play-sharp-fill
ബി.എം.ഡബ്ല്യൂ കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിക്കാന്‍ ശ്രമം: എ.ഐ.ടി.യു.സി ദേശീയ നേതാവിനെതിരെ കേസ്; ഒളിവില്‍ കഴിയുന്ന പ്രതിയുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കി

ബി.എം.ഡബ്ല്യൂ കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: എ.ഐ.ടി.യു.സി ദേശീയ നേതാവിനെതിരെ കേസ്; ഒളിവില്‍ കഴിയുന്ന പ്രതിയുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കി

സ്വന്തം ലേഖിക

തൃക്കാക്കര: ബി.എം.ഡബ്ല്യൂ കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗത്തിനെതിരെ കേസ്.

പുതുതലമുറ ബാങ്കുകളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതാവായ ചെമ്പുമുക്ക് വട്ടത്തിപാടത്ത് കാട്ടാമറ്റം റോഡില്‍ സി.എസ്. വിനോദിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇയാളുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ തോക്കും ഉണ്ടായിരുന്നെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചെമ്പുമുക്കില്‍ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറില്‍ ബലമായി പിടിച്ചു കയറ്റി ചെമ്പുമുക്കു പള്ളിയുടെ മുന്നില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളമുണ്ടാക്കിയപ്പോള്‍ ചെമ്പുമുക്ക് ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. കടയില്‍ നിന്ന് പതിവായി സാധനങ്ങള്‍ വാങ്ങാറുണ്ട് വിനോദ്. പറയുന്ന സാധനങ്ങള്‍ കാറിലേക്ക് കൊണ്ടുപോയി കൊടുക്കുകയാണ് പതിവെന്ന് യുവതി പറഞ്ഞു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയുടെ വീട് പൊലീസ് പരിശോധിച്ചു. ആഡംബര വീടും കാറും പ്രതിയുടെ വീട്ടില്‍ രാത്രികാലങ്ങളില്‍ വരുന്നവരുടെ വിവരങ്ങളും സംശയാസ്പദമാണന്ന് പൊലീസ് കരുതുന്നു.