നിലയ്ക്കലില്‍ ജോലിക്ക് എത്തിയപ്പോള്‍ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു; പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലാക്കി; പമ്പയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാമുകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക പത്തനംതിട്ട: പമ്പ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)യാണ് അറസ്റ്റ് ചെയ്തത്. മഹിളാ മന്ദിരത്തിലും ട്രൈബല്‍ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒരു വര്‍ഷം മുന്‍പ് നിലയ്ക്കലില്‍ ജോലിക്ക് വന്ന നായര്‍ സമുദായാംഗമായ ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന ജയകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി […]

സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഭക്ഷണം ഓർഡർ ചെയ്തു; 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ടു; സംശയം തോന്നിയ ഹോട്ടലുടമ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്​ത്​ ഹോട്ടല്‍ ഉടമയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ​ പണം തട്ടാന്‍ ശ്രമം. കുമരകം കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ശനിയാഴ്​ച വൈകീട്ടാണ്​ ഷിബുവിൻ്റെ ഫോണില്‍ വിളിച്ച്‌​ കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന്​ ഹിന്ദിയില്‍ ആവശ്യപ്പെട്ട​ത്. 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ ഷിബുവി​ൻ്റെ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാര്‍ഡ് നമ്പറും വാട്സ് ആപ്പില്‍ ആവശ്യപ്പെട്ടു. സൈന്യത്തി​ൻ്റെ പേരിലുള്ള പണമിടപാട് […]

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപ തട്ടിയ സിനിമ നിര്‍മാതാവ് പിടിയില്‍

സ്വന്തം ലേഖിക പാലാ: വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപയുടെ വായ്​പ തട്ടിപ്പ്​ നടത്തിയ കേസില്‍ സിനിമ നിര്‍മാതാവിനെ രാമപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ. കട്ടക്കലിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്​റ്റ്​. 2009ല്‍ ഏഴാച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന്​ വസ്തു പണയപ്പെടുത്തി ഇയാള്‍ വായ്പ എടുത്തിരുന്നു. കുടിശ്ശികകൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിലനില്‍ക്കെ ഇതേ സ്ഥലത്തി​ന്‍െറ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച്‌ ജില്ല […]

ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവം; പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍; പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

സ്വന്തം ലേഖിക തിരുവനന്തപുരം: ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം ബീച്ച്‌ റോഡ് സ്വദേശിയായ ഡാനിഷ് ജോര്‍ജ്ജാണ് റിമാന്‍ഡിലായത്. പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച്ച ഊട്ടിയില്‍വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ആറ്റിങ്ങലില്‍ എത്തിച്ച്‌ ഡാനിഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിഷിൻ്റെ സഹോദരി ദീപ്തി ഹൈന്ദവ വിശ്വാസിയായ മിഥുന്‍ കൃഷ്ണനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. തുടര്‍ന്ന് മിഥുനോട് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുകയോ ദീപ്തിയെ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് […]

മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

കൊല്ലം: മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവിനൊടൊപ്പം മന്ത്രവാദ ചികിൽസക്കെത്തിയ പെൺകുട്ടിയെ, പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണൻ്റെ നിർദേശപ്രകാരം സിറ്റി അസി. കമ്മീഷണർ ജി.ഡി.വിജയകുമാറിൻ്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് […]

മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മണിയൻ (54) മംഗലശ്ശേരി കടവിൽ കോളനി, തിരുമൂലപുരം, കുറ്റപ്പുഴ, തിരുവല്ല എന്ന പ്രതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നത്. മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണവുമാണ് നടത്തുന്നത്. സന്താനഗോപാലം ക്ഷേത്രത്തിലെ […]

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖിക മലപ്പുറം: പുഴക്കാട്ടിരിയില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ […]

ഹോസ്​റ്റലില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗു​രു​ത​ര പരിക്കേറ്റു; വീട്ടില്‍ വി​വ​ര​മ​റി​യി​ച്ചി​ല്ല; സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍​

സ്വന്തം ലേഖിക അമ്പ​ല​പ്പു​ഴ: ഹോ​സ്​​റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​നി വീ​ണ് പ​രി​ക്കേ​റ്റി​ട്ടും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തിയുമായി ബ​ന്ധു​ക്ക​ള്‍. സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ലൈ​ഹ് മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ലൈ​സ്ന​ക്കാ​ണ് (19) പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യില്‍ ആ​ശു​പ​ത്രി​യില്‍ കഴിയുന്നത്​. ഒ​ന്നാം വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ല്‍ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്. വീ​ഴ്ചയില്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ട് ലൈ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ […]

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കൾ; പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല; ജോജുവിൻ്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാര്‍: കെ സുധാകരന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. ജോജുവിൻ്റെ കേസിലും ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. ‘ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കളാണ്. അവരാണ് ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞത്. ഇക്കാര്യം എന്നോടും വിഡി സതീശനോടും പറഞ്ഞപ്പോള്‍, തീര്‍ത്തോളാനാണ് പറഞ്ഞത്. നമുക്ക് അങ്ങനെയൊരു തര്‍ക്കം മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യമില്ല. അങ്ങനെയാണ് ആ ചര്‍ച്ച […]

ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കി; ബന്ധു അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. . വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളില്‍ നിന്നും ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോഴാണ് […]