ഭാര്യയുമായി വാക്കുതർക്കം; കൊച്ചിയില്‍ യുവാവിനെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നത് കമ്പി വടി കൊണ്ട്; മരണം തലയ്ക്ക് ഗുരുതര പരിക്കേറ്റ്; ബിബിന്റെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ […]

സ്കൂളിലെത്തിയ ഉടന്‍ തിരിച്ച്‌ വീട്ടിലെത്തി; കട്ടപ്പനയിൽ സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച

സ്വന്തം ലേഖിക മൂന്നാര്‍: സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. കട്ടപ്പന വെള്ളയാംകുടി സ്വദേശി അരുണ്‍ തോമസ് (45) ആണ് മരിച്ചത്. സ്കൂളിലെത്തിയതിന് തൊട്ടുപിന്നാലെ തിരിച്ച്‌ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെ അരുണ്‍ സ്കൂളിലെത്തിയിരുന്നു. 11 മണിയോടെ തിരികെ വീട്ടില്‍ എത്തി. വീട്ടിലുണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. പുറത്തേക്കിറങ്ങിയ പിതാവ്, ഏറെ നേരമായി മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന മകനെ അന്വേഷിച്ച്‌ വീടിനുള്ളില്‍ കയറി. കതകില്‍ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട […]

മതില്‍ ചാടി, സഞ്ചിയും തൂക്കി ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി; വീട് കുത്തി തുറന്ന് മോഷ്ടിച്ചത് 8.6 ലക്ഷം രൂപയും 32 പവനും; അരുവിക്കരയില്‍ പട്ടാപ്പകല്‍ മോഷണം നടന്നത് ഭക്ഷ്യസുരക്ഷ വിഭാഗം റിസര്‍ച്ച്‌ ഓഫീസറുടെയും ജയ്ഹിന്ദ് ടി.വി ജീവനക്കാരൻ്റെയും വീട്ടിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: അരുവിക്കരയില്‍ പകല്‍ സമയത്ത് വീട് കുത്തി തുറന്ന് 8.6 ലക്ഷം രൂപയും 32 പവനും മോഷ്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച്‌ ഓഫീസര്‍ രാജി പി.ആര്‍ ന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ ഭര്‍ത്താവ് മുരുകന്‍ ജയ്ഹിന്ദ് ടി.വി ജീവനക്കാരനാണ്. അരുവിക്കര -ചെറിയ കൊണി – കാവുനടയില്‍ ഉള്ള മെയില്‍ റോഡിനോട് ചേര്‍ന്ന വീട്ടിലാണ് മോഷണം നടന്നത്. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് നല്‍കാന്‍ സൂക്ഷിച്ച 8 ലക്ഷം രൂപയും വീട്ടില്‍ അല്ലാതെ ഉണ്ടായിരുന്ന 65,000 രൂപയും ആണ് മോഷണം പോയത്. […]

ഓൺലൈൻ വഴി ഹണിട്രാപ്പ്; നഗ്ന വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി; യുവാവിൽ നിന്ന് തട്ടിയെടുത്തത് പന്ത്രണ്ട് ലക്ഷം രൂപ; നെയ്യാറ്റിൻകര സ്വദേശി കോട്ടയം സൈബർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജ ഭവൻ വീട്ടിൽ ശ്രീകണ്ഠൻ മകൻ വിഷ്ണു എസ് ( 25) നെയാണ് കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 മുതൽ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും, വില കൂടിയ മൊബൈൽ ഫോണും, അനുബന്ധ സാധനങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇയാൾ 2018 ൽ സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി […]

അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ജനൽ ചില്ലുകൾ തല്ലി തകർക്കുകയും വീട്ടിലെ ഫർണിച്ചറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു; കേസിൽ നാല് പേര്‍ കോട്ടയം വെസ്റ്റ് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: അന്യ സംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ മാണിക്കുന്നം ഭാഗത്ത് പുതുവാക്കൽ വീട്ടിൽ അനിൽകുമാർ മകൻ അൻജിത്ത് പി.അനിൽ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്ത് കാവുങ്കൽ പറമ്പ് വീട്ടിൽ ( തിരുവാതുക്കൽ മാന്താറ്റു ഭാഗത്ത് മാഹിൻ വക വീട്ടിൽ വാടകയ്ക്ക് താമസം ) ശിവകുമാർ മകൻ സൂര്യൻ എസ് (23), വേളൂർ എസ്.എൻ.ഡി. പി ശ്മശാനം ഭാഗത്ത് പനച്ചിത്തറ വീട്ടിൽ ഫിലിപ്പ് മകൻ വിപിൻ ജോസഫ് […]

ഫോണിന്‍റെ ലോക്ക് അഴിക്കാന്‍ കടയിലെത്തി; പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കടക്കാരന്‍ പോലീസിനെ വിവരം അറിയിച്ചു; മൊബൈല്‍ ഫോണ്‍ കള്ളന്‍ ‘ലോക്കായ’ കഥ ഇങ്ങനെ…!

സ്വന്തം ലേഖിക കാസര്‍കോട്: മഞ്ചേശ്വരത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. ഫോണിന്‍റെ ലോക്ക് അഴിക്കാന്‍ കടയില്‍ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാല്‍ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫര്‍ഹാന്‍ തട്ടിയെടുത്തത്. ലോക്ക് ഉണ്ടായിരുന്നതിനാല്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈല്‍ കടയിലേക്കെത്തി. ഫര്‍ഹാന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കടക്കാരന്‍ തന്ത്രപൂര്‍വം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അന്‍സാറും സംഘവും പറന്നെത്തി […]

പ്ലാപ്പള്ളിയില്‍ വനംവകുപ്പ് താത്കാലിക ജീവനക്കാർ അനധികൃതമായി നടത്തിയ ഹോട്ടലിന്‍റെ പേരിൽ തര്‍ക്കം; സമാപനം അടിപിടിയില്‍; ഒരാള്‍ക്ക് വെട്ടേറ്റു

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല പാതയിലെ പ്ലാപ്പള്ളിയില്‍ വനംവകുപ്പ് താത്കാലിക ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം, സംഘര്‍ഷം. വെട്ടേറ്റ ഒരാളെ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.‌ ശബരിമല തീര്‍ഥാടനകാലത്ത് താത്കാലിക ജീവനക്കാര്‍ അനധികൃതമായി നടത്തിയ ഹോട്ടലിന്‍റെ പേരിലാണ് തര്‍ക്കമുണ്ടായത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍മാരായ നിതിന്‍, അനീഷ് എന്നിവര്‍ക്കു മര്‍ദനമേറ്റു. നിതിന്‍റെ കാലില്‍ വടിവാള്‍ കൊണ്ട് വെട്ടി. അക്രമി സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും അനധികൃതമായി ഹോട്ടല്‍ നടത്തിയതിന് സ്ഥലംമാറ്റം ലഭിക്കുകയും തുടര്‍ന്ന് അവധിയില്‍ പോകുകയും ‌ ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മനേഷിന്‍റെ ആളുകളാണ് വെട്ടിയതെന്നു […]

ഗുണ്ടാ – റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം; റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടൻ നടപടി

സ്വന്തം ലേഖിക തിരുവനന്തപുരം: ഗുണ്ടാ – റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നാണ് വിവരം. പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച്‌ ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എസ്‌ഐ, ഇന്‍സ്പെക്ടര്‍, ഡിവൈഎസ്‌പി റാങ്കിലുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് […]

പണം കടം കൊടുക്കാത്തതിലുള്ള വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലയോലപ്പറമ്പ് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് മറവന്‍ തുരുത്ത് ആലിൻചുവട് ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ ജോണി മകൻ സിബി (41) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കരിപ്പാടം ഭാഗത്ത് വച്ച് സിദ്ധണ്ണ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സിദ്ധണ്ണയോട് ഇയാൾ പണം കടം ചോദിക്കുകയും കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് സിബി സിദ്ധണ്ണയെ ചീത്ത വിളിക്കുകയും, കരിങ്കല്ലു കൊണ്ട് ആക്രമിക്കുകയും ചെയ്തത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് […]

കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കണ്ണൻ കറുകച്ചാൽ പോലീസിൻ്റെ പിടിയിൽ; പിടിയിലായത് വാഴൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ക്ഷേത്രങ്ങളുടെയും , പള്ളികളുടെയും കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുകാവുങ്കൽ വീട്ടിൽ കുട്ടപ്പൻ മകൻ മുകേഷ് കുമാർ (കണ്ണൻ 34) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വെളുപ്പിനെ കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും, മൊബൈൽ ഫോണും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. 3000 രൂപയും,10,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്. പരാതിയെ […]