സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കമ്പത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു; സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയാണ് പിടിയിലായത്

സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കമ്പത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു; സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ
കട്ടപ്പന:കട്ടപ്പനയിലെ സെന്റ് ജോർജ്ജ് സ്കൂളിന്റെ കതക് തകർത്ത് ഓഫിസിൽ നിന്നും 86,000 രൂപ മോഷ്ടിച്ച സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷിനെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നും അറസ്റ്റ് ചെയ്തു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ കണ്ടെത്തി.

നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട് . ഈ മാസം രണ്ടാം തീയതി ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സെന്റ്‌ജോർജ് സ്കൂളിൽ മോഷണം നടന്നത്. ഓഫീസിൻറെ വാതിൽ കല്ലിന് ഇടിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഹെഡ്മാസ്റ്ററുടെ റൂമിലെ മേശ കുത്തിതുറന്ന് ഉള്ളിലുണ്ടായിരുന്ന 86000 രൂപ മോഷ്ടിച്ചു. രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് കതക്‌ തുറന്ന്‌ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഹെഡ്മാസ്റ്ററെയും പോലീസിലും അറിയിച്ചു.

സ്കൂളിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് ഇയാളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിൽ ഐ പി വിശാൽ ജോൺസൺ. എസ് ഐ സജിമോൻ ജോസഫ്. എ എസ് ഐ സുബൈർ എസ് , സി പി ഒ മാരായ വി കെ അനീഷ്, ടോണി ജോൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.