സ്ത്രീകളുടെ ഫോട്ടോയും നമ്പറും ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്നടത്തിയ; മലപ്പുറം സ്വദേശി പത്തൊന്‍പതുകാരന്‍പിടിയില്‍

സ്ത്രീകളുടെ ഫോട്ടോയും നമ്പറും ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്നടത്തിയ; മലപ്പുറം സ്വദേശി പത്തൊന്‍പതുകാരന്‍പിടിയില്‍

സ്വന്തം ലേഖകൻ

മലപ്പുറം: ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് എന്ന തരത്തിൽ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ ചോക്കാട് സ്വദേശിനിയുടെ നമ്പര്‍ നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നല്‍കിയതോടെയാണ് ‘സൈബര്‍ കള്ളന്‍’ പിടിയിലായത്.

മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് ചോക്കാട് സ്വദേശിനിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് നിരന്തരം വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group