ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് മാഞ്ഞൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: യുവാവിനെയും, വീട്ടമ്മയെയും ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ കുറുപ്പന്തറ സെന്റ് സേവ്യഴ്സ് സ്കൂൾ ഭാഗത്ത് മണിമലക്കുന്നേൽ വീട്ടിൽ സണ്ണി ചാക്കോ മകൻ നിഖിൽ സണ്ണി (24) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നാൽപ്പാത്തിമല പള്ളിയിൽ പാതിരാ കുർബാന സമയത്ത് പള്ളിയുടെ മുൻവശം റോഡിൽ പടക്കം പൊട്ടിക്കുകയും, ഇത് കണ്ട് ചോദ്യം ചെയ്ത നാൽപ്പാത്തിമല സ്വദേശിയായ ജോമോൻ എന്നയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ചെന്ന ബന്ധുവായ […]

തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി പിടിയില്‍

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കല്ലുവേലിയിൽ വീട്ടിൽ തോമസ് മകൻ സ്റ്റെഫിൻ തോമസ് (23) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയും, ഇതിലെ കൂട്ടുപ്രതിയായ അഭിജിത്ത് സുരേഷ് എന്നയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പിടികൂടിയിരുന്നു. […]

ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്;മലഅരയ മഹാസഭയും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ. ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മലഅരയ മഹാസഭയും സഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീ അയ്യപ്പ ധര്‍മ്മസംഘം ഭാരവാഹികളുമാണ് അന്വേഷണം ആവശ്യപ്പെട്ടത്. ശ്രീ അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ഥാടനത്തിനായി 26ന് വൈകിട്ട് പരമ്ബരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ […]

ഒൻപത് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവിൽ തെളിവില്ലെന്ന പേരിൽ സർക്കാരിന് തിരിച്ചടി; ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ അഭിഭാഷകന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 1.2 കോടി; പ്രതിപക്ഷത്തിന് വീണു കിട്ടിയ സോളാർ കേസും ഒടുവില്‍ നനഞ്ഞ പടക്കമായി…..!

സ്വന്തം ലേഖിക തിരുവനന്തപുരം: ഒൻപത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമായി മാറി. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 1.20 കോടി രൂപ. യാത്രാചെലവായി വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടല്‍ താമസത്തിന് 89615 രൂപയും നല്‍കി. […]

പതിമൂന്നുകാരിയെ ചിരവ കൊണ്ടും സോസ് പാന്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍; ഇടുക്കി മറയൂര്‍ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസ്സില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇടുക്കി മറയൂര്‍ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഭാര്യയും 5 കുട്ടികളുമായി ഇവിടെ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂത്ത മൂന്ന് പെണ്‍കുട്ടികള്‍ പ്രതിയുടെ ഇപ്പോഴത്തെ ഭാര്യയുടെ ആദ്യഭര്‍ത്താവിലുള്ളതാണ്. ഇതില്‍ 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെയാണ് കഴിഞ്ഞ 26ന് രാത്രി പ്രതി ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. മദ്യപിച്ചെത്തി പെണ്‍കുട്ടിയെ ചിരവ കൊണ്ടും സോസ് […]

ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവർന്നു; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക ഒറ്റപ്പാലം: ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവര്‍ന്നകേസില്‍ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയം ഭരണങ്ങാനം വരിക്കപ്പൊതിയില്‍ അഭിലാഷ് (45), പൂഞ്ഞാര്‍ കിട്ടിയാനിക്കല്‍ വീട്ടില്‍ സുനില്‍ (43) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സമാനമായ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പിടിയിലായ ഇരുവരെയും കോടതിമുഖാന്തരമാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. പാലപ്പുറം അന്താഴിവീട്ടില്‍ ശാന്തകുമാരിയുടെ (57) സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബര്‍ 17ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ടവര്‍ പരിധിയും സിസിടിവി കാമറകളും കേന്ദ്രീകരിച്ചായിരുന്നു […]

സ്ത്രീകളുടെ ഫോട്ടോയും നമ്പറും ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്നടത്തിയ; മലപ്പുറം സ്വദേശി പത്തൊന്‍പതുകാരന്‍പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് എന്ന തരത്തിൽ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ ചോക്കാട് സ്വദേശിനിയുടെ നമ്പര്‍ നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നല്‍കിയതോടെയാണ് ‘സൈബര്‍ കള്ളന്‍’ പിടിയിലായത്. മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. […]

കള്ളുഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് അയ്മനം സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കള്ള് ഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം അമ്പലക്കടവ് ഭാഗത്ത് മംഗലംചിറ വീട്ടിൽ തങ്കച്ചൻ മകൻ സുനീഷ് റ്റി (37), അയ്മനം അമ്പലക്കടവ് ഭാഗത്ത് മംഗലംചിറ വീട്ടിൽ രാമചന്ദ്രൻ മകൻ നിതീഷ് എം.ആർ(അപ്പു 31) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ക്രിസ്തുമസ് ദിനത്തിൽ പരിപ്പ് കുഴിവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന ഷാപ്പിൽ എത്തിയ യുവാക്കളെ ചീത്ത വിളിക്കുകയും, ഇരുമ്പ് തൊട്ടി കൊണ്ട് തലയ്ക്കും, മുഖത്തിനും അടിക്കുകയുമായിരുന്നു. ഷാപ്പിലിരുന്ന പ്രതികളെ യുവാക്കള്‍ […]

തലയോലപ്പറമ്പിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ വെള്ളൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര ഭാഗത്ത് പള്ളത്തുകുഴിയിൽ വീട്ടിൽ സുരേഷ് മകൻ അഭിജിത്ത് സുരേഷ് (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ബന്ധുകൂടിയായ ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അഭിജിത്ത് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ […]

കോട്ടയത്ത് മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി, പെരുമ്പായിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ അഖിലേഷ് കുമാർ (32), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് നിർമ്മിതി കോളനി ഭാഗത്ത് മഞ്ജുഭവൻ വീട്ടിൽ ശിവൻ മകൻ കൃഷ്ണകുമാർ എസ് ( 30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ ഉച്ചയോടു കൂടി കോട്ടയം ശീമാട്ടി റൗണ്ടാന ഭാഗത്ത് വച്ച് മധ്യവയസ്കനെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും,പോക്കറ്റിൽ കിടന്ന പണവും, മൊബൈൽ […]