പുതുപ്പള്ളി കൊലപാതകം: കടുത്ത സാമ്പത്തികപ്രതിസന്ധി; കൃത്യമായി ജോലിയ്ക്ക് പോകാതിരുന്ന ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോഗിയാക്കി ചിത്രീകരിച്ചതിലുള്ള ദേഷ്യം; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി
സ്വന്തം ലേഖകൻ
കോട്ടയം : പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ യുവതി കുറ്റസമ്മതം നടത്തി. ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി. കൃത്യമായി ജോലിക്ക് പോകാതിരുന്നതിനാൽ കുടുംബം കടുത്ത സാമ്പത്തീകപ്രതിസന്ധിയിലായിരുന്നു.
അത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോഗിയായി നാട്ടുകാർക്കിടയിൽ ചിത്രീകരിച്ചു. ഇതിലുള്ള അതൃപ്തിയും ദേഷ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചയാണ് റോസന്ന കൃത്യം ചെയ്ത്ത്. പിന്നീട് മകനുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.
ആദ്യം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെങ്കിലും റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കൈയ്യിൽ പണം തികയില്ലായെന്ന് മനസിലായതോടെ മണർകാട് ഭാഗത്തക്ക് എത്തിയത്. ഇതിന് ശേഷമാണ് പൊലീസ് പിടിയിലായതും.
റോസന്നയുടെ അറസ്റ്റ് പൊലീസ് സംഘം രേഖപ്പെടുത്തി.ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്.
ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു.