മേല്‍വിലാസക്കാരൻ്റെ അനുവാദമില്ലാതെ കത്ത് പൊട്ടിച്ച്‌ വായിച്ചു: കത്തിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ

സ്വന്തം ലേഖിക കണ്ണൂര്‍: 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ശശിധരന് നീതി കിട്ടി. മേല്‍വിലാസക്കാൻ്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച്‌ വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി. ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. താവക്കരയിലെ ടിവി ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരന്‍. ചിറക്കല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാല്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ ജി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് […]

പ്രണയം നടിച്ച്‌ ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കി; ബ്ലാക്ക്മെയില്‍ ചെയ്ത് 16 കാരിയെ പീഡിപ്പിച്ചു; കോട്ടയത്ത് യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രണയം നടിച്ച്‌ ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കി 16-കാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) വിനെ ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയംനടിച്ച്‌ 16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രതി കൈക്കലാക്കിയത്. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി […]

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിടും;പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി

സ്വന്തം ലേഖിക പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിൽ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും. സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അര്‍ഷികയില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്.തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ വടിവാളുകളുടെ ഫോറന്‍സിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികള്‍ സഞ്ചരിച്ച വെള്ള […]

നഗരത്തില്‍ ഇടിയോടിടി ; അമിതവേഗത്തിലെത്തിയ ബസ്‌ 13 വാഹനങ്ങളില്‍ ഇടിച്ചു; മൂന്നു കാര്‍ പൂര്‍ണമായി തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ 13 വാഹനങ്ങളില്‍ ഇടിച്ച്‌ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. മൂന്നു കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ബസിന്റെ ഡ്രൈവര്‍ ഇരുമ്ബനം സ്വദേശി രമേശനെ (58) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തില്‍ വിട്ടു. തിങ്കള്‍ രാവിലെ പത്തോടെ ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ്‌ ഹാളിനു സമീപമായിരുന്നു അപകടം. ഇടക്കൊച്ചിയില്‍ നിന്ന്‌ കാക്കനാട്ടേക്ക്‌ പോവുകയായിരുന്ന ‘മരിയ’ ബസാണ്‌ അപകടമുണ്ടാക്കിയത്‌. അമിതവേഗത്തിലായിരുന്ന ബസ്‌ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട്‌ മുന്നിലുണ്ടായിരുന്ന […]

മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കേസ്; ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി; ഒരെണ്ണം കൂടിയുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ റോയി വയലാട്ട് പൊലീസിന് കൈമാറി. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് കൈമാറിയത്. ഒരു ഡിവിആര്‍ കൂടി ലഭിക്കാന്‍ ഉണ്ടന്ന് പൊലീസ് അറിയിച്ചു. രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റന്‍്റ് കമ്മീഷണര്‍ നിസാമുദ്ദീന്‍്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. റോയി നശിപ്പിച്ചെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണം പൊലീസിന് കൈമാറിയതായി […]

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു; പാലാ തോടനാട്ടിൽ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ പാലാ: ഉപയോഗശൂന്യമായ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ ചിന്നാർ തോടനാൽ ഇലവനാംതൊടുകയിൽ ദൃശ്യ (26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ തോടനാട് സ്വദേശിയായ യുവാവാണ് ദൃശ്യയെ വിവാഹം കഴിച്ചത്. ദൃശ്യയുടെ സോഷ്യൽ മീഡിയ അമിത ഉപയോഗത്തെ ച്ചൊല്ലി വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ തിങ്കളാഴ്ച തിരികെയെത്തിയത് തനിച്ചായിരുന്നു. വീട്ടുകാരെ കൂട്ടി വരാൻ പറഞ്ഞിട്ടും ആരും വരാത്തതിനാൽ ഭർതൃവീട്ടുകാർ തന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. പ്രശ്നപരിഹാരമുണ്ടാക്കി രാത്രി ഒരു മണിയോടെയാണ് വീട്ടുകാർ മടങ്ങിയത്. ഉറങ്ങാൻ […]

വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. ഇടുക്കി രാജകുമാരിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി. കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേരുടെ മരണം നടന്ന രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ ഒരു വിഐപി കൂടി ഉണ്ടായിരുന്നുവെന്ന് സൂചന; യുവതികളെ ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായി സാക്ഷിമൊഴി

സ്വന്തം ലേഖകൻ കൊച്ചി: മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ഒരു വിഐപി കൂടി ഉണ്ടായിരുന്നെന്ന് സൂചന. അപകടം നടന്ന രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തില്‍ ഓടിച്ച ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാള്‍ നമ്ബര്‍ 18 ഹോട്ടലിലുണ്ടായിരുന്നെന്ന രഹസ്യ വിവരമാണു പൊലീസിനു ലഭിച്ചത്. പക്ഷേ ലഭിച്ച വിവരം പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്. കൊല്ലപ്പെട്ട […]

ഭാര്യാ സഹോദരന്‍റെ ഭാര്യയുമായി സല്ലാപം: ചുംബന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ ചെന്നൈ: ഭാര്യാ സഹോദരന്‍റെ ഭാര്യയുമായുള്ള ചുംബന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളായ വി.ബാലാജിയെ(29) ആണ് കോയമ്ബത്തൂര്‍ ഡിസിപി മുരളീധരന്‍ സസ്പെന്‍ഡ് ചെയ്തത്. കുടല്ലൂര്‍ സ്വദേശിയും ഭാര്യയും രണ്ടു മക്കളുമുള്ള ബാലാജി സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവന്നത്. ഭാര്യയുടെ സഹോദരന്‍റെ ഭാര്യയാണ് ഇയാളെ പാര്‍ക്കില്‍വെച്ച്‌ ചുംബിച്ചത്. ഈ സമയത്ത് ഇയാള്‍ പോലീസ് യൂണിഫോമിലായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചുംബനദൃശ്യം പകര്‍ത്തുകയും സോഷ്യല്‍ […]

എഎസ്‌ഐയെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കണ്ണൂർ: എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടുപറമ്ബ് പോലിസ് ക്യാമ്ബിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് ഇയാളെ മുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാര്‍. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.