അന്ധവിശ്വാസം നടമാടുന്ന നാട്ടിൽ മലയാളി എന്നും ആശ്രയകേന്ദ്രമായി കണക്കാക്കുന്ന ഇടമാണ് ജ്യോതിഷാലയങ്ങളും മന്ത്രവാദ കേന്ദ്രങ്ങളും.എല്ലാ മതസ്ഥരിലും ഇത്തരം നടത്തിപ്പുകാരും ആശ്രിതരുമുണ്ട്.അപ്പോൾ ജ്യോത്സ്യന്മാർക്ക് തന്റെ ഭാവിയെപ്പറ്റി ധാരണയുണടാകുക സ്വാഭാവികം.എന്നാൽ ഒരു ജ്യോത്സ്യന്റെ കലികാലമേ.മഷി നോക്കുന്നതിനിടെ ജോത്സ്യനെ ആക്രമിച്ചു; കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു

Spread the love

പട്ടാപകൽ ജോത്സ്യനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. മഷി നോക്കാൻ എന്ന പേരിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ (62) ഏഴര പവൻ സ്വർണമാണ് കവർന്നത്.
‍‍
മൂന്ന് വർഷമായി വാടകയ്ക്ക് സ്ഥാപനം നടത്തിവരികയാണ് വിജയൻ തൈക്കൂട്ടത്തിൽ. ഇന്നലെ വിജയന്റെ സ്ഥാപനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ മുഖം നോക്കി ഭാവി പ്രവചിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയൻ ഇയാളോട് വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയും കുഞ്ഞുമായി മടങ്ങിയെത്താം എന്നറിയിച്ചു. ഇയാൾ ഫോൺ നമ്പർ ആവശ്യപ്പെട്ടു. തന്റെ വിസിറ്റിങ് കാർഡ് എടുക്കാൻ വിജയൻ തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ആൾ കഴുത്തിൽ തോർത്ത് ചുറ്റിമുറുക്കുകയായിരുന്നു. ഇതോടെ ബോധം നഷ്ടമായി.

ഉണർന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്നറിഞ്ഞതെന്ന് വിജയൻ പറഞ്ഞു. മൂന്നര പവൻ തൂക്കം വരുന്ന മണിമാല, രണ്ട് പവന്റെ ചെയിൻ, രണ്ട് പവൻ വീതമുള്ള രണ്ട് മോതിരങ്ങൾ എന്നിവയും മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലുമാണ് കവർന്നത്. ഉച്ചക്ക് പന്ത്രണ്ടരയോടെ പറവൂർ പെരുവാരം ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പറവൂർ പൊലിസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags :