ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം; ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അച്ഛനും മകനും ചികിത്സയില്‍

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അച്ഛനും മകനുമാണ് വെട്ടേറ്റത്. ശാന്തന്‍പാറ സ്വദേശികളായ പരമശിവന്‍, മകന്‍ കുട്ടന്‍ എന്നിവര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തന്‍പാറ സ്വദേശി വിമല്‍, ബന്ധു അരവിന്ദന്‍ എന്നിവര്‍ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പിതാവിന്റെയും മകന്റെയും മൊഴി. ശാന്തന്‍പാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് […]

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമം; ഭർത്താവിനെ കൈയ്യേറ്റം ചെയ്തു; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് പാതാപള്ളി വീട്ടിൽ രാജേന്ദ്രൻ മകൻ ഷൈജു പി രാജേന്ദ്രൻ (ഷിജു -40) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ, സി.പി.ഓ മാരായ ജോജി, സിബിച്ചൻ […]

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആലപ്പുഴ സ്വദേശിയുടെ പോക്കറ്റടിക്കാൻ ശ്രമം; ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ യാത്രക്കാരന്റെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഇത്തിത്താനം കരിങ്കണ്ടത്തിൽ വീട്ടിൽ അനീഷ് (49) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ ബാലകൃഷ്ണപിള്ളയുടെ പണമടങ്ങിയ പേഴ്സ് ആണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്നും പേഴ്സ് മോഷ്ടിക്കുന്നതിനിടയിൽ ഇയാള്‍ ബഹളം വയ്ക്കുകയും, യാത്രക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനീഷിന് കോട്ടയം […]

വാക്കേറ്റത്തെ തുടർന്ന് ബാര്‍ ജീവനക്കാരനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ തൃക്കൊടിത്താനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ബാറിനുള്ളിലെ സംഘർഷത്തെ തുടർന്ന് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് അമ്പാട്ട് വീട്ടിൽ രവീന്ദ്രൻ മകൻ കണ്ണൻ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം ഭാഗത്ത് ആലുങ്കൽ വീട്ടിൽ ജോസഫ് മകൻ സതീഷ് കുമാർ (49) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പീടികപ്പടി ഭാഗത്തുള്ള ബാറിലെ ജീവനക്കാരനായ ബിജുവിനെയാണ് ആക്രമിച്ചത്. ഇവർ ഇന്നലെ വൈകിട്ട് ബാറിൽ മദ്യപിക്കാൻ എത്തുകയും, ജീവനക്കാരനായ ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, തുടര്‍ന്ന് ബിജുവിനെ ചീത്ത […]

ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പിൽ വീട്ടിൽ താഹ മകൻ സിജു താഹ (49) യെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോടുകൂടി ബസ്സിൽ യാത്രചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സി.പി.ഓ മാരായ ജിനു കെ.ആർ, ജോബി ജോസഫ്, അനീഷ് കെ.സി, […]

എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ പരാതിയുമായി രക്ഷിതാക്കൾ; കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തൃശൂര്‍: എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചു. ഇതോടെ […]

18 ലക്ഷം ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍; ഏഷ്യന്‍ ലഹരിക്കടത്തുകാര്‍ എത്തിയത് സമുദ്രമാര്‍ഗം; സൗദിയിലേക്കുള്ള ലഹരിക്കടത്തിന് തടയിടാന്‍ കര്‍ശന പരിശോധനയുമായി സൗദി സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി

സ്വന്തം ലേഖകന്‍ മസ്‌കറ്റ്: ഒമാനിലേക്ക് 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ ഏഷ്യന്‍ ലഹരിക്കടത്ത് സംഘം പിടിയില്‍. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്തത്. 32 ലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. മറ്റൊരു രാജ്യത്തു നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയില്‍ എത്തിച്ച ഒരു ട്രക്കിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ട്രക്കിന്റെ ഫ്‌ലോറില്‍ പ്രത്യേക അറയുണ്ടാക്കി അവിടെ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറയ്ക്കുകയായിരുന്നു. തുറമുഖത്ത് കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് അധികൃതര്‍ക്ക് സംശയം […]

അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് പിതാവ് 16 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു . ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് വരപ്രസാദ് നികിതയെ കൊലപ്പെടുത്തിയത്. മകൾ ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം തുടർന്നതിനാലാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്. 13 വർഷങ്ങൾക്ക് മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് […]

ഗ്രീഷ്മ പക്കാ ക്രിമിനൽ തന്നെ;ഷാരോണിനെ വകവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ;തെളിവെടുപ്പിനിടെ പൊലീസുകാരോട് കളിച്ചും ചിരിച്ചും പെരുമാറ്റം; വേളിയിലും താലിക്കെട്ടിയ വെട്ടുകാട് പള്ളിയിലും തെളിവെടുത്തു

ഷാരോൺരാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു. വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ […]

ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചു; യുവാവ് നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; പെൺകുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം;മറ്റൊരു പാറശ്ശാല മോഡൽ കൊലപാതകമോ ഇത്?

നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ – തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്‌.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച […]