പീഡന പരാതി; ഭീം ആര്‍മി സംസ്ഥാന മേധാവി റോബിന്‍ ജോബിൻ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് എം ജി യൂണിവേഴ്സിറ്റി പടിക്കൽ ദലിത് ഗവേഷക വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമര വേദിക്കരികില്‍ നിന്ന്
സ്വന്തം ലേഖിക
കോട്ടയം: എം ജി യൂണിവേഴ്സിറ്റി പടിക്കൽ സമരം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന ഭീം ആര്‍മി സംസ്ഥാന മേധാവി റോബിന്‍ ജോബിനെ അറസ്റ്റ് ചെയ്ത് പോലിസ്.
ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമര വേദിക്കരികില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന ആരോപണ പരാതിയിലാണ് അറസ്റ്റ് എന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ രാമങ്കരി പോലിസില്‍ ഒരു യുവതി നല്‍കിയ പരാതിയിന്‍മേലാണ് നടപടി. ഒക്ടോബര്‍ മൂന്നിനാണ് യുവതിയുടെ പീഡന പരാതി ലഭിച്ചതെന്ന് അടിമാലി എസ്‌എച്ച്‌ഒ പറഞ്ഞു.
രാമങ്കരി പോലിസില്‍ നല്‍കിയ പരാതിയില്‍ സംഭവം നടന്നത് അടിമാലി പോലിസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലായതിനാലാണ് അന്വേഷണം അടിമാലി പോലിസിന് കൈമാറിയതെന്നും പോലിസ് പറഞ്ഞു.
അതേസമയം നിരാഹാര സമരവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലറുമായുള്ള ചര്‍ച്ച പരാജയപ്പെട്ട് മണിക്കൂറുകള്‍ക്കകം റോബിനെ പോലിസ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഭീം ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു.