പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വാകത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം കാരക്കാട്ട് കുന്ന് ഭാഗത്ത് ഇടത്തുംകടവിൽ വീട്ടിൽ സണ്ണി മകൻ സുബി ജോൺ (കൊഞ്ച് – 22) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവതയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്.എച്ച്. ഓ ഋഷികേശൻ നായർ, എസ്. ഐ അനിൽകുമാർ, എ.എസ്.ഐമാരായ തോമസ് ജോസഫ്, സുനിൽകുമാർ കെ.എസ്, സി.പി.ഓ മാരായ ലാൽചന്ദ്രൻ, […]

തലയോലപ്പറമ്പിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ പുറത്ത് വന്നത് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള കഞ്ചാവ് ഒഴുക്കിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ; കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി സുര്‍ളാ പാണ്ടയ്യയെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രപ്രദേശിൽ നിന്നും അതിസാഹസികമായി പിടികൂടി

സ്വന്തം ലേഖിക കോട്ടയം: അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര, വിശാഖപട്ടണം, ഗോണ്ണൂരു സ്ട്രീറ്റിൽ, റാംറാവു മകൻ സുര്‍ളാ പാണ്ടയ്യ (40) എന്നയാളെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രപ്രദേശിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം ഒൻപതാം തീയതി തലയോലപ്പറമ്പ് ഭാഗത്ത് വച്ച് നടന്ന വൻ കഞ്ചാവ് വേട്ടയിൽ 92 കിലോഗ്രാം കഞ്ചാവുമായി കെൻസ് സാബു, രഞ്ജിത്ത് എന്നിവരെ പോലീസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവർക്ക് കഞ്ചാവ് സംസ്ഥാനത്തിന്റെ […]

ശല്യം ചെയ്യുന്നതിന് പരാതി നല്‍കി, പരാതി നല്‍കിയ വിരോധത്തില്‍ യുവതിയെ വഴിയില്‍ വച്ച് അക്രമിച്ചു; മൂലവട്ടം സ്വദേശിയെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂലവട്ടം എടുത്തുംകടവില്‍ വീട്ടില്‍ രാജു മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന ലിജുമോന്‍ രാജു (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം മുപ്പായിക്കാട് സ്വദേശിനിയായ യുവതിയെ കൊച്ചപ്പന്‍ ചിറ ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഇയാള്‍ക്കെതിരെ മുന്‍പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനോടുള്ള വിരോധം മൂലമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം […]

ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാം വിവാഹം കഴിച്ചു; ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭാര്യയും ആത്മഹത്യ ചെയ്തു; രമ്യ വിധേയയാത് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് ശരത്തിന്റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്. ശരത്തിന്റെ രണ്ടാം ഭാര്യയാണ് വാഗമണ്‍ പാറക്കെട്ട് സ്വദേശിയായ ശരണ്യ. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ മരിച്ചതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ത്തിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശരത്തിന്റെ ശരണ്യയുടെയും വിവാഹം […]

അന്ധവിശ്വാസം നടമാടുന്ന നാട്ടിൽ മലയാളി എന്നും ആശ്രയകേന്ദ്രമായി കണക്കാക്കുന്ന ഇടമാണ് ജ്യോതിഷാലയങ്ങളും മന്ത്രവാദ കേന്ദ്രങ്ങളും.എല്ലാ മതസ്ഥരിലും ഇത്തരം നടത്തിപ്പുകാരും ആശ്രിതരുമുണ്ട്.അപ്പോൾ ജ്യോത്സ്യന്മാർക്ക് തന്റെ ഭാവിയെപ്പറ്റി ധാരണയുണടാകുക സ്വാഭാവികം.എന്നാൽ ഒരു ജ്യോത്സ്യന്റെ കലികാലമേ.മഷി നോക്കുന്നതിനിടെ ജോത്സ്യനെ ആക്രമിച്ചു; കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു

പട്ടാപകൽ ജോത്സ്യനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. മഷി നോക്കാൻ എന്ന പേരിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ (62) ഏഴര പവൻ സ്വർണമാണ് കവർന്നത്. ‍‍ മൂന്ന് വർഷമായി വാടകയ്ക്ക് സ്ഥാപനം നടത്തിവരികയാണ് വിജയൻ തൈക്കൂട്ടത്തിൽ. ഇന്നലെ വിജയന്റെ സ്ഥാപനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ മുഖം നോക്കി ഭാവി പ്രവചിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയൻ ഇയാളോട് വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയും കുഞ്ഞുമായി മടങ്ങിയെത്താം എന്നറിയിച്ചു. ഇയാൾ ഫോൺ നമ്പർ ആവശ്യപ്പെട്ടു. തന്റെ വിസിറ്റിങ് […]

ചടയമംഗലത്തെ മന്ത്രവാദം; പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതികൾക്കായി തമിഴ്നാട്ടിൽ നടത്തിയ പരിശോധനയും വിഫലമായി. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ മന്ത്രവാദിയെയും കൂട്ടാളിയെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് തന്നെ നൽകുന്ന വിവരം. പ്രതികൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയതിൽ പോക്സോ കേസും നിലവിലുണ്ട്. എന്നാൽ കേസിൽ പൊലീസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്. മന്ത്രി അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും പ്രതികളെ പിടിക്കുവാൻ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂയപ്പള്ളി ചടയമംഗലം സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കാണ് നിലവിൽ കേസിൻ്റെ അന്വേഷണ […]

യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങി കുടുംബം. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയിൽ സ്വദേശി 916 നാസർ എന്ന സ്വാലിഹും സഹോദരനുമാണ് വിദേശത്തുള്ളത്. ഇവരെ ഇതുവരെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

