Tuesday, November 19, 2019

ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന ; യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖിക കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പുളിക്കൽ മലയിൽ പുറായിൽ സഹീർ ബാബു(40)വിനെയാണ് ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.എ പ്രദീപും സംഘവും കൊണ്ടോട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മിഠായി കവറുകളിൽ നിറച്ച 300 പാക്കറ്റ് ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്....

കാണാതായ പാർട്ടി പ്രവർത്തകനെ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  സ്വന്തം ലേഖിക കോഴിക്കോട് : കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാൽ ദാമു എന്ന ദാമോദരനെയാണ് ഇന്ന് രാവിലെ കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. കുന്നുമ്മൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ ഹാളിൽ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിൽ...

അത്താണി കൊലപാതകം :അഞ്ച് പേർ അറസ്റ്റിൽ

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി അത്താണിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കാറിലെത്തിയ സംഘം ബിനോയിയെ ആക്രമിച്ചത്. അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും...

മൂന്നേകാൽ കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി : കഞ്ചാവ് കണ്ടെത്തിയത് റെയിവേ സ്റ്റേഷന് സമീപത്ത് നിന്ന്

സ്വന്തം ലേഖകൻ പുതുനഗരം : പുതുനഗരം റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നും ബാഗിൽ സൂക്ഷിച്ച മൂന്ന് കിലോ 200 ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുതുനഗരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘത്തെ കണ്ട് രണ്ട് പേർ ബാഗ് ഉപേക്ഷിച്ചി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര...

മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർത്ഥികൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് വിദ്യാർത്ഥി കൂട്ടായ്മ

  സ്വന്തം ലേഖിക ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ വിദ്യാർഥി മരണങ്ങളുടെ ഞെട്ടിക്കുന്ന കണുകൾ പുറത്തുവിട്ട് ക്യാംപസിലെ വിദ്യാർഥി കൂട്ടായ്മയായ ചിന്ത ബാർ. മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെമരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി വിദ്യാർത്ഥി കൂട്ടായ്മയുടെ റിപ്പോർട്ടുകൾ. ഇ വിദ്യാർഥികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടികയാണ് ഇവർ പുറത്തുവിട്ടത്. ഇതിന് പുറമേ ചികിത്സ കിട്ടാതെ ഒരു കുട്ടിയും, കാണാതായ ഒരു...

ഒരു നിമിഷംകൊണ്ട് ഒന്നുമില്ലാതായി,പണം എടുത്തോട്ടെ രേഖകൾ തിരിച്ചുവേണം ; നടൻ സന്തോഷ് കീഴാറ്റൂർ

  സ്വന്തം ലേഖിക കൊച്ചി: ട്രെയിൻ യാത്രക്കിടെ, നടൻ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൂട്ട് നടക്കുന്ന കോഴിക്കോട്ടേക്ക് പോകാൻ തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് നഷ്ടമായത്. സെക്കൻഡ് ടയർ എസിയിലാണ് യാത്ര...

വാളയാർ കേസ് ; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. തിങ്കളാഴ്ച രാവിലെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ലത രാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായ കേസായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിടാൻ സാധിക്കില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്നും മുഖ്യമന്ത്രി...

അരനൂറ്റാണ്ടിന്റെ മോഷണ ചരിത്രം: മോഷണം നടത്തും പളനിയിലേയ്ക്കു മുങ്ങും; ഇരുപതു വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന നന്ദൻ പളനിയിൽ കുടുങ്ങി

ക്രൈം ഡെസ്‌ക് ചാലക്കുടി: അരിമ്പന്നൂർ നന്ദൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ മോഷണങ്ങൾക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇരുപതാം വയസിലാണ് ആദ്യമായി മോഷണവുമായി രംഗ്ത്തിറങ്ങിയത്. ഇപ്പോൾ പ്രായം 76 ആയി. മെയ് വഴക്കവും, മോഷണ രീതികളും ഈ പ്രായത്തിലും നന്ദന് കൈമോശം വന്നിട്ടില്ല. മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതം നടത്തി തീർക്കുന്നതാണ് അന്നത്തെയും ഇന്നത്തെയും രീതി. ചാലക്കുടിയിലും പരിസരത്തും നിരന്തരം മോഷണം നടത്തി പൊലീസിന് തലവേദനയായ...

എം.ജി സർവകലാശാലയ്ക്കു പിന്നാലെ കേരളയിലെയും മാർക്ക് ദാനവിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാല് ജീവനക്കാർക്ക് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ അഴിമതിയുടെ കൂത്തരങ്ങാകുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കേരള സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിനു പിന്നാലെ പുറത്തു വന്ന തെളിവുകൾ സർവകലാശാലയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതിനു പിന്നാലെ വന്ന വിവാദങ്ങൾ സർവകലാശാലയുടെ അന്തസ് ഇടിക്കുന്നതായിരുന്നു. ഇതിനു പിന്നാലെ എം.ജി സർവകലാശാലയിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിലാക്കി മാർക്ക്...

വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച ഏരിയ കമ്മറ്റിയംഗത്തെ സി പി എം സസ്പൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട് : വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോകൾ അയച്ച  സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.  കോഴിക്കോട് പയ്യോളി സി.പി.എം ഏര്യാകമ്മറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് വീട്ടമ്മയ്ക്ക് അശ്ളീല വീഡിയോകള്‍ നിരന്തരം അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍...