പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസിൽ പൊലീസ് ഓഫീസര്‍ക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡില്‍; ഇരയുടെ മാതാവ് കേസിൽ രണ്ടാം പ്രതി

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഓഫിസര്‍ക്ക് പോക്‌സോ കേസില്‍ ജാമ്യമില്ല. പ്രതിക്ക് ജാമ്യം നിരസിച്ച തിരുവനന്തപുരം പോക്‌സോ കോടതി പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലടച്ചു. കേസില്‍ ഒന്നാം പ്രതിയും വിതുര പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസറുമായ പാലോട് പച്ച കളിപ്പാറ റോസ് ഹില്ലില്‍ ശശിധരന്‍ മകന്‍ അനൂപിനെ (39) യാണ് റിമാൻഡ് ചെയ്തത്. ഗൗരവമേറിയ കൃത്യം ചെയ്ത സ്വാധീനമുള്ള പൊലീസുകാരനായ പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ […]

കാണാതായ പത്താം ക്ലാസുകാരി പെരിയാറില്‍ മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക കൊച്ചി: ആലുവയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയുടെ മൃതദേഹമാണ് യുസി കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കോട്ടപ്പുറം കെഇഎംഎച്ച്‌ സ്‌കൂളിലെ വി്ദ്യാര്‍ത്ഥിയാണ് നന്ദന. ബുധനാഴ്‌ച്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാകുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പെരിയാറിന്റെ തീരത്തേയ്‌ക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ […]

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത്; കോട്ടയം സ്വദേശി ഉൾപ്പെടെ അഞ്ചം​ഗ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ച അഞ്ചം​ഗ സംഘം പൊലീസ് പിടിയിൽ. ന​ഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്താണ് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്നത്. കോട്ടയം വടവാതൂർ കണിയാംപറമ്പിൽ അലൻ മാത്യു വർ​ഗീസ് (24), കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശികളായ അയ്യരകത്ത് പുതിയപുരയിൽ മുഹമ്മദ് ഫാഹീം (25), വരമ്പുമുറിയന് ചാപ്പയിൽ ഷബീർ അബ്ദുൾ റഹ്മാന് (39), തളിപ്പറമ്പ് തൈമുറ്റത്ത് നവാസ് സിദ്ദിഖ് (31), കണ്ണൂര് ചെറുകുന്ന് അസ്മ മൻസിലിൽ ഇർഷാദ് ഇബ്രാഹിം (22) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 24.78 ഗ്രാം എംഡിഎംഎ, […]

കമ്പംമെട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖിക കമ്പംമെട്ട്: ഇടുക്കി കമ്പംമെട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കലൂര്‍ സ്വദേശി ജെറിന്‍ പീറ്ററാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നും കാറില്‍ ഒളിപ്പിച്ച്‌ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു ഇയാള്‍. കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ

സ്വന്തം ലേഖിക പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. ഗൂഡാലോചന നടത്തുകയും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്ത അഞ്ച് പേരുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന് നാല്പത് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അഞ്ച് പേരുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടാനുള്ള പൊലീസിന്റെ നടപടി. […]

മൊബൈൽ ചാറ്റിങിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂര്‍: മൊബൈൽ ചാറ്റിങിനെച്ചൊല്ലിയുള്ള തർക്കത്തിൽ കണ്ണൂർ മാട്ടൂലില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിൽ . മാട്ടൂല്‍ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മാട്ടൂല്‍ സ്വദേശി കെ ഹിഷാമാണ് കുത്തേറ്റ് മരിച്ചത്. ഹിഷാമിനെ കുത്തുന്നതിനിടെ പരിക്കേറ്റ റംഷാദ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രി വിട്ടാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സംഭവം ആസൂത്രിതമല്ലെന്നും, വ്യക്തി വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി […]

അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം; പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം : പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30 ന് പോത്തന്‍കോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച്‌ മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. മുഖത്തടിച്ചു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയില്‍ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ നൂറ് പവന്‍ സ്വര്‍ണ്ണം […]

പ്രേംകുമാര്‍ ഒരേസമയം പ്രേമിച്ചത് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ; ന​ഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടി; ഭീഷണി പതിവായതോടെ ഇന്‍സ്റ്റാ​ഗ്രാം സുഹൃത്തിന്റെ സഹായത്തോടെ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടികൾ; പെണ്‍കുട്ടികളും കൂട്ടാളികളും പിടിയിലായിട്ടും മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്

സ്വന്തം ലേഖിക ചെന്നൈ: പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പണം തട്ടിയ കാമുകനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടികളെ സഹായിച്ച യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാര്‍ എന്ന 21കാരനെ കൊലപ്പെടുത്താന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ സഹായിച്ച തമിഴ്നാട് റെഡ്‌ഹില്‍സ് സ്വദേശി അശോക് ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ പ്രേംകുമാര്‍ പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഭീഷണി പതിവായതോടെയാണ് […]

മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വ​തി​യു​ടെ ആ​ക്ര​മ​ണം; യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്; പോ​ലീ​സെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​ങ്കി​ലും പി​ന്‍​മാ​റാതെ യു​വ​തി; ഒടുവില്‍ സംഭവിച്ചത്

സ്വന്തം ലേഖിക നെ​ടു​ങ്ക​ണ്ടം: യു​വ​തി മ​ദ്യ​ല​ഹ​രി​യി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്. തൂ​ക്കു​പാ​ലം സ​ര്‍​ക്കാ​ര്‍ മ​ദ്യ​വി​ല്‍​പ​ന ശാ​ല​യ്ക്കു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ദ്യ വി​ല്‍​പ​ന ശാ​ല​യി​ല്‍​നി​ന്നും മ​ദ്യം വാ​ങ്ങി​യ യു​വ​തി സ​മീ​പ​ത്തു​ നി​ന്ന് മ​ദ്യം ക​ഴി​ച്ചു. ഇ​തി​നു​ശേ​ഷം ഇ​വി​ടെ മ​ദ്യ​പി​ച്ചി​രു​ന്ന യു​വാ​ക്ക​ളു​ടെ സ​മീ​പ​മെ​ത്തി മ​ദ്യം ചോ​ദിച്ചു. യുവാക്കൾ മ​ദ്യം ന​ല്‍​കി. ഇ​തി​നു​ പി​ന്നാ​ലെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വു​മാ​യി യു​വ​തി വാ​ക്കേ​റ്റ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​ര്‍​ന്ന​തോ​ടെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​ങ്കി​ലും യു​വ​തി പി​ന്‍​മാ​റി​യി​ല്ല. തു​ട​ര്‍​ന്ന് വ​നി​താ പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി. പോ​ലീ​സ് […]

ആലപ്പുഴയിലുണ്ട്​, ഒരേ വിലാപമുയരുന്ന രണ്ട്​ വീടുകള്‍; ആൾക്കുട്ടങ്ങൾ ഒഴിഞ്ഞു പോകുമ്പോൾ തനിച്ചാകുന്ന രണ്ട് കുടുംബങ്ങൾ; ആ കണ്ണീരിന് ഇനി ആര് സമാധാനം പറയും?

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട കെ എസ്​ ഷാനിന്‍റെയും രഞ്ജിത്ത്​ ശ്രീനിവാസന്‍റെയും അന്ത്യകര്‍മ്മ സമയത്ത്​ ഉയര്‍ന്നുകേട്ട വിലാപങ്ങളില്‍ വെറുപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയത്തോടുള്ള ചോദ്യങ്ങളുമുണ്ട്​. ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ നഗരത്തില്‍നിന്നും മണ്ണഞ്ചേരിയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു 38കാരനായ ഷാന്‍. ഷാന്​ രണ്ട്​ പെണ്‍മക്കളാണ്, ഹിബയും ഫിദയും. ഉപ്പ വരാന്‍ വൈകിയാല്‍ അവര്‍ ​​മൊബൈല്‍ ഫോണില്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ കാര്‍ ഇടിപ്പിച്ചിട്ട്​ വെട്ടിവീഴ്ത്തുന്നതിന്​ തൊട്ടുമുമ്പും ആ പെണ്‍കുഞ്ഞുങ്ങള്‍ അവരുടെ ഉപ്പയെ വിളിച്ചു. ‘ദാ എത്തിക്കഴിഞ്ഞു’ എന്നാണ്​ അയാള്‍ അവസാനം മക്കള്‍ക്ക്​ കൊടുത്ത വാക്ക്​. […]