ജോജു ജോര്‍ജ്ജിൻ്റെ വാഹനം തകര്‍ത്ത കേസില്‍ ആദ്യ അറസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിൻ്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് പിടിയാലയത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിൻ്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തിരിക്കുന്നത്. ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ […]

യുവാക്കള്‍ക്കെതിരെ വധശ്രമം: നോ ഹലാല്‍ ഹോട്ടലുടമ തുഷാരയും ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍

സ്വന്തം ലേഖിക കൊച്ചി: ഹോട്ടലിനു മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമിക്കപ്പെട്ടെന്നു കള്ളക്കഥയുണ്ടാക്കിയ തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചു വച്ച്‌ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ വ‍ര്‍​ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് ഇവ‍ര്‍ക്കെതിരെ എടുത്തിട്ടുണ്ട്. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റോ കഫേ എന്ന കെട്ടിട്ടം സ്വന്തമാക്കാന്‍ തുഷാരയും സംഘവും […]

സ്കൂള്‍ തുറന്ന ദിവസം തന്നെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി

സ്വന്തം ലേഖിക കുട്ടനാട്: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ എടത്വ മുട്ടാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്കൂളുകൾ തുറന്നത്. ഉച്ചവരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തില്‍ വെച്ച്‌ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും പ്രതികൾ പിടിയിലാകുമെന്ന് […]

ചന്ദ്രിക കള്ളപ്പണക്കേസ്; ഇബ്രാഹിംകുഞ്ഞിനെതിരായ എൻഫോഴ്സ്മെൻ്റ് അന്വേഷണത്തിന് സ്റ്റേ

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇഡിയും വിജിലൻസും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്. പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിൽ എൻഫോഴ്‌സ്‌മെൻ്റും അന്വേഷിക്കണമെന്ന സിംഗിൾ […]

ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാൻ്റെ ആരാധകരുടെ പോക്കറ്റടിച്ച്‌ കള്ളന്മാര്‍; മോഷണം പോയത് മൊബൈല്‍ ഫോണുകളും പണവും

സ്വന്തം ലേഖിക മുംബൈ: ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാൻ്റെ ആരാധകരുടെ പോക്കറ്റടിച്ച്‌ കള്ളന്മാര്‍. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാൻ്റെ മകന്‍ ആര്യന്‍ ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ എത്തിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആഢംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. 22 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ആര്യഖാനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കള്ളന്‍. 10 മൊബൈല്‍ ഫോണുകളാണ് ആര്‍തര്‍ റോഡ് ജയിലിന് […]

അരൂരില്‍ നിന്ന് കാണാതായ 15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവം; കേസിലുള്‍പ്പെട്ട കൗമാരക്കാരന്‍ പൊലീസിനെ വെട്ടിച്ചുകടന്നു; രക്ഷപ്പെട്ടത് തെളിവെടുപ്പിനായി കൊണ്ടുപോകും വഴി

സ്വന്തം ലേഖിക ഉദുമ: ആലപ്പുഴ അരൂരില്‍ നിന്ന് കാണാതായ 15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ബദിയഡുക്ക നീര്‍ച്ചാലിലെ കൗമാരക്കാരനാണ് പെരിയ ബസാറില്‍വെച്ച്‌ അരൂര്‍ പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്. അരൂര്‍ സ്റ്റേഷന്‍ പരിധിയിലെ 15-കാരിയെ കാണാതായ കേസന്വേഷിക്കുന്ന സംഘം പെണ്‍കുട്ടിയടക്കം മൂന്നുപേരെ നീര്‍ച്ചാലില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയുംകൊണ്ട് അരൂരിലേക്ക് പോകുംവഴി ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് കൗമാരക്കാരന്‍ അരൂര്‍ പൊലീസിൻ്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയില്‍ […]

അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ നിയമപ്രകാരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി; ദത്തെടുക്കല്‍ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

സ്വന്തം ലേഖിക തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ പൂര്‍ണമായും നിയമപരമായാണ് നടന്നതെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി പോലീസിന് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിനെ ആര്‍ക്ക് നല്‍കിയെന്നോ, എപ്പോള്‍ നല്‍കിയെന്നോ അറിയിക്കാനാകില്ലെന്നും ഏജന്‍സി പ്രതികരിച്ചു. ദത്തെടുക്കല്‍ നിയമപ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഏജന്‍സി വ്യക്തമാക്കി. വിവാദത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉള്‍പ്പെടെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. […]

കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ അക്രമം; കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

സ്വന്തം ലേഖിക കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് . ടോണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ് പറഞ്ഞു. റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. കാറിന്‍റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ […]

പീഡന പരാതി; ഭീം ആര്‍മി സംസ്ഥാന മേധാവി റോബിന്‍ ജോബിൻ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് എം ജി യൂണിവേഴ്സിറ്റി പടിക്കൽ ദലിത് ​ഗവേഷക വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമര വേദിക്കരികില്‍ നിന്ന്

സ്വന്തം ലേഖിക കോട്ടയം: എം ജി യൂണിവേഴ്സിറ്റി പടിക്കൽ സമരം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന ഭീം ആര്‍മി സംസ്ഥാന മേധാവി റോബിന്‍ ജോബിനെ അറസ്റ്റ് ചെയ്ത് പോലിസ്. ദലിത് ​ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമര വേദിക്കരികില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. പീഡന ആരോപണ പരാതിയിലാണ് അറസ്റ്റ് എന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ രാമങ്കരി പോലിസില്‍ ഒരു യുവതി നല്‍കിയ പരാതിയിന്‍മേലാണ് നടപടി. ഒക്ടോബര്‍ മൂന്നിനാണ് യുവതിയുടെ പീഡന പരാതി ലഭിച്ചതെന്ന് അടിമാലി […]

കല്യാണപ്പിറ്റേന്ന് പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആശുപത്രിയില്‍; ഒളിച്ചോടിയത് ഇഷ്ടത്തിനൊത്ത് ജീവിക്കാൻ

സ്വന്തം ലേഖിക തൃശൂര്‍: കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ പിറ്റേന്നാളില്‍ ഭാര്യ മുങ്ങിയതറിഞ്ഞ മനോവിഷമത്തില്‍ ഹൃദയാഘാതമുണ്ടായ നവവരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരെയും പിന്നീട് മധുരയില്‍ നിന്നു പിടികൂടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടിയത്. ഇത് ഇവരില്‍ നിന്ന് പോലിസ് കണ്ടെടുത്തു. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു യുവതി നാടുവിട്ടത്. നവവധുവിൻ്റെ കൂട്ടുകാരി വിവാഹിതയായി 16 […]