സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബർ പന്ത്രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രാദേശിക സി പി എം നേതാവായ പ്രമിത്തിനെ ഒളിവിൽ കഴിയാൻ പൊലീസ് സഹായിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് കോടതി തള്ളിയിരുന്നു.

ഷാരോൺ കൊലക്കേസ്; സ്വന്തം വീടിനുമുന്നിൽ തലകുനിച്ച് മുഖംമറച്ച് ഗ്രീഷ്‌മ, തെളിവെടുപ്പ് തുടങ്ങി; ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് മൊഴി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്‌മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗ്രീഷ്‌മുടെ അച്ഛനെ പൊലീസ് സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി ഗ്രീഷ്‌മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേർന്നിരിക്കുകയാണ്. ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകി . ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ […]

ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, പ്രതി ആരോഗ്യപ്രവർത്തകനെന്നു പറഞ്ഞ് പിന്തുടരുകയും, വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ഹേമന്ത്കുമാർ.കെയുടെ നേതൃത്വത്തിൽ സബ് […]

ഫെബ്രുവരിയില്‍ സൈനികനുമായുള്ള നിശ്ചയ ശേഷം ജൂണില്‍ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ എന്ന് കള്ളം പറഞ്ഞ് മൂന്ന് ദിവസം ‘ഹണിമൂണ്‍’ അടിച്ചുപൊളിച്ചത് ശിവലോകത്തെ വൈകുണ്ഠം എസ്റ്റേറ്റിന് അടുത്തുള്ള റിസോര്‍ട്ടില്‍; ഗ്രീഷ്മയുടെ ഇനിയുള്ള മൊഴി നിര്‍ണ്ണായകം; ഷാരോണ്‍ കേസിൽ അന്വേഷണം തമിഴ്‌നാട്ടില്‍ എത്തുമ്പോൾ…..!

സ്വന്തം ലേഖിക തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് രാവിലെ അന്വേഷണ സംഘം തൃപ്പരപ്പില്‍ എത്തിക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനാണ് ഗ്രീഷ്മയെ തമിഴ്‌നാട്ടില്‍ എത്തിക്കുന്നത്. തൃപ്പരപ്പിനടുത്തുള്ള റിസോര്‍ട്ടില്‍ ഷാരോണുമായി ഹണിമൂണ്‍ ആഘോഷിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മ നല്‍കിയിരിക്കുന്ന മൊഴി. തൃപ്പരപ്പിനടുത്ത് മൂന്ന് റിസോര്‍ട്ടുകളാണുള്ളത്. ഇതില്‍ ശിവലോകത്തെ റിപ്പോര്‍ട്ടിലായിരിക്കാം ഇവര്‍ തങ്ങിയതെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. ജൂണില്‍ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചിട്ട് വൈകുണ്ഠം എസ്റ്റേറ്റിനടുത്തുള്ള റിസോര്‍ട്ടില്‍ എത്തിയ ഇവര്‍ മൂന്ന് ദിവസം അവിടെ തങ്ങിയെന്നാണ് മൊഴി. കോളേജില്‍ നിന്നും വിനോദയാത്ര പോകുന്നുവെന്ന് […]

മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍; അറസ്റ്റ് ഗാര്‍ഹിക പീഡനം ചുമത്തി

സ്വന്തം ലേഖിക മലപ്പുറം: കല്‍പകഞ്ചേരിയില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റാഷിദലി അറസ്റ്റില്‍. ഗാര്‍ഹിക പീഡനം ചുമത്തിയാണ് അറസ്റ്റ്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സഫ്‍വയെയും കുട്ടികളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്‍തതെന്ന് സഫ്‍വയുടെ കുടുംബം ആരോപിച്ചിരുന്നു. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് സഫ്‍വ അയച്ചിരുന്നെന്നാണ് സഹോദരന്‍ പറഞ്ഞത്. മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം […]

നിയമന കത്ത് വിവാദം; വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചു; തിരുവനന്തപുരം മേയര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പൊലീസിനോ പരാതി നല്‍കാനാണ് ആലോചന. അതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നല്‍കും. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കരാര്‍ നിയമനങ്ങള്‍ക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് […]

ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ചു; കടുത്തുരുത്തി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംതലയിൽ വീട്ടിൽ അജി മകൻ അമൽ കെ അജി (25), ഇയാളുടെ സഹോദരനായ അഖിൽ കെ അജി (21), കടുത്തുരുത്തി പൂഴിക്കോല്‍ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കൊടും തലയില്‍ വീട്ടിൽ അപ്പു മകൻ അനീഷ് ടി. എ.(ബാബു -42) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രിയിൽ പൂഴിക്കോൽ റോഡിൽ അംഗനവാടിക്ക് […]

വീട് കയറി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ രണ്ട് വർഷത്തിനുശേഷം കടുത്തുരുത്തി സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയിൽ കൊടുന്തലയിൽ വീട്ടിൽ ശശി മകൻ അജി (44) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2020ൽ വീട് കയറി ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയുമായിരുന്നു. തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. കടുത്തുരുത്തി എസ്.എച്ച്.ഓ സജീവ് ചെറിയാൻ, സി.പി.ഓ മാരായ ബിനോയ് ടി.കെ, സജി കെ.പി, എ.കെ പ്രവീൺ കുമാർ,എന്നിവര്‍ […]

തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികൾ കൂടി അറസ്റ്റില്‍; പിടിയിലായത് പായിപ്പാട് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. പായിപ്പാട് നാലു കോടി ഭാഗത്ത് പുതുക്കുളം വീട്ടിൽ മാർട്ടിൻ ദേവസ്യ മകൻ ബിൽസൺ (22), പായിപ്പാട് വേഷ്ണാൽ ഭാഗത്ത് പണിക്കൻപറമ്പിൽ വീട്ടിൽ ബാബു മകൻ പ്രവീൺ കുമാർ (വിഷ്ണു, ബാലൻ -23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. […]

കര്‍ഷകരുടെ പേരില്‍ വ്യാജ ബില്ല് വെച്ച്‌ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; വിഎഫ്‌പിസികെയില്‍ നടന്നത് വന്‍ അഴിമതി; ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

സ്വന്തം ലേഖിക തൃശ്ശൂര്‍: വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ കര്‍ഷകരുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയാറാക്കി തട്ടിപ്പ്. ഇരിങ്ങാലക്കുട തൊട്ടിപ്പാളില്‍ മാത്രം കര്‍ഷകനറിയാതെ നടത്തിയത് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ്. കര്‍ഷകന്‍റെ പരാതിയില്‍ ദ്രുതപരിശോധന നടത്തി ഡിസംബര്‍ 17 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മെച്ചപ്പെട്ട വിളയ്ക്ക് മികച്ച വിത്തുകള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച്‌ സര്‍ക്കാര്‍ ഏജന്‍സി വഴി നല്‍കുക, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കമ്മീഷനടിച്ച്‌ വിത്ത് എത്തിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ്, കൃഷി ഭവന്‍ […]