പില്ലാതെ മദ്യം വിൽപ്പന: കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻ്റ് ചെയ്തു; കർശന നടപടിയുമായി എക്‌സൈസ് വകുപ്പ്

ആപ്പില്ലാതെ മദ്യം വിൽപ്പന: കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻ്റ് ചെയ്തു; കർശന നടപടിയുമായി എക്‌സൈസ് വകുപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആപ്പില്ലാതെ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ കോട്ടയം നഗരത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് എക്‌സൈസ് വകുപ്പ് സസ്‌പെന്റ് ചെയ്തു. പതിനഞ്ചു ദിവസത്തേയ്ക്കാണ് സസ്‌പെൻഷൻ നടപടി. കൃത്യമായ കാരണം കാണിച്ചില്ലെങ്കിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്നതിനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.

മേയ് 29 നാണ് നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഞ്ജലി പാർക്ക് ഹോട്ടലിൽ നിന്നും അനധികൃതമായി മദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയത്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി സർക്കാർ ക്രമീകരിച്ചിരുന്ന ബിവ് ക്യൂ ആപ്പില്ലാതെ മദ്യം വിൽപ്പന നടത്തിയതിനാണ് അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ നടപടിയെടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ പരിശോധന നടത്തിയ എക്‌സൈസ് സംഘം അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നത് തെളിവ് സഹിതം കണ്ടെത്തിയിരുന്നു. ബാറിനുള്ളിൽ നിന്നും അനധികൃതമായി മദ്യം വിതരണം ചെയ്യുന്ന വിഡീയോയും പുറത്തു വന്നിരുന്നു. ഇത് അടക്കമുള്ള തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ കേസെടുത്തിരുന്നു.

തുടർന്നു അഞ്ജലി പാർക്കിനെതിരെ എക്‌സൈസ് കമ്മിഷണർക്കു റിപ്പോർട്ടും നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ജലി പാർക്കിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തത്. ആപ്പില്ലാതെ അനധികൃതമായി മദ്യം വിൽപ്പന നടത്തുന്ന ഹോട്ടലുകൾക്കും ബാറുകൾക്കുമുള്ള താക്കീതായി മാറിയിരിക്കുകയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ലൈസൻസ് സസ്‌പെൻഷൻ.

ലോക്ക് ഡൗണിനു ശേഷം മദ്യശാലകൾ തുറന്ന സാഹചര്യത്തിൽ ജില്ലയിൽ ആദ്യമായാണ് ഒരു ബാറിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നത്.