കോഴിക്കോട് പന്തിരേക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നിലച്ച മട്ടാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ഒരുങ്ങുകയാണ് ഇർഷാദിന്റെ കുടുംബം. മൂന്ന് മാസമായി ഇർഷാദ് കൊല്ലപ്പെട്ടിട്ട്. ഇതുവരെയും കേസിലെ മുഖ്യപ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഗൾഫിൽ കഴിയുന്ന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും മെല്ലെ പോക്കിലാണ്. ഈ കേസിൽ ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇനി പിടികൂടാനുള്ളത് പ്രധാന പ്രതികൾ മാത്രം. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ […]

പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം;കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതെന്തിന്?ഗ്രീഷ്മയ്ക്ക് ജാമ്യം വേഗം ലഭിക്കാൻ പോലീസ് നടത്തുന്നത് കള്ളക്കളിയോ?സംശയങ്ങളുടെ നീണ്ട നിര തന്നെ ഉയരുന്നു.ആദ്യം എഫ് ഐ ആര്‍ ഇട്ടത് അസ്വാഭാവിക മരണത്തിന്; അന്വേഷണം എത്തിച്ചത് കാമുകി കലക്കികൊടുത്ത കഷായത്തില്‍; മരണം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും; കൊലപ്പെടുത്താന്‍ പാറശ്ശാലയിലെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തി വിഷം കൊടുത്തതും നിര്‍ണ്ണായകം;ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോൾ പോലീസ് എന്തിന് നാടകം കളിക്കുന്നു…ഷാരോൺ കേസിന്റെ ഭാവിയിൽ ആശങ്ക.

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചപ്പോള്‍ ഷാരോണിന്റെ വീടിരിക്കുന്ന പരിധിയിലെ പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചു. പാറശ്ശാലാ പൊലീസ് അന്വേഷണവും തുടങ്ങി. മജിസ്‌ട്രേട്ട് എത്തി മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷം കഥയെല്ലാം മാറി. വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കാമുകിയിലേക്ക് കാര്യങ്ങളെത്തി. അന്വേഷണം അട്ടിമറിക്കാന്‍ ആദ്യമേ ശ്രമമുണ്ടായിരുന്നു. അത് പുതിയ തലത്തില്‍ ഇപ്പോഴും തുടരുന്നു. കേരളത്തിലെ കോടതികളൊന്നും ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കാന്‍ അടുത്ത കാലത്തൊന്നും സാധ്യതയില്ല. […]

ഷാ​രോ​ൺ കൊലക്കേസ്,​ കഷായപ്പൊടി വാ​ങ്ങി​യ​ത് പൂ​വാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന്,​ ​ക്രൈം​ബ്രാ​ഞ്ച് ​ഡിവൈ.​എ​സ്.​പി​ ​ജോ​ൺ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗ്രീ​ഷ്‌​മ​യു​ടെ​ ​മാ​താ​വ് ​സി​ന്ധു​വി​നെ​ ​പൂ​വാ​റി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.

പാ​റ​ശാ​ല​ ​സ്വ​ദേ​ശി​ ​ഷാ​രോ​ണി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​കാ​മു​കി​യാ​യ​ ​ഗ്രീ​ഷ്‌​മ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​യു​ർ​വേ​ദ​ ​ക​ഷാ​യ​പ്പൊ​ടി​ ​വാ​ങ്ങി​യ​ത് ​പൂ​വാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശൂ​പ​ത്രി​യി​ൽ​ ​നി​ന്നാ​ണെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​ണ്ടെ​ത്തി.​ ​ക്രൈം​ബ്രാ​ഞ്ച് ​ഡിവൈ.​എ​സ്.​പി​ ​ജോ​ൺ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗ്രീ​ഷ്‌​മ​യു​ടെ​ ​മാ​താ​വ് ​സി​ന്ധു​വി​നെ​ ​പൂ​വാ​റി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി. കാ​ൽ​മു​ട്ട് ​വേ​ദ​ന​യു​ള്ള​ ​സി​ന്ധു​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​വി​ടെ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​സി​ന്ധു​ ​സെ​പ്തം​ബ​ർ​ 19​ന് ​മ​രു​ന്നും​ ​ക​ഷാ​യ​ത്തി​ൽ​ ​ക​ല​ക്കാ​നു​ള്ള​ ​പൊ​ടി​യും​ ​ഇ​വി​ടെ​ ​നി​ന്ന് ​വാ​ങ്ങി​യി​രു​ന്ന​താ​യും​ ​തെ​ളി​ഞ്ഞു.​ ​ഈ​ ​പൊ​ടി​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​യ​ശേ​ഷം​ ​വി​ഷം​ ​ചേ​ർ​ത്ത് ​ഷാ​രോ​ണി​ന് ​ന​ൽ​കി​യെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​ഇ​ന്ന​ലെ​ […]

ബി.എം.ഡബ്ല്യൂ കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: എ.ഐ.ടി.യു.സി ദേശീയ നേതാവിനെതിരെ കേസ്; ഒളിവില്‍ കഴിയുന്ന പ്രതിയുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കി

സ്വന്തം ലേഖിക തൃക്കാക്കര: ബി.എം.ഡബ്ല്യൂ കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗത്തിനെതിരെ കേസ്. പുതുതലമുറ ബാങ്കുകളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതാവായ ചെമ്പുമുക്ക് വട്ടത്തിപാടത്ത് കാട്ടാമറ്റം റോഡില്‍ സി.എസ്. വിനോദിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇയാളുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കി. കാറില്‍ തോക്കും ഉണ്ടായിരുന്നെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചെമ്പുമുക്കില്‍ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറില്‍ ബലമായി പിടിച്ചു കയറ്റി ചെമ്പുമുക്കു പള്ളിയുടെ മുന്നില്‍ വച്ച്‌ അപമാനിക്കാന്‍ […]