കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ അക്രമം; കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
സ്വന്തം ലേഖിക
കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് .
ടോണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ് പറഞ്ഞു. റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്‍റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ജോജു മൊഴി നല്‍കിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തില്ല. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നു മരട് പോലീസ് വ്യക്തമാക്കി.
ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും . തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു.