കെവിന്റെ ദുരഭിമാന കൊലപാതകം: നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കുന്ന രേഖകൾ ബുധനാഴ്ച കോടതിയിലെത്തും; മുങ്ങിമരണവും മാനസിക രോഗവും കേസിനെ ബാധിക്കുന്നത് എങ്ങിനെ
സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ ദുരഭിമാന കൊലപാതകത്തിൽ വീണ്ടും നിർണ്ണായക വഴിത്തിരിവ്. കെവിന്റെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ , കെവിന്റെ കാമുകിയായ നീനുവിനു മാനസിക രോഗമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേസിനെ നിർണ്ണായകമായി സ്വാധീനിക്കുന്നത്. കേസ് ദുർബലപ്പെടുത്താനുള്ള പ്രതികളുടെ ശ്രമത്തിന്റെ ഭാഗമായാണ് നീനുവിനു മാനസിക രോഗമാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമെന്നാണ് നിയമ വിദഗ്ധർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസമാണ് നീനുവിന്റെ പിതാവ് ചാക്കോ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീനുവിനു മാനസിക രോഗമാണെന്നും, ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ട് അപേക്ഷ […]