ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാം വിവാഹം കഴിച്ചു; ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭാര്യയും ആത്മഹത്യ ചെയ്തു; രമ്യ വിധേയയാത് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

ആദ്യ ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാം വിവാഹം കഴിച്ചു; ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭാര്യയും ആത്മഹത്യ ചെയ്തു; രമ്യ വിധേയയാത് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് ശരത്തിന്റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്.

ശരത്തിന്റെ രണ്ടാം ഭാര്യയാണ് വാഗമണ്‍ പാറക്കെട്ട് സ്വദേശിയായ ശരണ്യ. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ മരിച്ചതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ത്തിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശരത്തിന്റെ ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ ആദ്യ ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരണ്യയുടെ ബന്ധുക്കളുടെ പരാതിയില്‍ വാഗമണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശരത്തില്‍ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ബന്ധുക്കളുടെ പരാതിയില്‍ കഴമ്പുണ്ടന്ന് മനസിലായതോടെ പൊലീസ് ശരത്തിനെ അറസ്റ്റ് ചെയതു. അറസ്റ്റ് ചെയ്ത ശരത്തിനെ പൊലീസ് പീരുമേട് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.