കോട്ടയത്തെ പെരുംകള്ളൻ വിജിലൻസ് പിടിയിൽ; Sയർ റീടെയ്ലിംഗ് കട തുറക്കണമെങ്കിൽ ഒരു ലക്ഷം രൂപ വേണം; പണമില്ലെന്ന് അറിയിച്ചതോടെ ആത്മഹത്യ ചെയ്യാൻ മറുപടി; കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ എം ഹാരിസ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എ എം ഹാരിസ് പിടിയിലായി. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ […]

സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കമ്പത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു; സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ കട്ടപ്പന:കട്ടപ്പനയിലെ സെന്റ് ജോർജ്ജ് സ്കൂളിന്റെ കതക് തകർത്ത് ഓഫിസിൽ നിന്നും 86,000 രൂപ മോഷ്ടിച്ച സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷിനെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നും അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് […]

വഴിപാടുകള്‍ രസീതാക്കാതെ തുക തട്ടുന്നതായുള്ള പരാതി; വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തി വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു. ശബരിമല, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍നിന്നു വിജിലന്‍സ്‌ പിടികൂടിയ ജീവനക്കാർക്കായി ആണ് ഇടപെടൽ നടക്കുന്നത്. ശബരിമലയില്‍ നെയ്യഭിഷേക കൗണ്ടറിലെ ജീവനക്കാരനാണ്‌ വിജിലന്‍സ്‌ പിടിയിലായത്‌. ഇയാള്‍ കൗണ്ടറില്‍ രണ്ടു ദിവസം കൈപ്പറ്റിയ രസീത്‌ തുക ഒടുക്കാതെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നു കണക്കില്‍പ്പെടാത്ത മുപ്പതിനായിരത്തിലേറെ രൂപയും കണ്ടെത്തു. നെയ്യഭിഷേകത്തിനായി രസീതു ചീട്ടാക്കുന്ന ഭക്‌തര്‍ക്ക്‌ ബാക്കി നല്‍കാതെ കബളിപ്പിച്ചെന്നാണ്‌ ആരോപണം. ഭക്‌തരുമായി സ്‌ഥിരം വാക്കുതര്‍ക്കമുണ്ടാക്കിയ ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ […]

അപകടത്തിൽ മരിച്ചയാളുടെ വാഹനം ദുരുപയോഗം ചെയ്തു; പൊലീസുകാർക്ക് സസ്പെൻപൻ

സ്വന്തം ലേഖിക കോട്ടക്കല്‍: അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാടാമ്പുഴ സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ പോളി, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃശൂര്‍ സ്വദേശികളാണിവര്‍. കേസില്‍ ഉള്‍പ്പെട്ട വാഹനം അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്. ദേശീയപാത 66 വെട്ടിച്ചിറയില്‍ ആഗസ്​റ്റ്​ 26ന് നടന്ന അപകടത്തില്‍ ആതവനാട് പൂളമംഗലത്ത്​ താമസിച്ചിരുന്ന കര്‍ണാടക സ്വദേശി വിന്‍സെന്‍റ്​ പെരിയനായകം (രാജ -32) മരിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. പൊലീസ് നടപടികള്‍ക്ക് ശേഷം കാടാമ്പുഴ സ്​റ്റേഷനിലായിരുന്നു ബൈക്ക്​ സൂക്ഷിച്ചിരുന്നത്. കസ്​റ്റഡിയിലുണ്ടായിരുന്ന ഈ […]

കോട്ടയം അറുപറയിൽ നാല് വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ കുളത്തിൽ തെരച്ചിൽ; കുളം വറ്റിക്കൽ ഇന്നും തുടരും

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നാലുവര്‍ഷം മുമ്പ് കാണാതായ ദമ്പതികള്‍ക്കായി മുട്ടത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരച്ചില്‍ ആരംഭിച്ചു. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായാണ്‌ അന്വേഷണം. ജില്ലയിലെ ജലാശയങ്ങളെല്ലാം നേരത്തെ പരിശോധന നടത്തിയിരുന്നു. ചങ്ങനാശേരി മഹാദേവന്‍ കൊലക്കേസില്‍ മഹാദേവന്റെയും പ്രതികളിലൊരാളുടെയും മൃതദേഹം കണ്ടെടുത്ത കോട്ടയം നഗരസഭയിലെ 42-ാം വാര്‍ഡിലുള്ള മറിയപ്പള്ളി മുട്ടത്തെ കുളത്തിലാണ്‌ തെരച്ചില്‍. 2017 ഏപ്രില്‍ ആറിന്‌ ഹര്‍ത്താല്‍ ദിവസം രാത്രി വീടിനോടു ചേര്‍ന്നുള്ള കട പൂട്ടി എത്തിയ ഹാഷിം ഭാര്യക്കൊപ്പം ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ്‌ […]

ജയിലിൽ പോയാൽ ചപ്പാത്തിയും മട്ടനും കഴിച്ച് ലാവിഷായി കഴിയാം; ജയിലിൽ പോകാനായി ആശുപത്രിയുടെ ഗ്ലാസ് രോഗി അടിച്ച് തകർത്തു

സ്വന്തം ലേഖിക ഇടുക്കി: ജയിലില്‍ പോകാന്‍ വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്കിലുള്ള ജനലിന്‍റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് രോഗി. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ആഗ്രഹം പോലെ സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച്‌ അക്രമാസക്തനാകുകയും പിന്നാലെ പൊലീസ് എത്തി കൊണ്ടുപോകുകയും ഉപദേശിച്ച്‌ വിടുകയുമായിരുന്നു. […]

പുതുപ്പള്ളി കൊലപാതകം: കടുത്ത സാമ്പത്തികപ്രതിസന്ധി; കൃത്യമായി ജോലിയ്ക്ക് പോകാതിരുന്ന ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോ​ഗിയാക്കി ചിത്രീകരിച്ചതിലുള്ള ദേഷ്യം; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം : പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ യുവതി കുറ്റസമ്മതം നടത്തി. ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി. കൃത്യമായി ജോലിക്ക് പോകാതിരുന്നതിനാൽ കുടുംബം കടുത്ത സാമ്പത്തീകപ്രതിസന്ധിയിലായിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോ​ഗിയായി നാട്ടുകാർക്കിടയിൽ ചിത്രീകരിച്ചു. ഇതിലുള്ള അതൃപ്തിയും ദേഷ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചയാണ് റോസന്ന കൃത്യം ചെയ്ത്ത്. പിന്നീട് മകനുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. ആദ്യം […]

പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ യുവതിയെ മണര്‍കാട് പള്ളിമുറ്റത്ത് നിന്നും പിടികൂടി; സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ റോസമ്മയെ മണര്‍കാട് പള്ളിമുറ്റത്ത് കണ്ടതായി വിവരം കിട്ടയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഏകമകനൊപ്പം വീട് വിട്ടിറങ്ങി. കൊലപാതകത്തിനു ശേഷം വീട്ടമ്മയായ […]

ദുരൂഹതകൾ നീങ്ങാതെ പുതുപ്പള്ളി കൊലപാതകം; ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടുവിട്ടിറങ്ങിയ യുവതി മകനുമായി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനെ കുഴപ്പിക്കുന്നു; റോസന്നയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ പുതുപ്പള്ളി: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയ സംഭവത്തിൽ ദുരൂഹതകൾ ബാക്കി. കൊലപാതകത്തിനു ശേഷം വീട്ടമ്മയായ യുവതി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോ​ഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്. പുതുപ്പള്ളി – പയ്യപ്പാടി റോഡിലൂടെ മണർകാട് ഭാഗത്തേയ്ക്ക് ഇവർ നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് പുതുപ്പള്ളി – പയ്യപ്പാടി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് വീട്ടമ്മ നടന്നു പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ചത്. […]

വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; സ്‌ക്രൂഡ്രൈവര്‍ കൊണ്ട് യുവാക്കളുടെ കഴുത്തില്‍ക്കുത്തി മാരകമായി പരിക്കേല്‍പ്പിച്ചു; പ്രധാന പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം:കൊട്ടിയത്ത് വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി സ്‌ക്രൂഡ്രൈവര്‍ കൊണ്ട് യുവാക്കളുടെ കഴുത്തില്‍ക്കുത്തി മാരകമായി പരിക്കേല്‍പ്പിച്ച കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിൽ. മയ്യനാട് താന്നി ലക്ഷ്മിപുരംതോപ്പ് വീട്ടില്‍ എബിന്‍ ചന്ദ് (34) ആണ് പിടിയിലായത്. താന്നി-പരവൂര്‍ തീരദേശറോഡിലൂടെ കാറില്‍ വന്ന വാളത്തുംഗല്‍ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീന്‍, നസീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിനുമുന്നില്‍ പോയ പിക്ക്അപ്പ് വാന്‍ ഓടിച്ചിരുന്ന എബിന്‍ ചന്ദ് കാറിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ഓവര്‍ടേക്ക് ചെയ്ത് പിക്ക്അപ്പ് തടഞ്ഞ് ചോദ്യംചെയ്തു. വാക്ക് തർക്കത്തിനിടയിൽ എബിൻ ചന്ദ് […]